പെഷവാർ വിദ്യാലയ ആക്രമണം 2014
2014 ഡിസംബർ 16൹ തഹ്രിൿ-ഏ-താലിബാൻ പാകിസ്താൻ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ ഒമ്പതു തീവ്രവാദികൾ പാകിസ്താനിലെ പെഷവാർ നഗരത്തിലെ ആർമി പബ്ലിൿ സ്കൂളിനു നേരെ ആക്രമണം ചെയ്തു.[6] ഇവർ ഉന്നമിട്ടതു് പ്രസ്തുത വിദ്യാലയത്തിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയുമായിരുന്നു. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.[7] ആക്രമണത്തിൽ 122 പേർക്കു് പരിക്കേറ്റു.[6] പശ്ചാത്തലംപ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നതു് പെഷാവർ കന്റോണ്മെന്റിനു സമീപമാണു്. ഇവിടുത്തെ വിദ്യാർത്ഥികൾ സൈനികരുടെയും സാധാരണപൗരന്മാരുടെയും മക്കളാണു്.[8] ആക്രമണംഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം പത്തരമണിയോടെയാണു് ഭീകരർ വിദ്യാലയത്തിലേയ്ക്കു് കടന്നു കയറിയതു്. സൈനിക യൂണിഫോമിൽ തോക്കുമായി എത്തിയ ആറ് ഭീകരരാണ് സ്കൂളിൽ ആക്രമണം നടത്തിയത്. തുടർച്ചയായി സ്ഫോടനങ്ങളും നടത്തി. അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അധ്യാപകരും ഈ സമയം സ്കൂളിലുണ്ടായിരുന്നു. പിന്നീട് ഇതിൽ ഭൂരിഭാഗം പേരെയും സൈന്യം ഒഴിപ്പിച്ചു. തുടർന്നു് എട്ടരമണിക്കൂർ പാകിസ്താൻ സൈന്യവുമായ ഇവരുടെ ഏറ്റുമുട്ടൽ നീണ്ടുനിന്നു.[7] ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുതിർന്ന വിദ്യാർഥികളുള്ള ഒരു ബ്ലോക്കിലാണ് സ്ഫോടനമുണ്ടായത്. അക്രമത്തെ തുടർന്ന് അടച്ചിട്ട വിദ്യാലയം 2015 ജനുവരി 12-ന് വീണ്ടും തുറന്നു. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പാകിസ്താൻ സൈനിക മേധാവി ജനറൽ റഷീൽ ഷരീഫ് കുട്ടികളേയും മാതാപിതാക്കളേയും സ്വീകരിച്ചു. [9] അക്രമ കാരണംവടക്കൻ വസീരിസ്താനിലുണ്ടായ സൈനിക നടപടികൾക്ക് പ്രതികാരമായാണ് തെഹ്രിക് ഇ താലിബാൻ പാകിസ്താൻ സ്കൂൾ ആക്രമിച്ചതെന്നാണ് താലിബാന്റെ നിലപാട്. അവലംബം
|
Portal di Ensiklopedia Dunia