പുള്ളിപ്പച്ചിലപ്പാറാൻ
തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആനമലയിൽ കാണുന്ന തദ്ദേശവാസിയായ ഒരു തവളയാണ് പച്ചക്കടുവ എന്നും വിളിക്കുന്ന പുള്ളിപ്പച്ചിലപ്പാറാൻ. (ശാസ്ത്രീയനാമം: Rhacophorus pseudomalabaricus). ആനമലയിലെ പറക്കും തവള, തെറ്റായ മലബാർ പറക്കും തവള എന്നെല്ലാം വിളിക്കപ്പെടുന്നു.[2] വായുവിലൂടെ ചെരിഞ്ഞ് പറക്കുന്നപോലെ താഴേക്ക് വരാൻ കഴിവുള്ള ഒരു തവളയാണിത്.[3] മധ്യരേഖാപ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജലചതുപ്പുകളിലുമാണ് ഇവ വസിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിന്റെ 100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലേ ഇതിനെ കാണാറുള്ളൂ. താൽക്കാലിക ജലാശയങ്ങളുടെ മീതെ തൂങ്ങിക്കിടക്കുന്ന പച്ചിലച്ചർത്തുകളിൽ വച്ച് ഇണചേരുന്ന ഇവ അവിടെ ഇലകളിൽ മുട്ടയിടുകയും ആ ഇലകൾ കൂട്ടിയൊട്ടിച്ച് മുട്ടകളെ സംരക്ഷിക്കുകയും ചെയ്യും. മുട്ട വിരിഞ്ഞുവരുന്ന വാൽമാക്രികൾ താഴെയുള്ള വെള്ളത്തിലാണ് വളരുന്നത്.[4] ജീവിക്കുന്ന ഇടത്തിന്റെ നാശത്താൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.[1] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾRhacophorus pseudomalabaricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia