പൊട്ടാസ്യം ബൈകാർബണേറ്റ്
KHCO3 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ അജൈവ സംയുക്തമാണ് പൊട്ടാസ്യം ബൈകാർബണേറ്റ്. പൊട്ടാസ്യം ഹൈഡ്രജൻ കാർബണേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം ആസിഡ് കാർബണേറ്റ് എന്നും അറിയപ്പെടുന്ന ഇത് വെള്ള നിറമുള്ള ഒരു ഖരപദാർത്ഥമാണ്. ![]() ഉൽപാദനവും പ്രതിപ്രവർത്തനവുംകാർബൺ ഡൈ ഓക്സൈഡ് പൊട്ടാസ്യം കാർബണേറ്റിന്റെ ജലീയ ലായനിയുമായി പ്രവർത്തിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്:
ഉപയോഗങ്ങൾബേക്കിംഗിൽ, പുളിപ്പിക്കുന്നതിനുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ ഉറവിടമായി ഈ സംയുക്തം ഉപയോഗിക്കാം. കുറഞ്ഞ സോഡിയം ഭക്ഷണമാവശ്യമുള്ളവർക്ക് ഇത് ബേക്കിംഗ് സോഡയ്ക്ക് (സോഡിയം ബൈകാർബണേറ്റ്) പകരമായുപയോഗിക്കാം.[2] ഇത് ബേക്കിംഗ് പൗഡറുകളിലെ ഘടകമാണ്. [3] [4] പി.എച്ച് നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഒരു റിയാക്ടന്റായോ വൈവിധ്യമാർന്ന പ്രയോഗത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മരുന്നുകളിലെ ബഫറിംഗ് ഏജന്റ്, വൈൻ നിർമ്മാണത്തിലെ ഒരു അഡിറ്റീവ് എന്നിവയായി ഇങ്ങനെ ഉപയോഗിക്കാം. രുചി മെച്ചപ്പെടുത്തുന്നതിന് ക്ലബ് സോഡയിൽ പൊട്ടാസ്യം ബൈകാർബണേറ്റ് ചേർക്കാറുണ്ട്. [5] അഗ്നിശമനോപകരണങ്ങൾചില രാസ അഗ്നിശമന ഉപകരണങ്ങളിൽ പർപ്പിൾ-കെ രാസവസ്തുവിന്റെ പ്രധാന ഘടകമായും ഒരു അഗ്നിശമന ഏജന്റായും പൊട്ടാസ്യം ബൈകാർബണേറ്റ് എയർപോർട്ട് ക്രാഷ് റെസ്ക്യൂ സൈറ്റുകളിൽ അഗ്നിശമനത്തിനായി അംഗീകരിച്ച കെമിക്കൽ ഫയർ സപ്രഷൻ ഏജന്റാണ് ഇത്. ഇത് സോഡിയം ബൈകാർബണേറ്റിനേക്കാൾ ഫലപ്രദമാണ്. [6] കൃഷിവിളകളിൽ പൊട്ടാസ്യം ബൈകാർബണേറ്റിന് വ്യാപകമായ ഉപയോഗമുണ്ട്, പ്രത്യേകിച്ച് മണ്ണിന്റെ അസിഡിറ്റി നിർവീര്യമാക്കുന്നതിന് . [7] ചൂർണപൂപ്പുരോഗം, ആപ്പിൾ സ്കാബ് എന്നിവയ്ക്കെതിരായ ഫലപ്രദമായ കുമിൾനാശിനിയാണ് പൊട്ടാസ്യം ബൈകാർബണേറ്റ്. [8] [9] [10] [11] അവലംബം
|
Portal di Ensiklopedia Dunia