പുള്ളിച്ചോരക്കാലി
പുള്ളീ ചോരക്കാലിയുടെ ആംഗലത്തിലെ പേര് spotted redshank എന്നാണ്. ശാസ്ത്രീയ നാമം Tringa erythropus എന്നാകുന്നു. തീരപ്രദേശത്തു കാണുന്ന പക്ഷിയാണ്. ദേശാടന പക്ഷിയാണ്. 1764ൽ ജർമ്മൻ ജന്തുശാസ്ത്രജ്ഞനായിരുന്ന ശ്രീ പീറ്റർ സൈമൺ പല്ലാസ് (Peter Simon Pallas)ആണ് ഈ പക്ഷിയെ ആദ്യമായി പരാമർശിച്ചത്. [2] വിതരണംആർടിക് പ്രദേശങ്ങളിലും ഉത്തര സ്കാൻഡിനേവിയയിലും ഉത്തര ഏഷ്യയിലും പ്രജനനം നടത്തുന്നു. മെഡന്ററേനിയൻ പ്രദേശങ്ങളിലേക്കും ബ്രിട്ടീഷ് ദ്വീപിലെ തെക്കു ഭാഗത്തേക്കും ഫ്രാൻസ്, ആഫ്രിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളിലേക്കും ദേശാടനം നടത്തുന്നു. അപൂർവമായി ആസ്ട്രേലിയ യിലും, ഉത്തരഅമേരിക്കയിലും കാണുന്നു. വിവരണംഈ പക്ഷിക്ക് 29 മുതൽ 31 വരെ സെന്റ്റീ മീറ്റർ നീളമുണ്ട്.[3] ചിറകു വിരിപ്പ് 61മുതൽ67 വരെ സെന്റി . മീറ്റർ ഉം തൂക്കം 121 മുതൽ 205 വരെ ഗ്രാമും ആണ്.[4] പ്രജനന കാലത്ത് മുഴുവൻ കറുപ്പാണ്. പ്രജനന കാലത്ത് കാലിന്റെ നിറം ചാര നിറമാകും. പിന്നീട് ഉള്ള കാലത്ത് മങ്ങിയ നിറമാണ്. കൊക്കും ചുവപ്പു നിറമാണ്. നനുത്ത വരകളുള്ള മങ്ങിയ അടിവശം ഉണ്ട്. തിറ്റചെറിയ അകശേരുകികളാണ് പ്രധാന ഭക്ഷണം പ്രജനനം![]() നിലത്ത് ചുരണ്ടി ഉണ്ടാക്കുന്ന കൂട്ടിൽ 4 മുട്ടകളിടും. അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Tringa erythropus. Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. . |
Portal di Ensiklopedia Dunia