പെരുന്തേനരുവി വെള്ളച്ചാട്ടം9°24′47.31″N 76°52′34.7″E / 9.4131417°N 76.876306°E
കേരളത്തിൽ മദ്ധ്യതിരുവിതാംകൂറിലെ പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം.[1] പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ ചെറു വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്നു. എത്തിച്ചേരാൻകോട്ടയം, എരുമേലി, മുക്കൂട്ടുതറ , ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട , റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂൽ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം. നയനമനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത് ശക്തൻവേലൻ കഥകളുമായി ബന്ധപ്പെട്ട മിത്തിനെക്കുറിച് ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച 'പമ്പാനദി -പരിസ്ഥിതി, സംസ്കാരം,പരിപാലനം ' എന്ന പുസ്തകത്തിൽ 'പെരുന്തേനരുവി ഒരു മിത്തോളജിക്കൽ വായന എന്ന തലക്കെട്ടോടെ പ്രതിപാദിച്ചിരിക്കു[2].പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി. അനേകം വിനോദ സഞ്ചാരികൾ ഇവിടം കാണാൻ എത്താറുണ്ട്. പരിചയമില്ലാത്തവർക്ക് ഇവിടെ അപകടം പറ്റാൻ സാധ്യതയുണ്ട്. കേരള ടൂറിസം വകുപ്പിന്റെ വകയായി വിനോദസഞ്ചാരികൾക്കായി ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക് ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു.[3] ചിത്രശാലഅവലംബം
|
Portal di Ensiklopedia Dunia