പീപ്പിൾസ് ജസ്റ്റിസ് പാർട്ടി
മലേഷ്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി ( People's Justice Party (Malay: Parti Keadilan Rakyat , Chinese: 人民公正党; pinyin: Rénmín Gōngzhèng Dǎng, Tamil: மக்கள் நீதி கட்சி ചിലപ്പോൾ ചുരുക്കി KeADILan or PKR എന്നും അറിയപ്പെടും). നാഷണൽ ജസ്റ്റിസ് പാർട്ടി, പഴയ മലേഷ്യൻ പീപ്പിൾസ് പാർട്ടി എന്നിവ ലയിച്ച് 2003ലാണ് പീപ്പിൾസ് ജസ്റ്റിസ് പാർട്ടി രൂപീകരിച്ചത്. ഡോക്ടർ വാൻ അസീസ വാൻ ഇസ്മായീൽ ആണ് പാർട്ടി സ്ഥാപക. വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടി, രാഷ്ട്രീയത്തിൽ ഇടത്, വലത് നിലപാടുകൾക്ക് മധ്യേയാണ് പാർട്ടിയുടെ നിലപാട്. വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടി, രാഷ്ട്രീയത്തിൽ ഇടത്, വലത് നിലപാടുകൾക്ക് മധ്യേയാണ് പാർട്ടിയുടെ നിലപാട്. പാർലമെന്റിൽ പാർട്ടിയുടെ പ്രാതിനിധ്യം അഞ്ചു വർഷം കൊണ്ട് ഒന്നിൽ നിന്ന് 31 വരെ ഉയർന്നു. 2008ലെ പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി 31 സീറ്റുകൾ നേടി. നഗര സംസ്ഥാനങ്ങളായ സെലങ്കർ, പെനങ്ക് എന്നിവിടങ്ങളിൽ പാർട്ടിക്ക് വൻ ജനസ്വീകാര്യത ലഭിച്ചു. മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹീമിനും കുടുംബത്തിനും നീതി ലഭ്യമാക്കാനായിരുന്നു പാർട്ടി രൂപീകരിച്ചത്. സാമൂഹിക നീതി, അഴിമതി വിരുദ്ധമായ ശക്തമായ നിലപാടുകളുമായാണ് പാർട്ടി പ്രവർത്തിക്കുന്നത്. ചരിത്രം1997ൽ ഉണ്ടായ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി മലേഷ്യൻ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചു. അക്കാലത്ത് ധനകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന അൻവർ ഇബ്രാഹീം, രാജ്യത്ത് കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. അഴിമതി വിരുദ്ധ ഏജൻസിയുടെ ശക്തി വർദ്ധിപ്പിക്കാനും അഴിമതി ശക്തമായി നിയന്ത്രിക്കാനും നിയമ ഭേദഗതികൾ കൊണ്ടുവന്നു.[3] ഈ നടപടികൾ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിനെ ചൊടിപ്പിച്ചു. അൻവർ ഇബ്രാഹിമിലെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തെ എല്ലാ പദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.[4] ഈ സംഭവങ്ങൾക്ക് ശേഷം രാജ്യത്ത് നവീകരണ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യം ഉയർന്നു. എന്നാൽ, ലൈംഗിക കുറ്റകൃത്യങ്ങൾ, അഴിമതി കേസുകൾ എന്നിവ ചാർത്തി അൻവർ ഇബ്രാഹീമിനെ അറസ്റ്റ് ചെയ്തു..