പുലിക്കോടൻ നാരായണൻ

കേരള പോലീസിലെ വിവാദപാത്രമായ ഒരു മുൻ ഉദ്യോഗസ്ഥനാണ്‌ പുലിക്കോടൻ നാരായണൻ. ലോക്കപ്പ് മർദ്ദനത്തിന്റെ പേരിലും ഉരുട്ടലിന്റെ പേരിലും കുപ്രസിദ്ധനായിരുന്നു ഇയാൾ. 1975-ലെ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ സബ്‌ ഇൻസ്പെക്ടർ ആയിരുന്ന ഇയാൾ, അക്കാലത്തെ പ്രസിദ്ധമായ രാജൻ കൊലപാതകക്കേസിൽ പങ്കാളിത്തത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെട്ടിരുന്നു. ഡി.വൈ.എസ്.പി. ആയി പോലീസ് ഉദ്യോഗത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം ഇയാൾ ആത്മീയമാർഗ്ഗത്തിലേക്കു തിരിയുകയും പ്രഭാഷകനായി മാറുകയും ചെയ്തു.

രാജൻ കേസ്

പ്രധാന ലേഖനം: രാജൻ കേസ്

പേരാമ്പ്ര പോലീസ്‌ സ്റ്റേഷൻ സബ്‌-ഇൻസ്പെക്ടർ ആയിരുന്ന നാരായണൻ പിന്നീട്‌ നക്സലൈറ്റുകളെ അടിച്ചമർത്തുന്നതിനുള്ള ക്രൈം ബ്രാഞ്ച്‌ വിഭാത്തിലേക്ക്‌ മാറ്റപ്പെട്ടു. കായണ്ണ പോലീസ്‌ സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ട്‌ എന്ന സംശയത്തിന്റെ പേരിൽ രാജൻ എന്നൊരു യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും കക്കയം പോലീസ്‌ ക്യാമ്പിൽ വെച്ച്‌ മർദ്ദനം ഉൾപ്പെട്ട ചോദ്യം ചെയ്യലിൽ ഈ യുവാവ്‌ മരിക്കുകയും ചെയ്തു. പുലിക്കോടൻ നാരായണനേയും ജയറാം പടിക്കലിനേയും പ്രതി ചേർത്തു കൊലപാതക കേസ്‌ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടു.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya