പെർസിസ്റ്റന്റ് ജെനിറ്റൽ എറൗസൽ ഡിസോർഡർ
ലൈംഗിക ഉത്തേജനമോ ലൈംഗികാഭിലാഷമോ ഇല്ലാതെ വരുന്ന സ്ഥിരവും അനാവശ്യവും അനിയന്ത്രിതമായതുമായ ജനനേന്ദ്രിയ ഉത്തേജനമാണ് പെർസിസ്റ്റന്റ് സെക്ഷ്വൽ എറൗസൽ സിൻഡ്രോം എന്ന് മുമ്പ് വിളിക്കപ്പെട്ടിരുന്ന പെർസിസ്റ്റന്റ് ജെനിറ്റൽ എറൗസൽ ഡിസോർഡർ (പിജിഎഡി).[1] [2] [3] ഇത് സാധാരണഗതിയിൽ രതിമൂർച്ഛയിലൂടെ ആശ്വാസം നൽകുന്നില്ല, [3][4] പകരം, ആശ്വാസത്തിനായി മണിക്കൂറുകളോ ദിവസങ്ങളോ ആയി ഒന്നിലധികം രതിമൂർച്ഛകൾ ആവശ്യമായി വന്നേക്കാം. [4] സ്ത്രീകളിൽ ആണ് പിജിഎഡി സംഭവിക്കുന്നത്. [4] [5] പുരുഷന്മാരിലെ പ്രിയാപിസവുമായി ഇതിനെ താരതമ്യം ചെയ്തിട്ടുണ്ട്. [5] [6] പിജിഎഡി അപൂർവ്വമാണ്, കൂടാതെ ഈ രോഗാവസ്ഥയെ കുറിച്ച് ഇപ്പോഴും നന്നായി മനസ്സിലാക്കിയിട്ടില്ല. [2] [4] അതുപോലെ ഈ രോഗം അതിന്റെ നാമകരണവുമായി പൊരുത്തപ്പെടുന്നില്ല. ഹൈപ്പർസെക്ഷ്വാലിറ്റിയിൽ നിന്ന് വേർതിരിക്കപ്പെടുന്ന ഇത് ഉയർന്ന ലൈംഗികാഭിലാഷത്തിന്റെ സവിശേഷതയാണ്. [1] [4] അടയാളങ്ങളും ലക്ഷണങ്ങളുംപിജിഎഡി മൂലമുണ്ടാകുന്ന ശാരീരിക ഉത്തേജനം വളരെ തീവ്രവും കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമാണ്. കാലയളവ് ദിവസങ്ങളോ ആഴ്ചകളോ നിലനിൽക്കും. [3] [4] സമ്മർദം, വേദന, പ്രകോപനം, ഇക്കിളി, ത്രോബിംഗ്, യോനിയിലെ കൺജഷൻ, യോനിയിലെ സങ്കോചങ്ങൾ, ചിലപ്പോൾ സ്വയമേവയുള്ള രതിമൂർച്ഛ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. [3] മർദ്ദം, അസ്വാസ്ഥ്യം, സ്പന്ദനം, സ്തംഭനം അല്ലെങ്കിൽ ഞെരുക്കം എന്നിവയിൽ ക്ലിറ്റോറിസ്, ലാബിയ, യോനി, പെരിനിയം അല്ലെങ്കിൽ മലദ്വാരം എന്നിവ ഉൾപ്പെടാം. [7] ലൈംഗിക പ്രവർത്തനത്തിൽ നിന്നോ അല്ലെങ്കിൽ തിരിച്ചറിയപ്പെട്ട ഉത്തേജനത്തിൽ നിന്നോ ലക്ഷണങ്ങൾ ഉണ്ടാകാം, മണിക്കൂറുകളോ ദിവസങ്ങളോ ഉള്ള ഒന്നിലധികം രതിമൂർച്ഛകൾ ആശ്വാസം നൽകുന്ന സന്ദർഭങ്ങളിലൊഴികെ രതിമൂർച്ഛയിൽ നിന്ന് മോചനം ലഭിക്കില്ല. [4] രോഗലക്ഷണങ്ങൾ വീട്ടിലോ ജോലിസ്ഥലത്തേയോ തടസ്സപ്പെടുത്താം. [3] [8] ക്രമക്കേട് കാരണം സ്ത്രീകൾക്ക് നാണക്കേടോ ലജ്ജയോ തോന്നാം, ലൈംഗിക ബന്ധങ്ങൾ ഒഴിവാക്കാം. [3] [4] സമ്മർദ്ദം ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. [8] [7] കാരണംപിജിഎഡി യുടെ കാരണം ഗവേഷകർക്ക് അറിയില്ല, പക്ഷേ ഇതിന് ന്യൂറോളജിക്കൽ, വാസ്കുലർ, ഫാർമക്കോളജിക്കൽ, മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് അനുമാനിക്കുന്നു. [1] [4] ടാർലോവ് സിസ്റ്റുകൾ ഒരു കാരണമായി ഊഹിക്കപ്പെടുന്നു. [3] [7] പിജിഎഡി ക്ലിറ്റോറൽ പ്രിയാപിസവുമായി ബന്ധപ്പെട്ടിരിക്കുന്നു, [9] പുരുഷന്മാരിലെ പ്രിയാപിസവുമായി ഇതിനെ താരതമ്യപ്പെടുത്തുന്നു. [5] [6] ഇത് വൾവോഡിനിയയ്ക്ക് സമാനമാണ്, കാരണം രണ്ടിന്റെയും കാരണങ്ങൾ നന്നായി മനസ്സിലാകുന്നില്ല, രണ്ടും വളരെക്കാലം നീണ്ടുനിൽക്കും, രണ്ട് അവസ്ഥകളുള്ള സ്ത്രീകൾക്കും ഇത് ശാരീരികമായതിനേക്കാൾ മാനസികമാണെന്ന് പറഞ്ഞേക്കാം. [3] ഇത് റസ്റ്റ്ലസ് ലെഗ്സ് സിൻഡ്രോം (RLS) മായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ പിജിഎഡി ഉള്ള ഒരു ന്യൂനപക്ഷം സ്ത്രീകൾക്ക് മാത്രമേ റസ്റ്റ്ലസ് ലെഗ്സ് സിൻഡ്രോം ഉള്ളൂ. [8] രേഖപ്പെടുത്തപ്പെട്ട ചില കേസുകളിൽ, ക്ലിറ്റോറിസിലേക്കുള്ള ധമനികളുടെ പെൽവിക് ആർട്ടീരിയോ-വീനസ് തകരാറുമൂലമാണ് സിൻഡ്രോം ഉണ്ടാകുന്നത്.[10][7] ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ഗുണം ചെയ്യും.[10] എസ്എസ്ആർഐകളും എസ്എൻആർഐകളും പോലുള്ള ചില മരുന്നുകൾ പിജിഎഡിയെ പ്രേരിപ്പിക്കുകയോ മോശമാക്കുകയോ ചെയ്തേക്കാമെന്നതിന് തെളിവുകളുണ്ട്.[11] രോഗനിർണയംപിജിഎഡി രോഗനിർണയം നടത്തുന്നതിന് ഇനിപ്പറയുന്ന അഞ്ച് മാനദണ്ഡങ്ങൾ രോഗികൾ പാലിക്കണം: [12] [13]
ചികിത്സപിജിഎഡി 2001 മുതൽ ഗവേഷണം നടത്തിയിട്ടുള്ള രോഗം ആയതിതിനാൽ, ഈ തകരാറിനെ ചികിത്സിക്കുന്നതിനോ പ്രതിവിധി ചെയ്യുന്നതിനോ ഉള്ള രേഖകൾ കുറവാണ്. [4] ചികിത്സയിൽ വിപുലമായ സൈക്കോതെറാപ്പി, സൈക്കോ എഡ്യൂക്കേഷൻ, പെൽവിക് ഫ്ലോർ ഫിസിക്കൽ തെറാപ്പി എന്നിവ ഉൾപ്പെടാം. [4] [8] ഒരു സാഹചര്യത്തിൽ, നിക്കോട്ടിൻ ആസക്തിക്കുള്ള ചികിത്സയായ വരേനിക്ലിൻ ഉപയോഗിച്ചുള്ള ചികിത്സയിൽ നിന്ന് രോഗലക്ഷണങ്ങളുടെ അസ്വാഭാവിക ആശ്വാസം കണ്ടെത്തി. [4] സ്വയംഭോഗം (51%), രതിമൂർച്ഛ (50%), വ്യതിചലനം (39%), ലൈംഗികബന്ധം (36%), വ്യായാമം (25%), കോൾഡ് കംപ്രസ്സുകൾ (13%) എന്നിവയാണ് ഏറ്റവും ആശ്വാസം നൽകുന്ന ചികിത്സാരീതികൾ എന്ന് ഒരു പഠനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഒരു ഇവ പ്രൊഫഷണലിന്റെ സഹായമില്ലാതെ ചെയ്യാൻ കഴിയും. [14] ഒരു മെഡിക്കൽ പ്രൊവൈഡർ, പെൽവിക് ഫ്ലോർ ഫിസിക്കൽ തെറാപ്പിസ്റ്റ്, സെക്സ് തെറാപ്പിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ ഒരു ടീം രോഗികളെ സഹായിക്കാൻ പ്രവർത്തിക്കുന്നു. പ്രൊഫഷണലുകളോടൊപ്പം പ്രവർത്തിച്ചതിന് ശേഷം രോഗികൾക്ക് സാധുത അനുഭവപ്പെടുകയും അവരുടെ ലൈംഗിക പ്രവർത്തനം മെച്ചപ്പെട്ടതായും ഒരു പഠനം കണ്ടെത്തി. [12] രോഗലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്ന ചിന്തകളും വികാരങ്ങളും തിരിച്ചറിഞ്ഞ് അവയെക്കുറിച്ച് വേവലാതിപ്പെടുന്നത് ഒഴിവാക്കിക്കൊണ്ട് പിജിഎഡി-യുമായി ജീവിക്കാൻ തങ്ങളെ അനുവദിക്കുന്നതായി പല രോഗികൾക്കും തോന്നി. [14] ഈ ചികിത്സാ രീതി, അവസ്ഥ മൂലമുണ്ടാകുന്ന ഉത്കണ്ഠ കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഫലപ്രദമായ ശ്രദ്ധ തിരിക്കാനും വിശ്രമിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും രോഗിയെ പ്രേരിപ്പിക്കുന്നു. [13] എപ്പിഡെമിയോളജിപിജിഎഡി വളരെ അപൂർവമായ ഒരു രോഗമാണ്, ഇത് ഏകദേശം 1% സ്ത്രീകളെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. [12] നൂറുകണക്കിന് സ്ത്രീകൾക്ക് പിജിഎഡി ഉണ്ടായിരിക്കാമെന്ന് ഓൺലൈൻ സർവേകൾ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, [4] ഡോക്യുമെന്റഡ് കേസ് പഠനങ്ങൾ ഏകദേശം 22 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. [15] [16] [17] ചരിത്രംപിജിഎഡി-യെ കുറിച്ചുള്ള ആദ്യകാല പരാമർശങ്ങൾ ഹൈപ്പർസെക്ഷ്വാലിറ്റിയുടെ ഗ്രീക്ക് വിവരണങ്ങളായിരിക്കാം (മുമ്പ് "സാറ്റിറിയാസിസ്", "നിംഫോമാനിയ" എന്നറിയപ്പെട്ടിരുന്നത്). [4] പിജിഎഡി ലൈംഗികാഭിലാഷത്തിന്റെ അഭാവമായി വിശേഷിപ്പിക്കുമ്പോൾ, ഹൈപ്പർസെക്ഷ്വാലിറ്റി ഉയർന്ന ലൈംഗികാഭിലാഷമായി വിശേഷിപ്പിക്കപ്പെടുന്നു. [1][4] 2001-ൽ ഗവേഷകരായ [1], നഥാനും സഹപ്രവർത്തകരും ചേർന്നാണ് പെർസിസ്റ്റന്റ് സെക്ഷ്വൽ എറവ്സൽ സിൻഡ്രോം [3] എന്ന പദം ഉപയോഗിച്ചത്. 