പുൻടിയസ് നെൽസണി

Puntius nelsoni
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. nelsoni
Binomial name
Puntius nelsoni
Plamoottil, 2015[1]

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യമാണ് പുൻടിയസ് നെൽസണി (ശാസ്ത്രീയനാമം: Puntius nelsoni).[2] കൊല്ലം ചവറ ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി പ്രൊഫസർ മാത്യൂസ് പ്ലാമൂട്ടിലാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. തിരുവല്ലയ്ക്കടുത്ത് പമ്പാനദിയും മണിമല നദിയും ചേരുന്ന ഭാഗമായ കല്ലുങ്കൽ എന്ന സ്ഥലത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം പ്രൊഫസർ ഡോ. നെൽസൺ പി. എബ്രഹാമിനോടുള്ള ബഹുമാനാർത്ഥമാണ് മത്സ്യത്തിന് ഈ പേരു നൽകിയത്.[3]

വിവരണം

മത്സ്യത്തിന്റെ തലയ്ക്ക് ഉയരം കൂടുതലാണ്. ഇവയുടെ ചുണ്ട് കുറുകിയതും വായ് വിസ്താരമുള്ളതുമാണ്. ശരീരത്തിനും ചിറകുകൾക്കും മഞ്ഞനിറമാണുള്ളത്. ഇവയുടെ ചെകിളമൂടിക്ക് വെളിയിലായി കറുത്ത വരയും ഉച്ചിയിൽ പച്ചനിറമുള്ള ഒരു മറുകും ഉണ്ട്.

അവലംബം

  1. Plamoottil, M. (2015). "Puntius nelsoni, Systomus chryseus and S. rufus (Cypriniformes: Cyprinidae), three new fish species from Kerala, India" (PDF). International Journal of Fauna and Biological Studies,. 1 (6): 135–145.{{cite journal}}: CS1 maint: extra punctuation (link)
  2. "Four new fish species discovered in Kerala". ഇക്കണോമിക് ടൈംസ്. Archived from the original on 2015-02-24. Retrieved 13 ഫെബ്രുവരി 2015. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "കേരളത്തിൽ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2015-02-13. Retrieved 13 ഫെബ്രുവരി 2015. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya