പെല്ലിയോണിയ റെപ്പെൻസ്
അർട്ടിക്കേസി കുടുംബത്തിൽ ഉൾപ്പെടുന്ന, പൂച്ചെടികളുടെ ഒരു സ്പീഷീസാണ് പെല്ലിയോണിയ റെപ്പൻസ്. മൈക്രോസ്കോപ്പിലൂടെ ക്ലോറോപ്ലാസ്റ്റിൽ(സെല്ലിന് പുറത്ത്) നിന്നും അമിലോപ്ലാസ്റ്റുകളിലേക്കുള്ള (സെല്ലിന്റെ അകത്തേക്ക്) രൂപമാറ്റം കാണാൻ ഏറ്റവും നല്ല സ്പെസിമനാണ് ഇത്. റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് എലാറ്റോസ്റ്റെമ റെപ്പൻസ് എന്ന പേരിൽ ഈ ചെടി അർഹമായി. [2] എ. റെപ്പൻസ് വാർ. പുൾക്രവും ഈ അവാർഡ് നേടിയിട്ടുണ്ട്. [3] പൂക്കളുടെ സവിശേഷത ഈ ചെടിയെ ശ്രദ്ധേയമാക്കുന്നു. മനോഹരമായ പൂക്കൾക്ക് കടുക് വിത്തിന്റെ ഏതാണ്ട് വലുപ്പമാണുള്ളത്. പൂക്കൾ കുലകളായി വളരുന്നു. ഓരോകുലയിലും 50 മുതൽ 60 വരെ പൂക്കൾ ഉണ്ട്. മുകുളങ്ങളിൽ നേരിയ ചാറ്റൽമഴ (അല്ലെങ്കിൽ വാട്ടർ സ്പ്രേ), സൂര്യപ്രകാശം എന്നിവ മുകുളങ്ങളെ തുറക്കാൻ പ്രേരിപ്പിക്കുന്നു. ശക്തിയോടെ മുകുളങ്ങൾ തുറക്കുമ്പോൾ, വെളുത്ത പരാഗങ്ങൾ ശക്തിയായി പുറത്തേക്ക് പടരുന്നു. വെടിയുതിർക്കുന്നപോലെ ഇത് പ്രതീതിയുണ്ടാക്കുന്നു. 'പിസ്റ്റൽ പ്ലാന്റ്' എന്ന് ഈ ചെടിയെ വിളിക്കുന്നതിന് ഇതാണ് കാരണം. [4][5][6] അവലംബം
|
Portal di Ensiklopedia Dunia