പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എന്റ് 2007-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. 2005-ലും 2006-ലുമായി പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റിന്റെ തുടർച്ചയായാണ് ഇതിന്റെ ചിത്രീകരണം നടന്നത്. മെയ് 24, 2007-ൽ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ചിത്രം പുറത്തിറങ്ങി. നിരൂപകരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ച ചിത്രം സാമ്പത്തികമായി വൻ വിജയമാണ് നേടിയത്. ലോകവ്യാപകമായി 96 കോടി ഡോളർ നേടി 2007-ലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായി. ഇതിവൃത്തംബ്ലാക്ക് പേളിലെ അംഗങ്ങൾ ജാക്ക് സ്പാരോയെ ഡേവി ജോൺസ് ലോക്കറിൽ നിന്നും രക്ഷിക്കുന്നതും അതിനുശേഷം കട്ട്‌ലർ ബെക്കറ്റിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനിക്കെതിരെയും ഡേവി ജോൺസിനെതിരെയും പോരാട്ടത്തിനൊരുങ്ങുന്നതു തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയി ആവിഷ്കരിച്ചിരിക്കുന്നത്. രണ്ടാമത്തെ സിനിമയുടെ അവസാനം കട്ട്‌ലർ ബെക്കറ്റിന് ഡേവി ജോൺസിന്റെ ഹൃദയം കിട്ടുന്നതിലാൽ കട്ട്‌ലർ ബെക്കറ്റ് ഡേവി ജോൺസിനെ നിയന്ത്രിക്കുന്നു. കട്ട്‌ലർ ബെക്കറ്റ് ഡേവി ജോൺസിനെ ഉപയോയിച്ച് കടൽകൊള്ളക്കാരെ വേട്ടയാടുന്നു.അവരെ നേരിടാൻ കടൽകൊള്ളക്കാർ ഒരു സമ്മേളനം വിളിച്ചുകൂട്ടുന്നു. അവരുടെ നേതാവായി എലിസബത്തിനെ തിരഞ്ഞെടുത്തു. അതിനുശേഷം അവർ കട്ട്‌ലർ ബെക്കറ്റിനെതിരെയും ഡേവി ജോൺസിനെതിരെയും യുദ്ധം തുടങ്ങുന്നു.എലിസബത്ത് കട്ടലർ ബെക്കറ്റിനോട് ഒരു കരാറുണ്ടാക്കി ജാക്ക് സ്പാരോയെ ഡേവിജോൺസിനു കൊടുത്ത് കട്ട്‌ലർ ബെക്കറ്റിന്റെ കൂടെയുള്ള വിൽ ടർണറെ തങ്ങളോടെപ്പം കൊണ്ടുവരികയും ചെയ്തു. യുദ്ധം ആരംഭിച്ചപ്പോൾ ജാക്ക് സ്പാരോ രക്ഷപെടുകയും ഡേവിജോൺസിന്റെ ഹൃദയം ഉള്ള പെട്ടി മോഷ്ടിക്കുകയും ചെയ്തു. ഡേവി ജോൺസ് കട്ട്‌ലർ ബെക്കറ്റിന്റെ ഉദ്യോഗസ്ഫനെ കൊന്ന് ആ പെട്ടിതുറക്കാനുള്ള താക്കോൽ കൈക്കലാക്കി. സ്വതന്ത്രനായ ഡേവി ജോൺസ് തന്റെ ഹൃദയം എടുക്കാൻ പോയപ്പോൾ അത് ജാക്ക് സ്പാരോയുടെ കൈയ്യിലാണെന്ന് മനസ്സിലായി. നീണ്ട യുദ്ധത്തിനുശേഷം ഡേവി ജോൺസ് ജാക്ക് സ്പാരോയുടെ വാൾ ഒടിച്ചുകളഞ്ഞു. തുടർന്ന് ഡേവി ജോൺസ് എലിസബത്തുമായും വിൽ ടർണറുമായും യുദ്ധം ചെയ്തു. ഡേവി ജോൺസ് അവരെ പരാജയപ്പെടുത്തി. ആ സമയത്ത് ജാക്ക് സ്പാരോ ഡേവിജോൺസിന്റെ ഹൃദയം ഉള്ള പെട്ടി തുറന്ന് ഡേവിജോൺസിന്റെ ഹൃദയം പുറത്തെടുത്തു. അത് ആരെങ്കിലും നശിപ്പിച്ചാൽ ഡേവി ജോൺസ് മരിക്കുകയും നശിപ്പിച്ചയാൾ ലോകാവസാനം വരെ ഡേവി ജോൺസിന്റെ കപ്പലോടിക്കാൻ വിധിക്കപ്പെടുകയും ചെയ്യും. ഡേവി ജോൺസ് വിൽ ടർണറുടെ നെഞ്ചിൽ വാൾ കുത്തിയിറക്കുന്നു. ആ സമയത്ത് വിൽ ടർണറുടെ അച്ഛൻ ഡേവി ജോൺസിനെ ആക്രമിക്കുന്നു. ആ സമയം കൊണ്ട് ജാക്ക് സ്പാരോ വിൽ ടർണറെ കൊണ്ട് ഡേവിജോൺസിന്റെ ഹൃദയം നശിപ്പിക്കുന്നു. അങ്ങനെ ഡേവി ജോൺസ് മരിക്കുകയും വിൽ ടർണർ ലോകാവസാനം വരെ ഡേവി ജോൺസിന്റെ കപ്പലോടിക്കാൻ വിധിക്കപ്പെടുകയും ചെയ്തു. അതോടെ മരിച്ചു കൊണ്ടിരുന്ന വിൽ ടർണർ വീണ്ടും ആരോഗ്യവാനായി മാറുന്നു. അവരൊന്നിച്ച് കട്ട്‌ലർ ബെക്കറ്റിന്റെ കപ്പൽ തകർക്കുന്നു. കട്ട്‌ലർ ബെക്കറ്റ് മരിച്ചതോടെ കടൽകൊള്ളക്കാർ യുദ്ധത്തിൽ വിജയിക്കുന്നു. എന്നാൽ അതുവരെ അവരെ സഹായിച്ച ഹെക്റ്റർ ബാർബോസ ജാക്ക് സ്പാരോ ഉറങ്ങിക്കിടക്കുന്ന സമയത്ത് ജാക്ക് സ്പാരോയുടെ കപ്പൽ സ്വന്തമാക്കി കടന്നുകളയുന്നു. തന്റെ കപ്പൽ തിരിച്ചുനേടാനും മറ്റ് പുതിയസാഹസങ്ങൾക്കുമായി ജാക്ക് സ്പാരോ ഒരു തോണിയിൽ പുറപ്പെടുന്നയിടത്ത് കഥ അവസാനിക്കുന്നു. കഥാപാത്രങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia