പീറ്റർ ഹിഗ്സ്
പ്രമുഖനായ ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജനാണ് പീറ്റർ ഹിഗ്‌സ് .(ജനനം : 29 മേയ് 1929). ഹിഗ്സ് ബോസോൺ സംവിധാനം ആവിഷ്കരിച്ചതിനു 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഇദ്ദേഹം പങ്കിട്ടു[1]. ജീവിതരേഖപീറ്റർഹിഗ്സ് ഇപ്പോൾ സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ വിശ്രമ ജീവിതത്തിലാണ്. ഹിഗ്‌സ് ബോസോൺ കണത്തെ ദൈവകണമെന്ന് വിളിക്കുന്നത് നിരീശ്വരവാദിയായ അദ്ദേഹത്തിന് ഇഷ്ടമല്ല.[2] ഹിഗ്സ് ബോസോൺ1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ചത്. സംഘത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ഹിഗ്സിന്റെ പേരിലെ "ഹിഗ്സും", ആൽബർട്ട് ഐൻസ്റ്റീന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ് ബോസിന്റെ പേരിൽനിന്നും "ബോസും" ചേർത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോൺ" എന്ന് പേരിട്ടത്.[3] " രാഷ്ട്രീയ നിലപാടുകൾ2004 ൽ ഭൗതിക ശാസ്ത്രത്തിനുള്ള വുൾഫ് പ്രൈസ് നിരസിച്ചു. ഇസ്രയേലിന്റെ പലസ്തീൻ നിലപാടുകളോട് പ്രതിഷേധിച്ചും ചടങ്ങിൽ അന്നത്തെ ഇസ്രയേൽ പ്രസിഡന്റ് മൊഷെ കാറ്റ്സാവിന്റെ സാന്നിദ്ധ്യത്തിലും പ്രതിഷേധിച്ചാണ് ജെറുസലേമിൽ നടന്ന ചടങ്ങ് ഹിഗ്ഗ്സ് ബഹിഷ്കരിച്ചത്. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia