പീറ്റർ ചേനപ്പറമ്പിൽ
ആലപ്പുഴ രൂപതയുടെ രണ്ടാമത്തെ മെത്രാൻ ആയിരുന്നു, ഡോ. പീറ്റർ എം. ചേനപ്പറമ്പിൽ (ഡിസംബർ 8, 1929 – ഏപ്രിൽ 18, 2013).[1] ജീവിതരേഖആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, അന്ധകാരനഴിക്കടുത്തുള്ള മനക്കോടം എന്ന കടലോരഗ്രാമത്തിൽ ചേനപ്പറമ്പിൽ മൈക്കിളിന്റെയും ജോസഫൈന്റെയും പുത്രനായി 1929 തുമ്പോളിയിലെ അമ്മ വീട്ടിൽ വെച്ച് ഡിസംബർ 8നു ജനിച്ചു.[2] കാന്റിയിലെ പേപ്പൽ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ പീറ്റർ എം ചേനപ്പറമ്പിൽ 1956 ജൂൺ 1നു വൈദികനായി അഭിഷിക്തനായി. ബി.എ, ബി.എഡ്. ബിരുദധാരിയാണ്. തുടക്കത്തിൽ കുറച്ചുകാലം ബോംബേ അതിരൂപതയിൽ സേവന്മനുഷ്ഠിച്ചു.[3] തുടർന്ന് ആലപ്പുഴരൂപതയിലെത്തിയ അദ്ദേഹം, നിരവധി ദൈവാലയങ്ങളിൽ വികാരിയായി പ്രവർത്തിച്ചു. രൂപതയുടെ കീഴിലുള്ള സാമൂഹികപ്രവർത്തനസംഘടനയായ സോഷ്യൽ വർക്സിന്റെ ഡയറക്ടറായും രൂപതയുടെ കീഴിലുള്ള സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജരായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മാനേജരായും ആലപ്പുഴരൂപതയുടെ വികാരി ജനറലായും പീറ്റർ എം. ചേനപ്പറമ്പിൽ സേവനമനുഷ്ഠിച്ചു. 1982 നവംബറിൽ ആലപ്പുഴരൂപതയുടെ സഹായമെത്രാനായി നിയുക്തനായി. 1983 സെപ്തംബർ 4 ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം, 1984ൽ ഏപ്രിൽ 28ന് ബിഷപ്പ് ഡോ. മൈക്കിൾ ആറാട്ടുകുളം വിരമിച്ചതോടെ ആലപ്പുഴരൂപതയുടെ രണ്ടാമത്തെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു. റിട്ടയർമെന്റിന് സഭ നിശ്ചയിച്ച പ്രായമെത്തുന്നതിനു മുമ്പുതന്നെ തന്റെ പിൻഗാമിയായ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിനെ രൂപതാഭരണമേൽപിച്ച്, വിശ്രമജീവിതത്തിലേയ്ക്കു പ്രവേശിക്കുകയുംചെയ്തു. 2013 ഏപ്രിൽ 18 ന്, വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്, അദ്ദേഹം അന്തരിച്ചു.[4] സംഭാവനകൾസംഗീതജ്ഞനും വാഗ്മിയുമായിരുന്ന അദ്ദേഹമാണ്, മഴവെള്ളസംഭരണി എന്ന ആശയം കേരളത്തിൽ ആദ്യമായി നടപ്പാക്കിയത്. സൗരോർജ അടുപ്പുകൾ ജനപ്രിയമാക്കാനും പട്ടുനൂൽക്കൃഷി, മുട്ടക്കോഴി, മീൻവളർത്തൽപദ്ധതികൾ നടപ്പാക്കാനും അദ്ദേഹം ജീവിതത്തിൽ വലിയൊരു സമയം നീക്കിവച്ചു.[5] ആലപ്പുഴരൂപതയിലെ സാമൂഹികസേവനപ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം, നാട്ടിലും വിദേശത്തുമുള്ള ഒട്ടേറെ സേവനപദ്ധതികളുമായി രൂപതയിലെ പ്രവർത്തനങ്ങളെ ബന്ധപ്പെടുത്തി സജീവമാക്കിയത്, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനങ്ങൾക്കു വളരെയേറെ സഹായകരമായി. അദ്ദേഹം രൂപംകൊടുത്ത ടൌൺ ഇംപ്രൂവ്മെന്റ് ഫോറം ആലപ്പുഴയുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും അവ നടപ്പാക്കുന്നതിനു സർക്കാരിൽ നിരന്തരസമ്മർദംചെലുത്തുകയുംചെയ്തു. പ്രതിഭാശാലികളായ വിദ്യാർത്ഥികളെക്കണ്ടെത്തി, അവർക്കു പ്രത്യേകപരിശീലനംനല്കുന്നതിനായി, അദ്ദേഹം ആവിഷ്ക്കരിച്ച യുവസ്വപ്ന എന്ന പദ്ധതി, വ്യക്തിത്വവികസനപരിശീലനരംഗത്ത്, ഇന്ന് ആലപ്പുഴരൂപതയിലെ സജീവസാന്നിധ്യമാണ്.[6] ബോംബെയിലെ ഓണററി മജിസ്ട്രേറ്റുമാരിലൊരാളായി മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തെ നിയമിച്ചത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനുള്ള അംഗീകാരമായിരുന്നു.[7] 1970-കളിൽ ആലപ്പുഴ സ്പിന്നേഴ്സിലെ തൊഴിൽത്തർക്കത്തിന്, അനുരഞ്ജനചർച്ചയിലൂടെ പരിഹാരംകണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്, പൊതുരംഗത്തെ അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള അംഗീകാരമാണ്. പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia