പൃഥ്വിരാജ്
കേരളത്തിലെ ഒരു ചലച്ചിത്രനടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982[1]). മലയാളം, തമിഴ്, ഹിന്ദി, തെലുഗു, കന്നഡ സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം. 2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. നാല് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഒരു തവണ തമിഴ് നാട് സ്റ്റേറ്റ് അവാർഡ് മികച്ച വില്ലന് നേടി.2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ സംസ്ഥാന പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു തുടങ്ങി. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിൽ അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി. സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരുമായ് ചേർന്ന് ഓഗസ്റ്റ് സിനിമ എന്ന സിനിമാനിർമ്മാണ കമ്പനി നടത്തി. പിന്നീട് 2017ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമാണ കമ്പനി തുടങ്ങിയപ്പോൾ ഓഗസ്റ്റ് സിനിമയിൽ നിന്നും പിന്മാറി. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫർ എന്ന ചിത്രം 2019-ൽ പുറത്തിറങ്ങി. 2022-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രമായ ബ്രോ ഡാഡി ആണ് രണ്ടാമത് സംവിധാനം ചെയ്ത ചിത്രം. മൂന്നാമതായി സംവിധാനം ചെയതത് ലൂസിഫറിൻറെ രണ്ടാം ഭാഗമായ ബ്രഹ്മാണ്ഡ ചിത്രം L2: എംപുരാൻ ആണ്. മൂന്ന് ചിത്രങ്ങളിലും മോഹൻലാൽ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തി. ജീവിത പശ്ചാത്തലംമലയാളചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982-ൽ ജനിച്ചു.[2] നടൻ ഇന്ദ്രജിത്ത് ഇദ്ദേഹത്തിന്റെ സഹോദരനാണ്. തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു.[3] പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി. അഭിനയശൈലിയിൽ പിതാവിനെ മാതൃകയാക്കാതെ തൻ്റേതായ ശൈലി സ്വീകരിച്ചു ബി.ബി.സി.യിൽ റിപ്പോർട്ടറായ സുപ്രിയയാണ് ഭാര്യ. 2011 ഏപ്രിൽ 25നായിരുന്നു വിവാഹം. ചലചിത്ര മേഖലമലയാള സിനിമ2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം.[4] സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ "പുതിയ മുഖം" എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടീരുന്നു, അതിന് ശേഷം യംഗ് സൂപ്പർ സ്റ്റാർ (മലയാള സിനിമാ ലോകത്തെ ഭാവി സൂപ്പർ സ്റ്റാർ) എന്ന വിശേഷണത്തിന് അദ്ദേഹം അർഹനായി. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.[5] വിമതരെ അണിനിരത്തി വിനയൻ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടത്തിനും കൂടി അദ്ദേഹം അർഹനായി. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തന്റെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരത്തിലൂടെ ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ്.[6] തമിഴ് സിനിമ2005 ൽ കനാകണ്ടേൻ എന്ന ചിത്രത്തിലൂടെ തമിഴ് ചലചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ചു. 2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായ് പുറത്തിറങ്ങിയത്. ഇതിൽ മൊഴിയിലെ പ്രകടനം ജനശ്രദ്ധ നേടി. 2008 ൽ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരെയിൽ നായകനായി പൃഥ്വി എത്തി. 2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ നിനയ്ത്താലെ ഇനിയിക്കും പുറത്തിറങ്ങി. വസന്തബാലന്റെ ബിഗ് ബജറ്റ് ചിത്രമായ കാവ്യതലൈവൻ ആണ് പൃഥ്വിയുടെ മറ്റൊരു തമിഴ് ചിത്രം. തെലുഗു സിനിമ2010 ൽ പുറത്തിറങ്ങിയ പോലീസ് പോലീസ് എന്ന ചിത്രത്തിലൂടെയാണ് തെലുംഗ് ചലചിത്ര മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് അനന്തഭദ്രം, റോബിൻഹുഡ്, ഉറുമി തുടങ്ങിയ ചിത്രങ്ങൾ തെലുംഗിലേയ്ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ഹിന്ദി സിനിമപൃഥ്വീരാജിന്റെ ആദ്യ ഹിന്ദി ചിത്രമായ അയ്യ 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. റാണി മുഖർജിയെ കേന്ദ്ര കഥാപാത്രമാക്കി സച്ചിൻ കുന്ദാൾക്കർ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ തന്റെ രണ്ടാമത്തെ ചിത്രത്തിനു പൃഥ്വിരാജ് തയ്യാറായിരുന്നു. അതുൽ സബർവാൾ സംവിധാനം ചെയ്ത ഔറംഗസേബ് ആണ് ചിത്രം. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ അർജുൻ കപൂറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.[7] സംവിധാനം ചെയ്ത ചിത്രങ്ങൾ
പുരസ്കാരങ്ങൾ
അഭിനയിച്ച ചിത്രങ്ങൾ
പിന്നണിഗായകൻഉറുമി പോലുള്ള നിരവധി ഹിറ്റ് സിനിമകൾ നിർമിച്ചു അവലംബം
പുറത്തേക്കുള്ള കണ്ണികൾPrithviraj Sukumaran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia