പൈൻ ക്രീക്ക്, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ കാതറിൻ മേഖലയിലെ ഒരു ചെറിയ പട്ടണമാണ് പൈൻ ക്രീക്ക്. 2016-ലെ സെൻസസ് പ്രകാരം ഡാർവിനും ആലീസ് സ്പ്രിംഗ്സിനും ഇടയിലുള്ള നാലാമത്തെ വലിയ പട്ടണമായ പൈൻ ക്രീക്കിലെ ജനസംഖ്യ 328 ആയിരുന്നു. ശ്രദ്ധേയമായ ഒരു ടൂറിസ്റ്റ് പ്രദേശമായ പൈൻ ക്രീക്ക് സ്റ്റുവർട്ട് ഹൈവേയിൽ (തെക്ക് നിന്ന് ഡാർവിനിലേക്കുള്ള റോഡ്) തൊട്ടടുത്താണ്. പട്ടണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. എൻടി ഗോൾഡ് പാനിംഗ് ചാമ്പ്യൻഷിപ്പുകളും ഡിഡ്‌ജെറിഡൂ ജാം, പൈൻ ക്രീക്ക് റോഡിയോ, പൈൻ ക്രീക്ക് റേസുകൾ എന്നിവ ഉൾപ്പെടുന്ന വാർഷിക ഗോൾഡ് റഷ് ഫെസ്റ്റിവൽ ഇതിൽ ഉൾപ്പെടുന്നു. 2005 ൽ പൈൻ ക്രീക്കിലെ ഒരു പ്രമുഖ നിവാസിയായ എഡ്വേഡ് അഹ് ടോയ് ഈ വർഷത്തെ നോർത്തേൺ ടെറിട്ടോറിയൻ ആയി അംഗീകരിക്കപ്പെട്ടു. ചരിത്രംആദിമനിവാസികളുടെ ചരിത്രംപരമ്പരാഗതമായി പൈൻ ക്രീക്ക് മൂന്ന് വലിയ തദ്ദേശീയ വിഭാഗങ്ങളുടെ കേന്ദ്രമായിരുന്നു. സ്റ്റുവാർട്ട് ഹൈവേയിൽ നിന്ന് തെക്ക്-പടിഞ്ഞാറ് ഭാഗത്തേക്കും കുറുകെയും ഡാലി റിവർ പ്രദേശം പരമ്പരാഗതമായി വാഗിമാൻ ജനതയുമായി ബന്ധപ്പെട്ടിരുന്ന സ്ഥലമായിരുന്നു. സ്റ്റുവർട്ട് ഹൈവേയുടെ കിഴക്കും കക്കാഡു ഹൈവേയുടെ തെക്കും കാതറിൻ വരെ നീളുന്ന പ്രദേശം ജാവോയ്ൻ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കക്കാട് ഹൈവേയുടെ വടക്ക് പരമ്പരാഗതമായി വാറെയുമായി ബന്ധപ്പെട്ട സ്ഥലമായിരുന്നു. സ്വർണ്ണ ഖനനവും റെയിൽവേയും1870-ൽ അഡ്‌ലെയ്ഡ് മുതൽ ഡാർവിൻ വരെയുള്ള ഓവർലാന്റ് ടെലിഗ്രാഫ് ലൈനിന്റെ നിർമ്മാണ സമയത്ത് തൊഴിലാളികൾ ആദ്യം കടൽത്തീരത്ത് വളരുന്ന പൈൻ മരങ്ങൾ കൊണ്ട് ശ്രദ്ധേയമായ ഒരു ക്രീക്ക് മുറിച്ചുകടന്നു. 1871-ൽ ഡാർവെന്റ് & ഡാൽവുഡ് തൊഴിലാളികൾ ടെലിഗ്രാഫ് ലൈനിനായി കുഴികൾ കുഴിച്ചപ്പോൾ മണ്ണിൽ നിന്നും സ്വർണം കണ്ടെത്തി. ഇത് ഓസ്‌ട്രേലിയയിലെ മറ്റൊരു സ്വർണ്ണ ഖനനത്തിന്റെ തിരക്കിനു കാരണമായി.[a][b][c] ഖനിത്തൊഴിലാളികളുടെ വരവോടെ നഗരം അതിവേഗം വളർന്നു. ഇവരിൽ പലരും ചൈനീസ് കുടിയേറ്റക്കാരായിരുന്നു.[5] 1873 ആയപ്പോഴേക്കും ഒരു ടെലിഗ്രാഫ് റിപ്പീറ്റർ സ്റ്റേഷനും പോലീസ് ക്യാമ്പും ആരംഭിച്ചു. 1875-ൽ ദി ഹോട്ടൽ, ദി റോയൽ മെയിൽ, ദി സ്റ്റാൻഡേർഡ് എന്നിവ വ്യാവസായിക മത്സരത്തിലായി.[6] 1899-ൽ പട്ടണത്തിൽ ഒരു പൊതുവിദ്യാലയം ആരംഭിച്ചു.[7] 1890-കളോടെ ഈ പ്രദേശത്ത് 15 ഖനികൾ വരെ പ്രവർത്തിച്ചു. അതോടെ നഗര ജനസംഖ്യ 3000 കവിഞ്ഞു.[8] ടെറിട്ടറിയിലെ ആദ്യത്തെ ടിൻ ഖനി 1878-ൽ പൈൻ ക്രീക്കിനടുത്ത് പ്രവർത്തനം ആരംഭിച്ചു, പക്ഷേ താമസിയാതെ മാരൻബോയിയിലെ നിക്ഷേപത്താൽ അത് പിന്നിലാക്കപ്പെട്ടു.[9] ![]() റെയിൽവേ നഗരത്തിലെത്തുന്നതിന് ഏകദേശം 9 വർഷം മുമ്പ് 1880-ലാണ് പൈൻ ക്രീക്കിലെ എലനോർ റീഫ് കണ്ടെത്തിയത്. പൈൻ ക്രീക്ക് റെയിൽവേ റിസർവിന്റെ തെക്കേ അതിർത്തിയിൽ നിന്ന് ഒരു മൈൽ അകലെയാണ് ജെൻസൻ ഗോൾഡ് മൈനിംഗ് കമ്പനി ഒരു ഖനി സ്ഥാപിച്ചത്. എലനോറിൽ നിന്നും മറ്റൊരു റീഫിൽ നിന്നും അയിര് തകർക്കാൻ 1893-ൽ ഒരു ബാറ്ററി നിർമ്മിച്ചു. കൂടാതെ അവർ ഇംഗ്ലണ്ടിൽ നിന്ന് ട്രാംവേ മെറ്റീരിയലുകൾക്ക് ഓർഡർ നൽകി. 1895 ഓടെ ട്രാംവേ പ്രവർത്തനക്ഷമമായിരുന്നു. 1912-ൽ നോർത്ത് ഓസ്‌ട്രേലിയ റെയിൽവേ പൈൻ ക്രീക്കിൽ നിന്ന് കാതറിനിലേക്ക് നീട്ടുന്നതിനുള്ള പാത സർവേയർമാർ ആസൂത്രണം ചെയ്തപ്പോൾ ട്രാംവേ നിലവിലുണ്ടായിരുന്നു. നിർമ്മാണ സംഘങ്ങൾ എത്തിയപ്പോൾ 1914 ഓടെ അത് ഉപേക്ഷിക്കപ്പെട്ടു. ലോക്കോമോട്ടീവ് 1916 ൽ മാരൻബോയ് ടിൻ ഖനികളിലേക്ക് മാറ്റി.[10] 1889-ൽ പോർട്ട് ഡാർവിനും പൈൻ ക്രീക്കിനും ഇടയിലായാണ് നോർത്ത് ഓസ്ട്രേലിയ റെയിൽവേയുടെ ആദ്യ ഘട്ടം നിർമ്മിച്ചത്. 1917-ൽ തുറന്ന എമുങ്കലനിലേക്കുള്ള തെക്കൻ പാത വിപുലീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി 1914 ൽ റെയിൽവേ യാർഡുകളിൽ കൂടുതൽ സൈഡിങ്സ് ചേർത്തു.[11] നന്നായി പരിപാലിക്കത്ത അൺസീൽഡ് റോഡ് 1930-കളിൽ നിർമ്മിച്ചു. ഇത് അഡ്‌ലെയ്ഡ് റിവറിൽ നിന്ന് ലാറിമയിലേക്കുള്ള റെയിൽവേ പാത പിന്തുടർന്ന് പൈൻ ക്രീക്കിലൂടെ കടന്നുപോകുന്നു. ഈ ട്രാക്കിന്റെ ഭൂരിഭാഗവും പിന്നീട് സ്റ്റുവർട്ട് ഹൈവേ ആയി.[12] 1877-ൽ നിർമ്മിച്ച ലോക്കോമോട്ടീവ് എൻഎഫ് 2 ഉൾപ്പെടെ പഴയ റെയിൽവേ സ്റ്റേഷനും ചില റോളിംഗ് സ്റ്റോക്കും അവശേഷിച്ചിരുന്നു. അത് 2001-ൽ പ്രവർത്തന നിലയിലേക്ക് പുനഃസ്ഥാപിച്ചു.[13] അഡ്‌ലെയ്ഡ്-ഡാർവിൻ റെയിൽവേ ഇപ്പോൾ പട്ടണത്തിനു സമീപം കടന്നുപോകുന്നു. രണ്ടാം ലോകമഹായുദ്ധംരണ്ടാം ലോകമഹായുദ്ധസമയത്ത് ഓസ്‌ട്രേലിയൻ ആർമി പൈൻ ക്രീക്കിന് സമീപം 65-ാമത് ഓസ്‌ട്രേലിയൻ ക്യാമ്പ് ആശുപത്രി സ്ഥാപിച്ചു. 1942 മേയ് മുതൽ ജൂലൈ വരെ യുഎസ് ആർമി 808-ാമത് എഞ്ചിനീയർ ഏവിയേഷൻ ബറ്റാലിയൻ അടിയന്തര ലാൻഡിംഗ് ഗ്രൗണ്ടായി നഗരം ആസ്ഥാനമായുള്ള സൈനിക യൂണിറ്റുകൾക്ക് ഒരു എയർഫീൽഡ് നിർമ്മിച്ചു.[14] പൈതൃക സ്ഥലങ്ങൾനോർത്തേൺ ടെറിട്ടറി ഹെറിറ്റേജ് രജിസ്റ്ററിൽ ഇനിപ്പറയുന്ന സ്ഥലങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു:
ഖനനംപൈൻ ക്രീക്ക് ഗോൾഡ്ഫീൽഡ്സ് ലിമിറ്റഡ് 1985-ൽ ഈ പ്രദേശത്ത് ഒരു ഓപ്പൺ-കട്ട് സ്വർണ്ണ ഖനി തുറന്നു; എന്നിരുന്നാലും, ഖനി ഇപ്പോൾ അടച്ചിരിക്കുന്നു, അതിന്റെ പ്രധാന കുഴിയായ എന്റർപ്രൈസ് കുഴി ആസിഡ് ഉണ്ടാകുന്നത് തടയാൻ ശ്രദ്ധാപൂർവ്വം വെള്ളത്തിൽ നിറച്ചിരിക്കുന്നു. 2007 ജൂണിൽ ടെറിട്ടറി റിസോഴ്സസ് (ടെറിട്ടറി അയൺ എന്ന പേരിൽ വ്യാപാരനാമം) പൈൻ ക്രീക്കിന് 58 കിലോമീറ്റർ വടക്ക് ഫ്രാൻസെസ് ക്രീക്കിൽ നിന്ന് 1 കിലോമീറ്ററും ലേക് വ്യൂവിൽ നിന്ന് 500 മീറ്റർ അകലുമുള്ള അവരുടെ ഫ്രാൻസെസ് ക്രീക്ക് ഖനിയിൽ ഇരുമ്പയിരും സ്വർണ്ണവും ഖനനം ആരംഭിച്ചു.[22] ഇരുമ്പയിര് മുമ്പ് 1967 നും 1974 നും ഇടയിൽ ഖനനം ചെയ്തിരുന്നു, അതിൽ ഹെമറ്റൈറ്റ്, ചില ഗോഥൈറ്റ്, ലിമോനൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.[23] 2014 ഒക്ടോബറിൽ യുകെ ടെലിവിഷൻ പ്രോഗ്രാം ടോപ്പ് ഗിയറിനായുള്ള ചിത്രീകരണ എപ്പിസോഡിൽ ഇത് ഉപയോഗിച്ചു.[24] ഈ ഖനി 2015 ജനുവരിയിൽ പ്രവർത്തനം നിർത്തിയതോടെ നിരവധി പ്രാദേശിക ജോലിക്കാരുടെ പുറപ്പാടിനതു കാരണമായി. കുറിപ്പുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia