പെന്റാവാലന്റ് വാക്സിനേഷൻ
വിവിധ രോഗങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ച് വെവ്വേറെ അഞ്ച് വാക്സിനുകൾ സംയോജിപ്പിച്ച് ഒരൊറ്റ വാക്സിനാക്കി മാറ്റിയ ഒരു കോമ്പിനേഷൻ വാക്സിൻ ആണ് പെന്റാവാലന്റ് വാക്സിൻ അല്ലെങ്കിൽ 5 ഇൻ 1 വാക്സിൻ. ഈ വാക്സിനുപയോഗിച്ചു ഒറ്റ പ്രതിരോധകുത്തിവെപ്പ് ശിശുക്കൾക്ക് നൽകി തൊണ്ടമുള്ള് (Diphtheria), വില്ലൻ ചുമ (Pertusis), കുതിരസന്നി (Tetanus), ഹെപാറ്റിറ്റിസ്-ബി (Hepatitis -B), ഹീമോഫിലസ് ഇൻഫ്ലൂവൻസ ഇനം-ബി (Hib : Hemophilus influenza type-b) എന്നീ അഞ്ച് മാരകരോഗങ്ങൾക്കെതിരെ സംരക്ഷണം നൽകാം. [1][2]ഡിഫ്തീരിയ, ടെറ്റാനസ്, പെർട്ടുസിസ് (whole cell), ഹെപ്പറ്റൈറ്റിസ് ബി (ആർ ഡിഎൻഎ), ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി കോൻജുഗേറ്റ് വാക്സിനുകൾ (absorbed) അല്ലെങ്കിൽ ഡിടിപി-ഹെപ്പ്B-ഹിബ് എന്നിവ ഈ വാക്സിൻറെ പൊതുവായ പേര് ആണ്. പ്രത്യേകിച്ച് മദ്ധ്യ-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഈ പെന്റാവാലന്റ് വാക്സിൻ മറ്റ് ശിശുക്കളുടെ കോമ്പിനേഷൻ വാക്സിനുകൾക്ക്, വലിയ അളവിൽ പകരമായി ഉപയോഗപ്പെടുന്നു. 2013-ൽ യൂനിസെഫിൻറെ കൈവശമുള്ള ഡിടിപി - അടങ്ങിയ വാക്സിനുകളുടെ 100% പെന്റാവാലന്റ് വാക്സിനുകൾ ലോകത്തിലെ വലിയൊരു വിഭാഗം കുട്ടികൾക്ക് നൽകിവരുന്നു.[3] ഈ പ്രക്രീയ പെന്റാവാലന്റ് വാക്സിനേഷൻ എന്ന് അറിയപ്പെടുന്നു. ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ (National Immunisation Programme) ഭാഗമായി കേരളം,തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നത്. വാക്സിനുകൾക്വിൻവാക്സെം, പെന്റാവാക് PFC, ഈസിഫൈവ് TT, ComBE Five, ഷാൻ5, പെന്റബയോ എന്നീ വാക്സിനുകളാണ് പ്രധാനപ്പെട്ട പെന്റാവാലന്റ് വാക്സിനുകൾ[4][5].
വാക്സിൻ ഉൽപാദനംപൂനയിൽ പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് ഇതിലേക്ക് ആവശ്യമായ വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. അവലംബം
"Pentavalent vaccine from December 17 " The Hindu , CHENNAI, December 9, 2011. Notes
|
Portal di Ensiklopedia Dunia