A. p. poecilorhynchaForster, 1781 Indian Spot-billed Duck
A. (p.) zonorhynchaSwinhoe, 1866 Eastern Spot-billed Duck
A. p. haringtoni(Oates, 1907) Burmese Spot-billed Duck
പുള്ളിച്ചുണ്ടൻ താറാവ്[2][3][4][5] അഥവാ പാത്തയെരണ്ടയെ[4] ഇംഗ്ലീഷിൽ Indian Spot-billed Duck എന്നാണ് പറയുന്നത്. മൂന്ന് ഉപവിഭാഗങ്ങളിൽ ഒന്നാണിത്. കിഴക്കൻ പുള്ളിച്ചുണ്ടൻ താറാവും ബർമ്മീസ് പുള്ളിച്ചുണ്ടൻ താറാവും ആണ് മറ്റു രണ്ട് ഉപവിഭാഗങ്ങൾ.
55-63 സെ.മീ നീളവും 83-95 സെ.മീ. ചിറകകുകളുടെ നീളവും 790-1500 പൌണ്ട് തൂക്കവും ഉണ്ടാകാറുണ്ട്. [6][7] ഇവ പൊതുവെ ചാര നിറമുള്ളവയാണ്. നരച്ച തലയും അറ്റം മഞ്ഞനിറമുള്ള കറുത്ത കൊക്കുകളും ഉള്ളവയാണ്.കൺതടവും മൂർദ്ധാവുംകറുപ്പും ചിലപ്പോൾതവിട്ടു നിറവുമാൺ.തൂവലും വാലും ചേരുന്നിടത്ത് വെള്ള് നിറമുണ്ട്.[8]
ഇവ ശുദ്ധജല തടാകങ്ങളിലും ചതുപ്പുകളിലുമാണ് കാണുന്നത്. മുങ്ങിത്തപ്പി സസ്യങ്ങളെയാണ് ഭക്ഷിക്കുന്നത്. സന്ധ്യക്കും രാത്രിയിലുമാണ് ഇരതേടുന്നത്. വെള്ളത്തിനടുത്ത് കരയിലാണ് കൂടുണ്ടാക്കുന്നത്. 8-14 മുട്ടകളിടും.
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
↑Ogilvie & Young, Wildfowl of the World. New Holland Publishers (2004), ISBN 978-1-84330-328-2