[5] നവീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനായി സോഷ്യൽ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അൻവർ ഇബ്രാഹീമിന്റെ ഭാര്യ വാൻ അസീസ വാൻ ഇസ്മായീൽ തുടക്കം കുറിച്ചു. (Malay: Pergerakan Keadilan Sosial) (Adil) എന്നായിരുന്നു സംഘടനയുടെ പേര്. ഇതിനെ ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ പ്രയാസമായതിനാൽ, ഇകതൻ മസ്യാരകത് ഇസ്‌ലാം മലേഷ്യ എന്ന പേരാക്കുകയും, നാഷണൽ ജസ്റ്റിസ് പാർട്ടി എന്ന പേരിൽ 1999 ഏപ്രിൽ 4ന് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.[6] 1999ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി, മലേഷ്യൻ പീപ്പിൾസ് പാർട്ടി, മലേഷ്യൻ ഇസ്ലാമിക് പാർട്ടി എന്നീ പാർട്ടികളുമായി ചേർന്ന അൾട്ടർനേറ്റീവ് ഫ്രണ്ട് എന്ന പേരിൽ വിശാല സഖ്യമുണ്ടാക്കി 1999ലെ തിരഞ്ഞെടുപ്പിനെ നേരിട്ടു. അറസ്റ്റുകൾ1999 സെപ്തംബർ 27നും 30നും ഇടയിൽ പാർട്ടി നേതാക്കളടക്കം ഏഴു ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു. പാർട്ടി വൈസ് പ്രസിഡന്റെ ടിയാൻ ചുവ, എൻ ഗോപാലകൃഷണൻ, യുവ നേതാവ് മുഹമ്മദ് ഇസാം മുഹമ്മദ് നൂർ, മുഹമ്മദ് അസ്മിൻ അലി, ഫൈറൂസ് ഇസ്സുദ്ദീൻ, ഡോക്ടർ അമീൻ ബഹറുൻ എന്നിവരെ അറസ്റ്റിലായി. ഇവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടഞ്ഞു.[7] 2001 ഏപ്രിൽ 10നായിരുന്നു കൂടിതൽ അറസ്റ്റുകൾ, അറസ്റ്റിലായവർക്കെതിരെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം കേസെടുത്തു.[8] അവർ പിന്നീട് റിഫോർമസി 10 എന്ന പേരിൽ അറിയപ്പെട്ടു..[9] 1999ലെ പൊതു തിരഞ്ഞെടുപ്പ്പാർട്ടിയുടെ പ്രമുഖരായ നേതാക്കൾ എല്ലാം അറസ്റ്റിലായിട്ടും പാർട്ടി ശക്തമായ തിരഞ്ഞടുപ്പ് പ്രചാരണം നടത്തി. ഈ തിരഞ്ഞെടുപ്പിൽ 5 പാർലമെന്റ് സീറ്റിൽ പാർട്ടി വിജയിച്ചു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 11.68 ശതമാനം വോട്ട് നേടി. പാർട്ടി ഉൾപ്പെട്ട സഖ്യം അൾട്ടർനേറ്റീവ് സഖ്യം 40.21 ശതമാനം വോട്ട് നേടുകയുണ്ടായി. സഖ്യത്തിലുണ്ടായിരുന്ന മലേഷ്യൻ ഇസ്ലാമിക് പാർട്ടി 27 സീറ്റും ഡെമോക്രാറ്റിക് ആക്ഷൻ പാർട്ടി 10 സീറ്റും നേടി. ലയനം1999ലെ തിരഞ്ഞെടുപ്പിന് ശേഷം മലേഷ്യൻ പീപ്പിൾസ് പാർട്ടി (പിആർഎം) പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയിൽ ലയിച്ചു.[10] ഇരു പാർട്ടികളിലേയും പലപ്രവർത്തകർക്കും തീരുമാനത്തിൽ വിയോജിപ്പുണ്ടായിരുന്നു.[11][12] 13 ഇന ധാരണയുടെ അടിസ്ഥാനത്തിൽ ഇരു പാർട്ടുകളും 2002 ജൂലൈ 5 ന് ഒന്നായി.[13] 2003 ഓഗസ്റ്റ് 3ന് പാർട്ടിയുടെ നിലവിലുള്ള പേര് ഔദ്യോഗികമായി സ്വീകരിച്ചു.[14] അവലംബം
|
Portal di Ensiklopedia Dunia