പെരിങ്ങൽകുത്ത് ഇടതു തീര ജലവൈദ്യുതപദ്ധതി
പെരിങ്ങൽകുത്ത് റിസെർവോയറിൽ മൺസൂൺ മഴക്കാലത്ത് ലഭിക്കുന്ന അധിക ജലം ഒഴുക്കി കളയുന്നത് ഒഴിവാക്കുവാൻ വേണ്ടി പെരിങ്ങൽകുത്ത് ജലവൈദ്യുതപദ്ധതിയുടെ എക്സ്റ്റൻഷൻ ആയി നിർമിച്ച പ്രതിവർഷം 74 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ ജലവൈദ്യുതപദ്ധതി[1] ,[2]. 1999 മാർച്ച് 20 നു ഇതു പ്രവർത്തനം തുടങ്ങി.പെരിങ്ങൽകുത്ത് പവർ ഹൗസിന്റെ ഇടതുവശത്തായി ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3] , [4]. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും1) പെരിങ്ങൽകുത്ത് എക്സ്റ്റൻഷൻ പവർ ഹൗസ് 1) പെരിങ്ങൽകുത്ത് അണക്കെട്ട് (പെരിങ്ങൽകുത്ത് ജലസംഭരണി ) വൈദ്യുതി ഉത്പാദനംപെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ ജലവൈദ്യുതപദ്ധതി യിൽ 16 മെഗാവാട്ടിന്റെ ടർബൈൻ (FRANCIS TYPE- ഭെൽ ഇന്ത്യ ) ഉപയോഗിച്ച് 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 74 MU ആണ്. 1999 മാർച്ച് 20 നു യൂണിറ്റ് കമ്മീഷൻ ചെയ്തു.
കൂടുതൽ കാണുക
അവലംബം
|
Portal di Ensiklopedia Dunia