പിർ പഞ്ചാൽ ഭൂഗർഭ റെയിൽപാത33°30′45″N 75°11′50″E / 33.5124345°N 75.1970923°E
![]() കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയാണ് പിർ പഞ്ചാൽ ഭൂഗർഭ റെയിൽപാത. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂഗർഭ റെയിൽപാതയാണിത്. പാത വരുന്നതോടെ നിലവിലുള്ള 35 കീ.മീറ്റർ ദൂരം 18 ആയി കുറയും. 2013 ജൂൺ 5 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തു.[1] നീളവും ഉയരവുംജമ്മുവിലെ ബാനിഹാൾ ടൗൺ മുതൽ കശ്മീരിലെ ഖാസിഗുണ്ട് ടൗൺ വരെ 11 കി.മീറ്ററാണ് തുരങ്കത്തിന്റെ നീളം. ശരാശരി 11.215 km ഉയരമുള്ള ഈ ഭൂഗർഭ പാത 1,760 മീ (5,770 അടി) or about 440 മീ (1,440 അടി) ജവഹർ ടണലിനു താഴെയായാണ് കാണുന്നത്. അടിയന്തര ഘട്ടങ്ങളിലുപയോഗപ്പെടുത്താനും ശുചീകരണ സംവിധാനത്തിനുമായി മൂന്നു മീറ്റർ വീതിയുള്ള ഒരു റോഡും അഴുക്കുചാൽ സംവിധാനവും ഭൂഗർഭ പാതയ്ക്കുള്ളിലുണ്ട്.[2] [3][4] നിർമ്മാണം1,691 കോടി നിർമ്മാണച്ചെലവ് വന്ന പാതയുടെ നിർമ്മാണം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർവഹിച്ചത്. ആറു വർഷമെടുത്ത് പൂർത്തിയാക്കിയ ഈ നിർമ്മിതിക്കായി പാറ പൊട്ടിക്കുന്നതിന് ആസ്ട്രേലിയൻ സംവിധാനമാണ് ഉപയോഗിച്ചത്. ഇന്ത്യൻ കരസേനയുടെ സഹായവും തുരങ്കനിർമ്മാണത്തിൽ ലഭിച്ചിരുന്നു. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia