പൂജ്യം രൂപാ നോട്ട്![]() ![]() രാഷ്ട്രീയ അഴിമതിക്കെതിരെ പോരാടുന്നതിന് സഹായകരമായ ഒരു ഉപാധിയായി ഇന്ത്യയിൽ വിതരണം ചെയ്ത വ്യാജ ബാങ്ക്നോട്ട് ആണ് സീറോ റുപി നോട്ട്. സൗജന്യമായി ചെയ്യേണ്ട സേവനങ്ങൾക്ക് പകരം പണം കൈപ്പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരോട് ദേഷ്യം വരുന്ന പൗരന്മാർ പ്രതിഷേധിച്ച് "പണം കൊടുക്കുന്നു". ഇൻഡ്യയുടെ സാധാരണ 50 രൂപ നോട്ടുകളുമായി സാമ്യമുള്ളരീതിയിൽ തയ്യാറാക്കപ്പെട്ട പൂജ്യം രൂപയുടെ നോട്ടുകൾ അഞ്ചാം സ്തംഭം എന്നറിയപ്പെടുന്ന സർക്കാർ ഇതര സംഘടനയുടെ സൃഷ്ടിയാണ്. 2007-ൽ ആരംഭിച്ചതിനുശേഷം 2014 ആഗസ്ത് വരെ 2.5 ദശലക്ഷം നോട്ടുകളാണ് വിതരണം ചെയ്തത്. നിലവിലെ ഉപയോഗങ്ങൾക്കായി ഓരോ മാസവും ആയിരക്കണക്കിന് നോട്ടുകൾ വിതരണം ചെയ്യുന്നു. ചരിത്രംഇന്ത്യയിലെ അഴിമതികൾ പ്രധാന ലേഖനം: ഇന്ത്യയിലെ അഴിമതി ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ സമർപ്പിക്കുകയോ അല്ലെങ്കിൽ അഭ്യർത്ഥിക്കുകയോ ചെയ്യുന്നതാണ് കൈക്കൂലിയായി കണക്കാക്കുന്നത്. 2010-ലെ റിപ്പോർട്ടിൽ ഇത് ഇൻഡ്യയിൽ വ്യാപകമായ ഒരു പ്രശ്നമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ആൻറികറപ്ക്ഷൻ വാച്ച്ഡോഗ് ഓർഗനൈസേഷൻ ട്രാൻസ്പേരൻസി ഇൻറർനാഷണൽ റാങ്കിംഗിൽ കറപ്ഷൻ പെർസെപ്ഷൻ ഇൻഡെക്സിൽ ഇൻഡ്യ 87-ാം സ്ഥാനത്താണ്. [1] ട്രാൻസ്പേരൻസി ഇന്റർനാഷണലിന്റെ 2005-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇൻഡ്യൻ പൗരൻമാരിൽ 62 ശതമാനം പേർ സർക്കാർ ജോലിക്കായി കൈക്കൂലി കൊടുക്കുകയോ അല്ലെങ്കിൽ നിയമവിരുദ്ധമായ ഒരു "ബന്ധം" ഉപയോഗിക്കുകയോ ചെയ്യുന്നു. [2] 2005- ലെ ട്രാൻസ്പേരൻസി ഇൻറർനാഷണൽ ഇൻഡ്യയിൽ നടത്തിയ പഠനത്തിലാണ് 20 സംസ്ഥാനങ്ങളിൽ നിന്നും 14,405 പേർ പ്രതികരിച്ചത്.[3]സമ്പന്നരും, ശക്തരും വൻതോതിൽ അഴിമതി ചെയ്യുന്നതിനേക്കാളും, സാധാരണ പൗരന്മാർ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ചെറിയ അഴിമതിയെക്കുറിച്ചാണ് സർവേയിൽ കാണുന്നത്.[3] 2005-ൽ നടത്തിയ പഠന റിപ്പോർട്ടിൽ, ദീർഘകാലമായിട്ടുള്ള അഴിമതിപ്രശ്നങ്ങൾ വെളിച്ചെത്തുകൊണ്ടുവന്നു. സർവ്വേയിൽ പ്രതികരിച്ചവരിൽ കൂടുതൽ പേരും പോലീസിനും (80 ശതമാനം) ലാന്റ് അഡ്മിനിസ്ട്രേഷൻ (48 ശതമാനം), ജുഡീഷ്യറി (47 ശതമാനം) എന്നിവർക്ക് കൈക്കൂലി കൊടുക്കേണ്ടിവന്ന നേരിട്ടനുഭവമുള്ളവരാണെന്ന് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. [4]സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗംപേരും പോലീസ്, ജുഡീഷ്യറി, ലാൻഡ് അഡ്മിനിസ്ട്രേഷൻ, മുനിസിപ്പൽ ഗവൺമെന്റ്, വൈദ്യുതി വിതരണം, ഗവൺമെന്റ് ഹോസ്പിറ്റൽ സിസ്റ്റം, റേഷൻ കാർഡ് സിസ്റ്റം, ജലവിതരണ സംവിധാനം, വ്യക്തിഗത ആദായനികുതികൾ വിലയിരുത്തുന്നതിലെ അഴിമതികൾ എന്നിവ ചൂണ്ടികാട്ടി. [4] സർവേയിൽ പങ്കെടുത്ത 45 ശതമാനം പേർക്കും പ്രൈമറി സ്കൂൾ സിസ്റ്റത്തിൽ അഴിമതിയുണ്ടെന്ന് വിശ്വസിച്ചിരുന്നു. [4] ഇതും കാണുകഅവലംബം
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia