പുനരനുകരണസിദ്ധാന്തം

4 ആഴ്ച്ചയും 6 ആഴ്ച്ചയും വീതം പ്രായമുള്ള നായയുടേയും മനുഷ്യന്റേയും ഗർഭസ്ഥശിശുക്കൾ. നാലാമത്തെ ആഴ്ച്ചയിൽ ഒരേ പോലിരിക്കുന്ന ഇവ ആറാമത്തെ ആഴ്ച്ചയോടെ അന്യോന്യം വ്യത്യസ്തമാകുന്നു. താഴെ, പരസ്പരം സാമ്യമുള്ള, ആറാഴ്ച്ച പ്രായമുള്ള കടലാമയുടേയും എട്ടു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിന്റേയും ഭൂണങ്ങൾ. പരിണാമസിദ്ധാന്തത്തിന്റെ അസന്നിഗ്ദമായ തെളിവുകളായി 1868-ൽ ഹേയ്ക്കെൽ അവതരിപ്പിച്ച ഈ ചിത്രങ്ങൾ കൃത്യമായിരുന്നില്ല എന്നു് ഇപ്പോൾ പരിഗണിച്ചുവരുന്നു.[1]

പരിണാമജീവശാസ്ത്രത്തിൽ ഏറെക്കാലം വിശ്വസിക്കപ്പെട്ടിരുന്നതും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നതുമായ ഒരു പ്രധാന സിദ്ധാന്തമാണു് പുനരനുകരണസിദ്ധാന്തം (Recapitulation theory). ഭ്രൂണപരിണാമം ജനിതകപരിണാമത്തെ ഓരോ ഘട്ടത്തിലും അനുകരിക്കുന്നു ("Ontogeny recapitulates phylogeny") എന്ന അനുമാനമാണു് ഈ സിദ്ധാന്തത്തിന്റെ കാതൽ. ജീവശാസ്ത്രത്തിനുപുറമേ ഭാഷാ ഉല്പത്തിശാസ്ത്രം, നരവംശശാസ്ത്രം, വിദ്യാഭ്യാസതത്ത്വവിചാരം (education theory), വികാസമനഃശാസ്ത്രം(developmental psychology) തുടങ്ങിയ മേഖലകളിലും പുനരനുകരണ ചിന്താഗതിയ്ക്കു് പല കാലഘട്ടങ്ങളിലും പല തലങ്ങളിലുമായി വേരോട്ടമുണ്ടായിട്ടുണ്ടു്. എന്നാൽ പരിണാമശാസ്ത്രത്തിൽ ഇപ്പോൾ ഈ സിദ്ധാന്തം അതിന്റെ മൂലരൂപത്തിൽ ഏറെക്കുറെ നിരാകരിക്കപ്പെട്ടിട്ടുണ്ടു്.

'ജീവജാലങ്ങളുടെ പൊതു രൂപാന്തരതത്വം" എന്ന ഹേയ്ക്കെലിന്റെ ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ചിത്രം: "ജീവികളുടെ സവർഗ്ഗശാഖാവൃക്ഷം"

ജർമ്മൻ ജീവശാസ്ത്രജ്ഞനായിരുന്ന ഏൺസ്റ്റ് ഹേയ്ക്കെൽ ആയിരുന്നു പുനരനുകരണസിദ്ധാന്തത്തിന്റെ ഏറ്റവും മികച്ച പ്രണേതാവും പ്രചാരകനും. ജീവശാസ്ത്രപഠനത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരുപാധിയായ ജീവജാതി വർഗ്ഗീകരണത്തിൽ ഏൺസ്റ്റ് ഹേയ്ക്കെൽ പുനരനുകരണസിദ്ധാന്തത്തിന്റെ പരികൽപ്പന സമൃദ്ധമായി ഉപയോഗിച്ചിരുന്നു.


അവലംബം

  1. Richardson MK, Hanken J, Selwood L, Wright GM, Richards RJ, Pieau C, Raynaud A (1998). "Letters". Science. 280 (5366): 983, 985–6. doi:10.1126/science.280.5366.983c. PMID 9616084.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya