പെദ്രോ അൽമൊദോവാർ
സ്പാനിഷ് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമാണ് പെദ്രോ അൽമൊദോവാർ കബാല്ലെരോ(ജനനം: 25 സെപ്റ്റംബർ 1949).തന്റെ തലമുറയിലെ ഏറ്റവുമധികം രാജ്യാന്തരപ്രശസ്തിയും വിജയവും കൈവരിച്ച സ്പാനിഷ് ചലച്ചിത്രകാരൻ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്യന്തം വികാരതീവ്രവും സങ്കീർണ്ണവുമായ കഥാഗതിയും തീക്ഷ്ണതയുള്ള നിറക്കൂട്ടുകളും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്.മോഹം, ആസക്തി, സ്വത്വം, കുടുംബം മുതലായവയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ മുഖ്യ പ്രമേയങ്ങൾ. സഹോദരൻ അഗസ്റ്റിൻ അൽമൊദോവാറുമായി ചേർന്നു തുടങ്ങിയ എൽ ഡിസിയോ എന്ന നിർമ്മാണക്കമ്പനിയാണ് മിക്ക ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. 2001-ൽ അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആന്റ് സയൻസ് ഇദ്ദേഹത്തിന് വിശിഷ്ടാംഗത്വം (Foreign Honorary Member) നൽകി. 2009-ൽ ഹാർവാർഡ് സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. |
Portal di Ensiklopedia Dunia