പെരുമ്പറമ്പ് മഹാദേവക്ഷേത്രം
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാളിനടുത്ത് മാണൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പെരുമ്പറമ്പ് മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിയ്ക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]. അത്യുഗ്രമൂർത്തിയായ പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ദക്ഷിണാമൂർത്തി, ശാസ്താവ്, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരും അഭിമുഖമായി പ്രത്യേകം ക്ഷേത്രത്തിൽ മഹാവിഷ്ണുവും കുടികൊള്ളുന്നുണ്ട്. ഏറെക്കാലം ജീർണ്ണാവസ്ഥയിൽ കഴിഞ്ഞ ഈ ക്ഷേത്രം 2014-ൽ പുതുക്കിപ്പണിത് കുംഭാഭിഷേകം നടത്തുകയായിരുന്നു. ധനുമാസത്തിലെ തിരുവാതിരനാളിൽ ആറാട്ടായി നടത്തപ്പെടുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവം, കുംഭമാസത്തിലെ മഹാശിവരാത്രി, മേടമാസത്തിലെ വിഷു, വൃശ്ചികമാസത്തിലെ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാമാസവും വരുന്ന മുപ്പെട്ട് തിങ്കളാഴ്ച, രണ്ടാഴ്ച കൂടുമ്പോൾ വരുന്ന പ്രദോഷവ്രതം എന്നിവയും അതിവിശേഷമാണ്. പ്രദോഷസമയത്ത് ഋഷഭവാഹനത്തിലേറ്റി വിശേഷാൽ എഴുന്നള്ളിപ്പ് നടക്കുന്ന മലബാറിലെ ഏക ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. ഐതിഹ്യംകേരളത്തിലെ പല ക്ഷേത്രങ്ങളിലും കേൾക്കാൻ കഴിയുന്ന അതേപോലുള്ള ഐതിഹ്യമാണ് പെരുമ്പറമ്പ് ക്ഷേത്രത്തെക്കുറിച്ചും കേൾക്കുന്നത്. ഇവിടെയുള്ള ആദ്യക്ഷേത്രം പണിതത് ശിവഭൂതഗണങ്ങളാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. രാത്രിയിൽ പണിതുടങ്ങിയ അവർക്ക് എന്നാൽ, പണിപൂർത്തിയാക്കാൻ സാധിച്ചില്ലത്രേ. അയൽഗ്രാമമായ ശുകപുരത്തുള്ള ദക്ഷിണാമൂർത്തിയ്ക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം തോന്നുകയും, തത്സമയം അദ്ദേഹം ഒരു പൂവൻകോഴിയുടെ രൂപമെടുത്തുവന്ന് കൂവാൻ തുടങ്ങുകയും, അപ്പോൾ നേരം പുലരാറായെന്ന് വിചാരിച്ച് ഭൂതഗണങ്ങൾ സ്ഥലം വിടുകയും ചെയ്തു എന്നാണ് അതിനുള്ള കാരണം!
വിശേഷങ്ങൾക്ഷേത്രത്തിൽ എത്തിചേരാൻമലപ്പുറം ജില്ലയിൽ എടപ്പാൾ - പൊന്നാനി ബസ് റൂട്ടിലാണ് പാറാപറമ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. Temple Photos
അവലംബം
|
Portal di Ensiklopedia Dunia