2006-ൽ, ലൈബ്ലം ഈ അവസ്ഥയെ, ജനനേന്ദ്രിയ ഉത്തേജന സംവേദനങ്ങൾ യഥാർത്ഥ ലൈംഗിക ഉത്തേജനത്തിന്റെ ഫലമായുണ്ടാകുന്നതിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കാൻ "പെർസിസ്റ്റന്റ് സെക്ഷ്വൽ എറവ്സൽ ഡിസോഡർ" എന്ന് പുനർനാമകരണം ചെയ്തു. [1] ഈ അവസ്ഥയെ ഡിസ്ഫങ്ഷൻ ആയി വർഗ്ഗീകരിക്കാനുള്ള മികച്ച അവസരം നൽകുന്നതിന് പുനർനാമകരണം പരിഗണിക്കപ്പെട്ടു. [1] മാനസികാരോഗ്യത്തെ ബാധിക്കുന്നത്പിജിഎഡി ഉള്ള സ്ത്രീകളുടെ മാനസികാരോഗ്യം അസ്ഥിരമാണെന്നും അവർ ആത്മഹത്യ ചിന്തകളോ, ദൈനംദിന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ളവരോ ആണെന്നും റിപ്പോർട്ട് ചെയ്യുന്നു. [18] [19] അവരുടെ പിജിഎഡി ആരംഭിക്കുന്നതിന് മുമ്പ്, പല സ്ത്രീകൾക്കും ഉയർന്ന സ്ട്രെസ് സ്കോറുകളും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളും കാണപ്പെട്ടു. [19] പിജിഎഡി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് കുറഞ്ഞത് ഒരു വർഷം മുമ്പെങ്കിലും രോഗികൾക്കിടയിൽ പാനിക് അറ്റാക്കുകളും (31.6%) വലിയ വിഷാദവും (57.9%) പൊതുവായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസോർഡർ ഉള്ള സ്ത്രീകളിൽ 45% വരെ ആളുകളിൽ ആന്റീഡിപ്രസന്റുകളുടെ ചരിത്രമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. [14] സെലക്ടീവ് സെറോടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്ററുകളുടെ ഉപയോഗം അവസാനിപ്പിച്ചതിന് ശേഷം നിരവധി സ്ത്രീകളിൽ പിജിഎഡി യുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി ഒരു ചെറിയ പഠനം കണ്ടെത്തി. എന്നിരുന്നാലും സെലക്ടീവ് സെറോടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്ററുകൾ വീണ്ടും അവതരിപ്പിക്കുന്നത് പിജിഎഡി ലക്ഷണങ്ങൾ മെച്ചപ്പെടുത്തുമോ എന്ന് അറിയില്ല. [18] പ്രസക്തമായ വ്യവസ്ഥകൾപിജിഎഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബാധിതർക്ക് വിപരീത ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പോസ്റ്റ് എസ്എസ്ആർഐ സെക്ഷ്വൽ ഡിസ്ഫംഗ്ഷൻ (പിഎസ്എസ്ഡി). ഇതും കാണുകഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia