പുള്ളി ചതുരവാലൻ കടുവ
കടുവത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് പുള്ളി ചതുരവാലൻ കടുവ (Burmagomphus pyramidalis). ഇംഗ്ലീഷിൽ Spotted Sinuate Clubtail എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.[1] Burmagomphus pyramidalis pyramidalis, Burmagomphus pyramidalis sinuatus എന്നിങ്ങനെ രണ്ട് ഉപസ്പീഷീസുകളുണ്ട്. B. pyramidalis ഇന്ത്യയിലും B. sinuatus ശ്രീലങ്കയിലും കാണപ്പെടുന്നു. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളത്.[2] ശിരസ്സിന് മുകളിൽ കണ്ണുകൾക്കിടയിലായുള്ള മഞ്ഞ പൊട്ടും, ഉദരത്തിന്റെ എട്ടാം ഖണ്ഡത്തിലുള്ള മഞ്ഞ വരകളും ഈ തുമ്പിയെ സമാനമായ മറ്റു സ്പീഷീസുകളിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു. മെയ് മുതൽ ജൂലൈ വരെയുള്ള സമയത്താണ് ഈ തുമ്പിയെ കാണാനാവുക.[3][4] ശരീരഘടനശിരസ്സിന് കറുത്ത നിറമാണ്. കറുപ്പ് നിറത്തിലുള്ള ഉരസ്സിൽ മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പാടുകൾ കാണാം. സുതാര്യമായ ചിറകുകളുടെ തുടക്ക ഭാഗത്ത് ചിലപ്പോൾ നേരിയ കാവി നിറം വ്യാപിച്ച് കാണാം. കറുത്ത നിറത്തിലുള്ള ഉദരത്തിൽ മഞ്ഞ നിറത്തിലുള്ള പാടുകളും വരകളും കാണപ്പെടുന്നു. ആൺതുമ്പിയും പെൺതുമ്പിയും കാഴ്ച്ചയിൽ വലിയ വ്യത്യാസമില്ല . ആൺതുമ്പിയുടെ ഉദരത്തിന് 30 മില്ലിമീറ്ററും , പിൻചിറകുകൾക്ക് 23-24 മില്ലിമീറ്ററും വലിപ്പമുണ്ട്. പെൺതുമ്പികളിൽ ഇത് യഥാക്രമം 33 മില്ലിമീറ്ററും 27 മില്ലിമീറ്ററും ആണ്.[3] ആവാസവ്യവസ്ഥഉയർന്ന മലമ്പ്രദേശങ്ങളിലെ കാട്ടരുവികളിലാണ് ഈ തുമ്പി മുട്ടയിടുന്നത്. കാട്ടാറുകളുടെ ഓരത്തുള്ള പുഴയോരക്കാടുകളിലെ വൃക്ഷത്തലപ്പുകളിലാണ് ഇവയെ കാണാനാവുക. [3][2] അപൂർവ്വമായി അരുവികളുടെ മധ്യത്തിലുള്ള പാറകളിൽ ഇരിക്കുന്നത് കാണാം. ഈ തുമ്പിയുടെ ലാർവ്വകൾ അരുവികളുടെ അടിത്തട്ടിലുള്ള മണലിൽ കുഴികളുണ്ടാക്കി കഴിയുന്നവയാണെന്ന് ഫ്രേസർ (അദ്ദേഹമാണ് ആദ്യമായി ഇന്ത്യയിലെ തുമ്പികളെക്കുറിച്ച് ആധികാരികമായി പഠിച്ചത്) നിരീക്ഷിച്ചിട്ടുണ്ട്.[3] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia