പൊട്ടാസ്യം തയോസയനേറ്റ്
KSCN എന്ന തന്മാത്രാ സൂത്രവാക്യമുള്ള രാസ സംയുക്തമാണ് പൊട്ടാസ്യം തയോസയനേറ്റ്. തയോസയനേറ്റ് ആനയോണിന്റെ ഒരു പ്രധാന ലവണമായ ഇത് ഒരു സ്യൂഡോഹാലൈഡ് കൂടിയാണ്. മറ്റ് അകാർബണികലവണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സംയുക്തത്തിന്റെ ദ്രവണാങ്കം കുറവാണ്. ഉപയോഗംജലീയ പൊട്ടാസ്യംതയോസയനേറ്റ് ലെഡ് നൈട്രേറ്റുമായി പ്രതിപ്രവർത്തിച്ച് Pb(SCN)2 ഉണ്ടാകുന്നു. ഇത് അസൈൽ ക്ലോറൈഡുകളെ ഐസോതയോസയനേറ്റുകളായി മാറ്റുന്നതിന് ഉപയോഗിക്കുന്നു. [2] എഥിലീൻ കാർബണേറ്റിനെ പൊട്ടാസ്യം തയോസയനേറ്റ് എതിലീൻ സൾഫൈഡാക്കി മാറ്റുന്നു. [3] ഈ ആവശ്യത്തിനായി, ജലം നീക്കം ചെയ്യുന്നതിനായി KSCN ആദ്യം വാക്വം അവസ്ഥയിൽ ഉരുക്കുന്നു. ഇതുപോലെ, സൈക്ലോഹെക്സേൻ ഓക്സൈഡിനെ എപിസൾഫൈഡായി പരിവർത്തനം ചെയ്യുന്നു. [4]
കാർബോണൈൽ സൾഫൈഡിന്റെ സമന്വയത്തിനുള്ള ആരംഭ ഉൽപ്പന്നം കൂടിയാണ് KSCN. മറ്റ് ഉപയോഗങ്ങൾചലച്ചിത്രത്തിലും നാടകവേദിയിലും മിതമായ റിയലിസ്റ്റിക് ഇഫക്റ്റുകൾക്ക് ജലീയ പൊട്ടാസ്യം തയോസയനേറ്റ് ഉപയോഗിക്കുന്നു. ഇത് നിറമില്ലാത്ത ലായനിയായി സൂക്ഷിക്കാം. ഫെറിക് ക്ലോറൈഡ് ലായനിയുമായി സമ്പർക്കം പുലർത്തുമ്പോൾ , തയോസയനേറ്റോഅയൺ കോംപ്ലക്സ് അയോണിന്റെ രൂപീകരണം മൂലം രക്തത്തിന്റെ ചുവപ്പ് നിറമുള്ള ഉൽപന്നമുണ്ടാകുന്നു. അതിനാൽ ഈ രാസവസ്തുക്കൾ പലപ്പോഴും നാടകീയത സൃഷ്ടിക്കാൻ ഉപയോഗിക്കുന്നു. രണ്ട് ലായനികളും നിറമില്ലാത്തതിനാൽ അവ വെവ്വേറെ സുക്ഷിക്കുകയും രണ്ടുംതമ്മിൽ സമ്പർക്കം പുലർത്തുമ്പോൾ, രക്തനിറമുണ്ടാവുകയും ചെയ്യുന്നു. അവലംബം
|
Portal di Ensiklopedia Dunia