പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിതൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ ഫൊറോന പള്ളി (Puthenchira Forane Church) അഥവാ സെന്റ് മേരീസ് ഫൊറോന പള്ളി (St: Mary's Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലാണ് പുത്തൻചിറ ഫൊറോന പള്ളി. ചരിത്രംഈ പള്ളി എ.ഡി 400 ൽ സ്ഥാപിതമായതാണെന്ന് പള്ളിയുടെ രേഖകളിൽ കാണുന്നു[1]. ഈ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കുരിശുകൾക്ക് (ഒന്ന് പള്ളിയുടെ മുന്നിലും മറ്റൊന്ന് വഴിയരികിലുള്ള കപ്പേളയുടെ മുകളിലും) രണ്ട് ജോടി വീതം കൈകളുണ്ട്. സാധാരണ കുരിശുകൾക്ക് ഒരു ജോടി കൈകളാണുണ്ടാകുക. കൊടുങ്ങല്ലൂർ അതിരൂപത നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ 1701 മുതൽ 1752വരെ അതിരൂപതയുടെ ആസ്ഥാനവും മെത്രാപോലീത്തന്മാർ താമസിച്ചിരുന്നതും പുത്തൻചിറ പള്ളിയിലായിരുന്നു. അക്കാലങ്ങളിൽ ഇവിടെ മരണപ്പെടുന്ന മെത്രാപോലിത്തന്മാരെ പള്ളിക്കകത്ത് കബറടക്കുകയും ചെയ്തിരുന്നു. പ്രധാന സ്ഥാപനങ്ങൾഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വിശുദ്ധ മദർ മറിയം ത്രേസ്യയുടെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. പനയോലകൊണ്ട് മേഞ്ഞ വീട് അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. നാഴികക്കല്ലുകൾ
ഇടവക പള്ളികൾപുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.
ചിത്രശാല
അവലംബങ്ങൾപുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia