പൊട്ടാസ്യം പെർമാംഗനേറ്റ് ദഹനപഥത്തിലെത്തുന്നത് വിഷകരവും മരണത്തിന് പോലും കാരണമാകുന്നതുമാണ്[8]. മനംപിരട്ടൽ, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ[9]. ഇതിന്റെ വിഷബാധയ്ക്ക് ചികിത്സ അത്ര ഫലപ്രദമല്ല എന്നതിനാൽ, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു രാസ പദാർത്ഥമാണ് പൊട്ടാസ്യം പെർമാംഗനേറ്റ് [10].
ഉപയോഗങ്ങൾ
പൊട്ടാസ്യം പെർമാംഗനേറ്റിന്റെ ഓക്സീകരണ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ പ്രധാന ഉപയോഗങ്ങൾ. വിഘടിക്കുമ്പോൾ വിഷകരമായ ഉപോൽപന്നങ്ങളെ സൃഷ്ടിക്കാത്തതിനാൽ, പല മേഖലകളിലും ഇത് പ്രയോഗിക്കുന്നു.[7].
ജലശുദ്ധീകരണത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കുന്നു. ജലത്തിലെ ഇരുമ്പ് അംശം നീക്കുന്നതിനും ഹൈഡ്രജൻ സൾഫൈഡ് മൂലമുണ്ടാകുന്ന ചീമുട്ടയുടെ ഗന്ധം ഒഴിവാക്കുന്നതിനും പ്രയോജനപ്പെടുത്തുന്നു. കുടിവെള്ളം അണുവിമുക്തമാക്കുന്നതിന് വളരെക്കാലം മുമ്പ് മുതൽക്കുതന്നെ പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ചുവരുന്നുണ്ട് [13][14],[15],[16]
കാർബണിക സംയുക്തങ്ങളുടെ നിർമ്മാണം
ബെയേർസ് റിയേജന്റ് പ്രവർത്തനംA solution of KMnO4 in water, in a volumetric flask
ജർമ്മൻ രസതന്ത്രജ്ഞനായ അഡോൾഫ് വോൺ ബെയറുടെ സംഭാവനകളെ ഓർമ്മിക്കുന്നതിന് KMnO4ബെയേർസ് റിയേജന്റ് എന്ന പേരിലറിയപ്പെടുന്നു. പൊട്ടാസ്യം പെർമാഗനേറ്റിന്റെ ഒരു ഒരു ആൽക്കലൈൻ ലായനിയാണിത്. ദ്വിബന്ധനമുള്ളതും ത്രിബന്ധനമുള്ളതുമായ (-C=C- , -C≡C-) സംയുക്തങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ പിങ്ക് നിറം തവിട്ട് ആയി മാറുന്നു [18].
പഴങ്ങളുടെ സംരക്ഷണം
പഴങ്ങൾ കേടുകൂടാതെ കുറെനാൾ സൂക്ഷിക്കാൻ പെർമാംഗനേറ്റ് സഹായിക്കുന്നു [19][20][21]
സർവൈവൽ കിറ്റ്
അവശ്യഘട്ടങ്ങളിലേക്കായി സർവൈവൽ കിറ്റ് തയ്യാറാക്കുമ്പോൾ അതിലെ ഒരു ഘടകമാണ് പൊട്ടാസ്യം പെർമാംഗനേറ്റ് . തീയുണ്ടാക്കുന്നതിന് ഇത് പ്രയോജനപ്പെടുത്തുന്നു [22]ഗ്ലിസറോൾ ചേർത്ത് പൊട്ടാസ്യം പെർമാംഗനേറ്റ് പ്രവർത്തിക്കുമ്പോൾ താപമോചക പ്രവർത്തനം ആയതിനാൽ തീയുണ്ടാകുന്നു. [23][24][25] മഞ്ഞിൽ അകപ്പെടുന്ന ഘട്ടത്തിൽ അപകട സിഗ്നൽ നൽകാനും ഇത് പ്രയോജനപ്പെടുത്തുന്നു[26].
മറ്റ് ഉപയോഗങ്ങൾ
ചലച്ചിത്ര ചിത്രീകരണ സെറ്റ് തയ്യാറാക്കുന്നതിന് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിക്കാറുണ്ട്. പഴമയുള്ള രംഗങ്ങൾക്കാവശ്യമായ വസ്ത്രങ്ങളും മറ്റും തയ്യാറാക്കാൻ തുണി, മരം, ഗ്ലാസ്സ്, കയർ തുടങ്ങിയവയിൽ MnO2 പ്രയോജനപ്പെടുത്തുന്നു [27].
↑Scott, KJ, McGlasson WB and Roberts EA (1970). "Potassium Permanganate as an Ethylene Absorbent in Polyethylene Bags to Delay the Ripening of Bananas During Storage". Australian Journal of Experimental Agriculture and Animal Husbandry. 10 (43): 237. doi:10.1071/EA9700237.{{cite journal}}: CS1 maint: multiple names: authors list (link)
↑Scott KJ, Blake, JR, Stracha, G, Tugwell, BL and McGlasson WB (1971). "Transport of Bananas at Ambient Temperatures using Polyethylene Bags". Tropical Agriculture (Trinidad). 48: 163–165.{{cite journal}}: CS1 maint: multiple names: authors list (link)
↑Scott, KJ; Gandanegara, S (1974). "Effect of Temperature on the Storage Life of bananas Held in Polyethylene Bags with an Ethylene Absorbent". Tropical Agriculture (Trinidad). 51: 23–26. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
↑Gillis, Bob; Labiste, Dino. "Fire by Chemical Reaction". Archived from the original on 2015-09-24. {{cite web}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
↑"pssurvival.com"(PDF). pssurvival.com. Archived(PDF) from the original on 4 August 2016. Retrieved 9 May 2018.
↑"Distress Signals". Evening Post. CXXI (107): 5. 7 May 1936. Archived from the original on 5 November 2011.
↑ Brody, Ester (February 2000). "Victor DeLor contractor profile". PaintPRO. 2 (1). Archived from the original on 2008-07-23. Retrieved 2009-11-12. One of the techniques DeLor is known for among designers and clients is the special effects he creates with various chemical solutions. When applied to wood surfaces, these chemicals give a weathered appearance to new wood. ... To achieve the aesthetic on interior surfaces, DeLor often uses a mixture of water and potassium permanganate, a dry powder chemical.{{cite journal}}: Unknown parameter |deadurl= ignored (|url-status= suggested) (help)