പുലിറ്റ്സർ പുരസ്കാരം
പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ് പുലിറ്റ്സർ പ്രൈസ്(ഉച്ചാരണം:/ˈpʊlɨtsər/)[1]. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയാണ് നിയന്ത്രിക്കുന്നത്. ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു. പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവർത്തകനുള്ള അവാർഡ് സ്വർണ്ണ മെഡൽ ഉൾപ്പെടുന്നതാണ്. അവാർഡിലെ അംഗീകാരപത്രത്തിൽ വ്യക്തിയെ പരാമർശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ് നൽകുന്നത്. പുരസ്കാരത്തിനുള്ള നടപടിക്രമങ്ങൾമാധ്യമ രംഗത്തുള്ള എല്ലാ സൃഷ്ടികളേയും സ്വമേധയാ വിലയിരുത്തുകയും തിരഞെടുക്കുകയും ചെയ്യുന്ന രീതിയല്ല ഈ അവാർഡ് നിർണ്ണയത്തിനുള്ളത്. 50 ഡോളർ പ്രവേശന തുക നൽകി വേണം ഈ അവാർഡ് നിർണ്ണയത്തിലേക്ക് അപേക്ഷിക്കാൻ. ചരിത്രംഒരു പത്രപ്രവർത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്സറാണ് ഈ പുരസ്കാരം സ്ഥാപിച്ചത്. 1911 പുലിറ്റ്സറിന്റെ മരണത്തോടുകൂടി അവാർഡ് കൈകാര്യം കോളംബിയ സർവ്വകലാശാലക്ക് വിട്ടുകൊടുത്തു. ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന് ആണ് നൽകിയത്. ഇപ്പോൾ എല്ലാവർഷത്തിലേയും ഏപ്രിൽ മാസത്തിലാണ് ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സ്വതന്ത്രസമിതിയാണ് അവാർഡ് സ്വീകർത്താക്കളെ തിരഞെടുക്കുക. പുലിറ്റ്സർ ലഭിച്ച ഇന്ത്യൻ വംശജർഅമേരിക്കയിലെ ഈ പുരസ്കാരം ഇന്ത്യൻ വംശജരായ അനവധി അമേരിക്കൻ എഴുത്തുകാർക്കും ലഭിച്ചിട്ടുണ്ട്. [2]
അവലംബം
പുറം കണ്ണികൾWikimedia Commons has media related to Pulitzer Prize. |
Portal di Ensiklopedia Dunia