പിൻഹോൾ (ഒപ്റ്റിക്സ്)![]() ![]() ഒരു പിൻഹോൾ എന്നത് ഒരു പിൻ കൊണ്ടുണ്ടാക്കിയ പോലുള്ള, ചെറിയ, വൃത്താകൃതിയിലുള്ള ദ്വാരമാണ്. ഒപ്റ്റിക്‌സിൽ, ചെറിയ മൈക്രോമീറ്ററുകൾ മുതൽ നൂറ് മൈക്രോമീറ്റർ വരെ വ്യാസമുള്ള പിൻഹോളുകൾ ഒപ്റ്റിക്കൽ സിസ്റ്റങ്ങളിൽ അപ്പർച്ചറുകളായി ഉപയോഗിക്കുന്നുണ്ട്. പിൻഹോളുകൾ സാധാരണയായി ഒരു ബീം (ലേസർ ബീം പോലുള്ളവ) ഫിൽറ്റർ ചെയ്യുന്നതിന് ഉപയോഗിക്കുന്നു, അവിടെ ചെറിയ പിൻഹോൾ, ബീമിലെ ഇമേജ് പ്ലെയിനിലെ സ്പേഷ്യൽ ഫ്രീക്വൻസികൾക്കായി ലോ-പാസ് ഫിൽട്ടറായി പ്രവർത്തിക്കുന്നു.[1][2] ഒരു ചെറിയ പിൻഹോളിന് പ്രകാശത്തെ കേന്ദ്രീകരിക്കുന്ന ലെൻസുകൾ പോലെ പ്രവർത്തിക്കാൻ കഴിയും. ഈ പ്രഭാവം പിൻഹോൾ ക്യാമറകളിലും ക്യാമറ ഒബ്സ്ക്യൂറയിലും ഉപയോഗിക്കുന്നു. കാഴ്ചശക്തി പരിശോധിക്കുന്നതിന് നേത്രരോഗവിദഗ്ദ്ധർ, ഓർത്തോപ്റ്റിസ്റ്റുകൾ, ഒപ്റ്റോമെട്രിസ്റ്റുകൾ എന്നിവർ ഉപയോഗിക്കുന്ന പിൻഹോൾ ഒക്ലൂഡറുകളിലും ഈ പ്രഭാവം ഉപയോഗിക്കുന്നു. തിരുത്തൽ ലെൻസുകൾക്ക് പകരമായി ഇതേ തത്ത്വം ഉപയോഗിച്ച് പിൻഹോളുകളുടെ ഒരു സ്ക്രീൻ ഒരു കണ്ണട ഫ്രെയിമിൽ ഘടിപ്പിച്ച് കണ്ണടകൾ പോലെ ഉപയോഗിക്കുന്നുണ്ട്, അവ പിൻഹോൾ കണ്ണടകൾ എന്നാണ് അറിയപ്പെടുന്നത്. ഒരു പിൻ പോയിന്റ് ഉപയോഗിച്ച് നിർമ്മിച്ച പിൻഹോളുകൾക്ക് പുറമേ, വാണിജ്യ പിൻഹോളുകൾ പലപ്പോഴും നേർത്ത ഫോയിലിൽ ലേസർ ഡ്രില്ലിംഗ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പരാമർശങ്ങൾ
|
Portal di Ensiklopedia Dunia