പുൻടിയസ് ഡോളിച്ചൊപിട്രസ്
ചെറുതും ആഴംകുറഞ്ഞതുമായ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുൻടിയസ് ഡോളിച്ചൊപിട്രസ് (Puntius dolichopterus).[1]. പരൽ വർഗ്ഗം അഥവാ സിപ്രിനിഡെ (Cyprinidae) എന്ന മത്സ്യകുടുംബത്തിലെ അംഗമാണ് ഈ മത്സ്യം.[1] ഭക്ഷ്യയോഗ്യവും അലങ്കാരത്തിനായി വളർത്താവുന്നതുമായ ഈ മത്സ്യത്തെ, 2015-ൽ ആലപ്പുഴ ജില്ലയിലെ കായംകുളംഎന്ന സ്ഥലത്തെ ഒരു കനാലിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. [2] മാവേലിക്കര സ്വദേശിയും ചവറ ബി. ജെ. എം. ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവിയുമായ പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തുകയും പേരിടുകയും ചെയ്തത്. [1] പ്രമുഖ അന്താരാഷ്ട്ര ജേർണലായ ഇന്റർനാഷണൽ ജേണൽ ഫോർ പ്യുവർ ആൻഡ് അപ്ലൈഡ് സുവോളജിയുടെ 2015 ജൂലൈ ലക്കത്തിൽ മത്സ്യത്തിൻറെ കണ്ടുപിടിത്തം സംബന്ധിച്ച വിശദമായ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. [2]പുതുതായി കണ്ടെത്തുന്ന ജന്തുക്കൾക്കു പേര് നൽകുന്ന 'ഇന്റർനാഷണൽ കമ്മീഷൻ ഓഫ് സുവോളജിക്കൽ നോമൻക്ലേച്ചറിൽ നിന്നും ഈ മത്സ്യത്തിനു സൂബാങ്ക് രജിസ്റ്റർ നമ്പറും ലഭ്യമായിട്ടുണ്ട്. [1] പേരിനു പിന്നിൽ'പുൻടിയസ് ' എന്നത് ജീനസ് നാമവും 'ഡോളിച്ചോപിട്രസ്' എന്നത് സ്പീഷീസ്നാമവുമാണ്.മത്സ്യത്തെ കണ്ടെത്തിയ പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് 'ഡോളിച്ചോപിട്രസ്' എന്ന സ്പീഷീസ് നാമം നൽകുവാൻ നിർദ്ദേശിച്ചത്.[1].ഗ്രീക്കുഭാഷയിൽ 'നീളമുള്ള' എന്നർത്ഥമുള്ള 'ഡോളിച്ചോസ്' (Dolichos), 'ചിറകുകൾ' എന്നർത്ഥമുള്ള 'ടെറോൺ'(Pteron) എന്നീ വാക്കുകളിൽ നിന്നുമാണ് 'ഡോളിച്ചോപിട്രസ്' എന്ന വാക്കുണ്ടായത്.[2] അതായത് ഈ വാക്കിന്റെ അർത്ഥം 'നീളമുള്ള ചിറകുകളോടുകൂടിയത്' എന്നതാണ്. [2] ഈ മത്സ്യത്തിനു നീളമുള്ള നെഞ്ചുചിറകുകൾ(Pectorial fins) ഉള്ളതിനാലാണ് ഈ പേര് നൽകിയത്. [2] സവിശേഷതകൾ
കാണപ്പെടുന്ന സ്ഥലങ്ങൾചെറിയ ജലാശയങ്ങളിലാണ് ഈ ശുദ്ധജലമത്സ്യത്തെ കാണുവാൻ സാധിക്കുക.[1]ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നാണ് മത്സ്യത്തെ ആദ്യം തിരിച്ചറിഞ്ഞത്. [3]ഈ മത്സ്യത്തെ മറ്റു സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. [5].ഇവയുടെ ആറ് സാമ്പിളുകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലെ സർക്കാർ സ്ഥാപനമായ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുണ്ട്. [5] പുൻടിയസ് ജനുസ്സിലെ മറ്റു മത്സ്യങ്ങൾ
അവലംബം
പുറംകണ്ണികൾവിക്കിസ്പീഷിസിൽ Puntius dolichopterus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia