പൂർണ ഭക്തി പെർത്ത്വി മ്യൂസിയം
ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള പ്രശസ്തമായ ഒരു ചരിത്ര മ്യൂസിയമാണ് പൂർണ ഭക്തി പെർത്ത്വി മ്യൂസിയം (Purna_Bhakti_Pertiwi_Museum). ആധുനിക ഇന്തോനേഷ്യൻ ചരിത്രത്തിലെ പ്രബലനും രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡണ്ടുമായിരുന്ന സുഹാർത്തോയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഇത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി, തുംപെങ് ആകൃതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 32 വർഷക്കാലത്തെ തന്റെ ഭരണകാലത്ത് സുഹാർത്തോ ശേഖരിച്ച വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ചരിത്രം![]() സുഹാർത്തോയുടെ രാഷ്ട്രീയ ഉപദേഷ്ടാവായും ഏറ്റവും അടുത്ത വിശ്വസ്തയുമായി അംഗീകരിക്കപ്പെടുന്ന, ഭാര്യയായിരുന്ന സിതി ഹർതിന മുൻകൈയെടുത്ത് പൂർണ ഭക്തി പെർത്ത്വി മ്യൂസിയത്തിന്റെ നിർമ്മാണം നടന്നു. സുഹാർത്തോയോട് ലോകരാജ്യങ്ങളും ഇന്തോനേഷ്യൻ ജനതയും നൽകുന്ന ശ്രദ്ധയ്ക്കും പിന്തുണയ്ക്കും ദൈവത്തോട് നന്ദി രേഖപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു മ്യൂസിയത്തിന്റെ നിർമ്മാണം [1][2] പൂർണ ഭക്തി പെർത്ത്വി ഫൗണ്ടേഷനായിരുന്നു നിർമ്മാണം നടത്തിയത്. 1987 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1992 പൂർത്തീകരിച്ച് 1993 ആഗസ്ത് 23 ന് പ്രസിഡണ്ട് സുഹാർത്തോ മ്യൂസിയം ഉദ്ഘാടനം ചെയ്തു. നിർമ്മിതിവിസ്തൃതവും ആകർഷകവുമായ കെട്ടിടസമുച്ചയം പൂർണ ഭക്തി പെർത്ത്വി മ്യൂസിയത്തിനുണ്ട്. പ്രധാന കെട്ടിടം കൂടാതെ, ചിത്രശാലയും അനുബന്ധ കെട്ടിടങ്ങളും പുൽത്തകിടിയും മറ്റും ഉൾപ്പെടുന്ന സമുച്ചയം. 18,605 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള പ്രധാന കെട്ടിടത്തിൽ, മെയിൻ ഹാൾ, സവിശേഷ ഹാൾ, അഷ്ടഭ്രത ഹാൾ, ഗ്രന്ഥശാല എന്നിവ ഉൾപ്പെടുന്നു. ഇവ കൂടാതെ, സ്വാഗത കവാടം, ഒരു ചെറിയ പള്ളി, കളിസ്ഥലം എന്നിവയുമുണ്ട്. അപൂർവ്വ സസ്യങ്ങൾ വളർത്തിയ ഒരു ഉദ്യാനവും ഇവയോടനുബന്ധിച്ച് നിർമ്മിച്ചിരിക്കുന്നു. തുംപെങ് ഘടന![]() അതുല്യമായ ഘടനയാണ് പൂർണ ഭക്തി പെർത്ത്വി മ്യൂസിയത്തിന്റേത്. ഇന്തോനേഷ്യൻ സർക്കാർ ടൂറിസ്റ്റ് പ്രതീകങ്ങളായി തിരഞ്ഞെടുത്ത 30 ഭക്ഷണ വിഭവങ്ങളിൽ ഒന്നായ തുംപെങ് രൂപത്തിലാണ് മ്യൂസിയത്തിന്റെ നിർമ്മാണം[3]. മ്യൂസിയത്തിന്റെ സ്തൂപീയ രൂപം തുംപെങ് അടിസ്ഥാനമാക്കിയാണ് സ്വീകരിച്ചിരിക്കുന്നത്. ദൈവത്തോടുള്ള നന്ദിസൂചകമായാണ് ഈ ഘടന അവലംബിച്ചിരിക്കുന്നത്. കൂടാതെ, ഇന്തോനേഷ്യൻ വിശ്വാസപ്രകാരമുള്ള ജീവിതചക്രത്തിലെ കൽപതരു, ജയകുസുമം (Jayakusuma flower), കക്ര മഞ്ചിലിംഗം (Cakra Manggilingan) എന്നിവയും മ്യൂസിയം നിർമ്മാണത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
