പീറ്റർ വാലന്റ്
ഒരു ഓസ്ട്രിയൻ സ്വദേശിയായ ഹെമറ്റോളജിസ്റ്റും സ്റ്റെം സെൽ ഗവേഷകനുമാണ് പീറ്റർ വാലന്റ് (ജനനം 9 ഒക്ടോബർ 1962 ഓസ്ട്രിയയിലെ വിയന്നയിൽ). 1990 മുതൽ അദ്ദേഹം വിയന്നയിലെ വൈദ്യശാസ്ത്ര സർവ്വകലാശാലയിൽ ഒരു ഗവേഷണ സംഘത്തെ നയിക്കുന്നു. 2002 മുതൽ അദ്ദേഹം മാസ്റ്റോസൈറ്റോസിസിനെക്കുറിച്ചുള്ള യൂറോപ്യൻ കോമ്പീറ്റൻസ് നെറ്റ്‌വർക്കിനെ ഏകോപിപ്പിക്കുകയും 2008 മുതൽ ഓസ്ട്രിയയിലെ ലുഡ്‌വിഗ് ബോൾട്ട്‌സ്‌മാൻ സൊസൈറ്റിയുടെ ലുഡ്‌വിഗ് ബോൾട്ട്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെമറ്റോളജി ആൻഡ് ഓങ്കോളജിയുടെ സയന്റിഫിക് ഡയറക്ടറാണ്.[1] ജീവിതവും വിദ്യാഭ്യാസവുംവാലന്റ് വിയന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിക്കുകയും 1987-ൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. ഇന്റേണൽ മെഡിസിൻ, ഹെമറ്റോളജി എന്നിവയിൽ വിദഗ്ധനായ അദ്ദേഹം 1992-ൽ എക്സ്പിരിമെന്റൽ ഹെമറ്റോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായും 1995-ൽ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും സ്ഥാനക്കയറ്റം നേടി. ട്യൂബിംഗൻ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പതോളജി, ഷ്ലെസ്വിഗ്-ഹോൾസ്റ്റീൻ സർവകലാശാല (കാമ്പസ് ലൂബെക്ക്), എൽഎംയു മ്യൂണിക്ക് എന്നിവയുൾപ്പെടെ അതിഥി ശാസ്ത്രജ്ഞനായി ജർമ്മനിയിലെ നിരവധി സർവകലാശാലകൾ വാലന്റ് സന്ദർശിച്ചു.[2]
അവലംബം
External links |
Portal di Ensiklopedia Dunia