പെനാങ്ങ് ടൈംസ് സ്ക്വയർ![]() മലേഷ്യയിലെ Coordinates: 5°24′44″N 100°19′31″E / 5.4123°N 100.3254°E5°24′44″N 100°19′31″E / 5.4123°N 100.3254°Eജോർജ്ജ് ടൗൺ പെനാങ്ങിൽ നടക്കുന്ന ഒരു നാഗരിക പുനർ വികസന പദ്ധതിയാണ് പെനാങ്ങ് ടൈംസ് സ്ക്വയർ. ഡാറ്റോ കെറമറ്റ് റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഓഫീസ് മന്ദിരങ്ങളും ഷോപ്പിംഗ് മാളുകളും വിനോദ കേന്ദ്രങ്ങളും എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐവറി പ്രോപ്പർട്ടി ഗ്രൂപ്പാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും പൂർത്തിയായി മൂന്നും നാലും അഞ്ചും ഘട്ടങ്ങളുടെ പണി പുരോഗമിക്കുന്നു.[1][2]
ചരിത്രംഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലം വരെ ഈ പദ്ധതിപ്രദേശം ഒരു ടിൻ ഉരുക്കുകേന്ദ്രമായിരുന്നു. ഈസ്റ്റേൺ സ്മെൽറ്റിംഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. 1897 മുതൽ ഇവിടെ കമ്പനിയുടെ ഒരു ടിൻ ഉരുക്കു ഫാക്ടറി പ്രവർത്തിച്ചിരുന്നു[4][5]. തെക്കൻ തായ്‍ലാന്റിലെ പെറാകിൽ നിന്നും ടിൻ ഇറക്കുമതി ചെയ്യുകയും അത് ഉരുക്കി ടിന്നിന്റെ ഇൻഗോട്ടുകളാക്കി പെനാങ്ങിലെ തുറമുഖം വഴി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ഇങ്ങനെയായിരുന്നു പെനാംങ്ങിലെ ടിൻ വ്യവസായം പ്രവർത്തിച്ചിരുന്നത്. മലേഷ്യയിലെ ടിൻ വ്യവസായത്തിന് കാലക്രമേണ ഇടിവ് സംഭവിക്കുകയും ഈ ടിൻ ഫാക്ടറിയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. പിന്നീട് ഈ പ്രദേശം ഐവറി പ്രോപ്പർട്ടീസ് ഏറ്റെടുക്കുകയും പെനാങ്ങ് ടൈംസ് സ്ക്വയർ പദ്ധതി എന്ന ഒരു പദ്ധതി തുടങ്ങുകയും ചെയ്തു. അഞ്ച് ഘട്ടങ്ങളുള്ള പെനാങ്ങ് ടൈംസ് സ്ക്വയർ പദ്ധതി 2005 ലാണ് നിർമ്മാണം ആരംഭിച്ചത്.[6][7]
ഷോപ്പിംഗ്ബിർച്ച് ദ പ്ലാസപെനാംഗ് ടൈംസ് സ്ക്വയർ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ബിർച്ച് ദ പ്ലാസയുടെ ഉള്ളിൽ ഒരു ഷോപ്പിംഗ് മാൾ പ്രവർത്തനമാരംഭിച്ചു. ഓഫീസുകളും വ്യാവസായിക കെട്ടിടങ്ങളുമുള്ള ഒരു പോഡിയവും ഇതിലുണ്ടായിരുന്നു[1]. ആദ്യത്തെ മൂന്ന് നിലകളിലായി ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നു. ഈ മാളിൽ റെസ്റ്റോറന്റുകൾ, ഫാഷൻ ബുട്ടീക്കുകൾ, നെയിൽ പാർലറുകൾ, ബ്യൂട്ടി സലൂണുകൾ, ഇലക്ട്രോണിക് സ്റ്റോറുകൾ മുതലായവയുണ്ട്. ഒന്നിലധികം നൈറ്റ് ക്ലബ്ബുകളും ഇവിടെ പ്രവർത്തിക്കുന്നു[9][10]. ഇവിടത്തെ 'ഫുഡ് ഗാലറി' വിവിധ തരം ഭക്ഷണം നൽകുന്നു. 2016ൽ ഐവറി പ്രോപ്പർട്ടീസ് ബിർച്ച് ദ പ്ലാസക്ക് ആർഎം 10 മില്യൺ മുഖം മിനുക്കൽ പദ്ധതി നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.[1] എം മാൾ ഒ2ഒജോർജ്ജ് ടൗണിലെ ഏറ്റവും പുതിയ ഷോപ്പിംഗ് മാളാണ് എം മാൾ ഒ2ഒ. പെനാംഗ് ടൈംസ് സ്ക്വയർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ വിപണനകേന്ദ്രമാണിത്. 2016 ൽ പ്രവർത്തനമാരംഭിച്ച ഈ മാളിൽ പെനാംഗിലെ ആദ്യ വാക്സ് മ്യൂസിയം, വിവിധതരം സംസ്കാരിക ശൈലിയിലുള്ള നടപ്പാതകൾ എന്നിവയുണ്ട്[3][11]. എം എം മാൾ ഒ2ഒമാൾ ഒ2ഒഎം മാൾ ഒ2ഒഎം മാൾ ഒ2ഒഎം മാൾ ഒ2ഒ എം മാൾ ഒ2ഒയിലും വിവിധതരം റെസ്റ്റോറന്റുകൾ, ഇലക്ട്രോണിക് സ്റ്റോറുകൾ സൗന്ദര്യവർദ്ധക ഷോപ്പുകൾ തുടങ്ങിയവയുണ്ട്. External Linksഅവലംബങ്ങൾ
|
Portal di Ensiklopedia Dunia