പ്രദർശന ശേഖരംസുഹാർത്തോയുടെ ഭരണകാലത്ത് ശേഖരിച്ച വിലപിടിപ്പുള്ള അനേകം വസ്തുക്കൾ പൂർണ ഭക്തി പെർത്ത്വി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ലോകനേതാക്കളിൽ നിന്നും ഇന്തോനേഷ്യൻ ജനങ്ങളിൽ നിന്നും ലഭിച്ച വിലപിടിപ്പുള്ള ചിത്ര - കലാവസ്തുക്കൾ, സ്മരണികകൾ, ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ തുടങ്ങിയവയെല്ലാം ഇന്ന് മ്യൂസിയത്തിന്റെ ഭാഗമാണ്. വിശിഷ്ടാതിഥികൾ സമ്മാനിച്ച ശിൽപങ്ങളും മറ്റും പ്രദർശിപ്പിച്ചിരിക്കുന്നത് പ്രധാന മുറിയിലാണ്. കമ്പോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ, മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് എന്നിവർ സമ്മാനിച്ച വെറ്റിലച്ചെല്ലങ്ങൾ ഇവിടെയുണ്ട്. ഡച്ച് പ്രധാനമന്ത്രി ലബ്ബേഴ്സ് സമ്മാനിച്ചിരിക്കുന്നത് വെള്ളിയിൽ നിർമ്മിതമായ പ്രാവിൻ പ്രതിമയാണ്. ഇന്തോനേഷ്യൻ വ്യവസായ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വകയായുള്ള സമ്മാനങ്ങളും പ്രദർശനവസ്തുക്കളിൽ ഉൾപ്പെടുന്നു. സോങ് രാജവംശത്തിലേയും മിങ് രാജവംശത്തിലേയുംചൈനീസ് രാജകുമാരിമാരുടെ കട്ടിലിന്റെ കട്ടിലുകൾ ഇവയിൽ ശ്രദ്ധേയമാണ് [4]. സവിശേഷ മുറിയിൽ പ്രജർശിപ്പിച്ചിരിക്കുന്നത് സുഹാർത്തോയ്ക്ക് ലഭിച്ച സെനിക മെഡലുകളും ബഹുമതികളുമാണ്. അറേബ്യൻ രാജ്യങ്ങളിൽ നിന്നും ബ്രൂണെയ്, സിങ്കപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിൻ നിന്നുള്ള ബഹുമതികളും കൂട്ടത്തിലുണ്ട്. പലസ്തീൻ നാഷണൽ അഥോറിറ്റിയുടേയും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റേയും ചെയർമാനായ യാസർ അറഫാത്ത് ക്രൊയേഷ്യൻ പ്രസിഡണ്ട് ഫ്രാഞ്ചോ ടുഡ്‌മാൻ എന്നിവർ സമ്മാനിച്ച വാളും ഇവയ്ക്കിടയിലെ ശ്രദ്ധേയ ഇനങ്ങളാണ്. അഷ്ടഭ്രത ഹാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്, സുഹാർത്തോയുടെ തത്ത്വശാസ്ത്രപരമായ നേതൃത്വത്തെ കാണിച്ചുതരുന്ന ഇനങ്ങളാണ്. വ്യത്യസ്ത വ്യവസ്ഥിതികളിലെ സാഹിത്യ സംഭാവനകളും ഇവിടെയുണ്ട്. ഇന്തോനേഷ്യൻ പടക്കപ്പലായിരുന്ന KRI Harimau കൂടി ഇതോടനുബന്ധിച്ച് മുറ്റത്ത് പ്രദർശിപ്പിച്ചിരിക്കുന്നു. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia