പൊറിഞ്ചു മറിയം ജോസ്

പൊറിഞ്ചു മറിയം ജോസ്'
ഔദ്യോഗിക ഫസ്റ്റ്ലുക്ക് പോസ്റ്റർ
സംവിധാനംജോഷി
കഥഅഭിലാഷ് എൻ ചന്ദ്രൻ
നിർമ്മാണംറെജിമോൻ കപ്പപറമ്പിൽ
ബാദുഷ എൻ.എം
സുരാജ് പി.എസ്സ്
അഭിനേതാക്കൾജോജു ജോർജ്
നൈല ഉഷ
ചെമ്പൻ വിനോദ് ജോസ്
ഛായാഗ്രഹണംഅജയ് ഡേവിഡ് കാച്ചാപ്പള്ളി
Edited byശ്യാം ശശിധരൻ
സംഗീതംജേക്സ് ബിജോയ്
നിർമ്മാണ
കമ്പനികൾ
ഡേവിഡ് കാച്ചാപ്പള്ളി പ്രൊഡക്ഷൻ
കീർത്തന മൂവീസ്
വിതരണംചാന്ദ് വി ക്രിയേഷൻസ്
റിലീസ് തീയതി
2019 ഓഗസ്റ്റ് 23
Running time
150 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["

ജോഷി സംവിധാനം ചെയ്ത് 2019 ഓഗസ്റ്റ് 23ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി ഒരു സിനിമ സംവിധാനം ചെയ്തത്. 2015-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ലൈല ഓ ലൈലയാണ് ഇതിനു മുൻപ് ഇദ്ദേഹം സംവിധാനം ചെയ്തത്. ജോഷി എന്ന മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ പുതുതലമുറ അഭിനേതാക്കളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്തു എന്ന പ്രത്യേകത അർഹിക്കുന്ന ചിത്രമെന്ന നിലയിൽ വളരെയധികം പ്രതീക്ഷ നൽകിയ പ്രോജക്ടാണിത്.[1]. ജേക്സ് ബിജോയ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചു.1985 -കാലഘട്ടത്തിൽ തൃശൂരിൽ നടക്കുന്ന ഒരു പളളി പെരുന്നാളിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് വാണിജ്യപരമായി വിജയം നേടിയ ഈ ചിത്രം 100 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.

കഥാസാരം

തൃശൂരാണ് കഥാപശ്ചാത്തലം. സ്ഥലത്തെ പ്രധാന പലിശക്കാരൻ ആലപ്പാട്ട് വർഗീസിൻറെ (നന്ദു) മകളാണ് മറിയം. സാമൂഹികമായി താഴേത്തട്ടിലുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ് പൊറിഞ്ചുവും ജോസും. പക്ഷേ അത്തരത്തിലുള്ള വേർതിരിവുകൾ തങ്ങൾക്കിടയിലുള്ള സൗഹൃദത്തിൽ കാണാത്തവരാണ് മൂവരും. എന്നാൽ സൗഹൃദത്തിൽ ഒതുങ്ങിനിൽക്കാത്തതാണ് പൊറിഞ്ചുവിന് മറിയത്തോടും തിരിച്ചുമുള്ള ആഭിമുഖ്യം. സ്കൂൾ കാലത്ത് ഇരുവർക്കുമിടയിൽ തളിരിടുന്ന കൗമാര പ്രണയം മുതിരുംതോറും വളരുകയാ പൊറുഞ്ചുവിനെ കാട്ടാളൻ പൊറിഞ്ചുവെന്ന് നാട്ടുകാർ വിളിച്ചുതുടങ്ങിയിട്ടുണ്ട്. അച്ഛൻറെ വേർപാടിന് ശേഷം പലിശയ്ക്ക് പണം കൊടുക്കൽ ഏറ്റെടുത്ത് നടത്തുന്ന മറിയം ആലപ്പാട്ട് മറിയമായിട്ടുണ്ട്. താൻ സ്നേഹിച്ച പൊറുഞ്ചിവിനോടൊപ്പം ജീവിതം ആരംഭിക്കാൻ മുതിരുന്ന മറിയത്തെ വീടിന് മുന്നിലുള്ള മാവിൽ കെട്ടി തൂങ്ങുന്നത് പോലെ ആത്മഹത്യ ഭീഷണി ഉയർത്തിയ മറിയത്തിന്റെ അച്ഛൻ മാവിലെ ഉറുമ്പ് കടിയേറ്റ് അബദ്ധ വശാൽ താഴേക്ക് വീണ് മരണപ്പെടുന്നു.പൊറിഞ്ചു കാരണമാണ് തന്റെ അച്ഛൻ മരിച്ചതെന്ന് വിശ്വസിക്കുന്ന മറിയ പൊറിഞ്ചുവിനോട് അനിഷ്ടം പ്രകടിപ്പിക്കുന്നു.അവൾ അവനെ വലിയ തോതിൽ വെറുക്കുന്നു. നാട്ടിലെ ധനികനും പ്രമുഖനാണ് ഐപ്പ് മുതലാളി(വിജയരാഘവൻ).മുതലാളിയുടെ വിശ്വസ്തൻ ആണ് പൊറിഞ്ചു.ഐപ്പിൻറ്റെ കൊച്ചു മകൻ പ്രിൻസ്(രാഹുൽ മാധവ്) പള്ളി പെരുന്നാളിന് പൊറിഞ്ചുവിൻറ്റെ പെണ്ണായ മറിയത്തോട് അപമര്യാദയായി പെരുമാറുന്നു.അതിഷ്ടപ്പെടാത്ത ജോസ് പ്രിൻസിനെ മർദ്ദിക്കുന്നു.അതേ തുടർന്ന് ഐപ്പിൻറ മക്കൾ ജോസിനെ പൊതിരെ തല്ലുന്നു.പൊറിഞ്ചു ജോസിനെ രക്ഷിക്കുന്നു.പ്രിൻസിന് മറിയത്തോട് അടങ്ങാത്ത മോഹവും ജോസിനോട് പകയും ജനിക്കുന്നു. മറ്റൊരു പെരുന്നാൾ കൂടെ ആ ഗ്രാമത്തിൽ വന്നു.പെരുന്നാളിനോടനുബന്ധിച്ച് തന്റെ ഭാര്യയ്ക്കും മകൾക്കും പുതിയ വസ്ത്രങ്ങളും വാങ്ങി ഒരു സുഹൃത്തിനോടൊപ്പം തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ജോസിനെ പ്രിൻസും കൂട്ടാളികളും ചേർന്ന് വെട്ടുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ പൊറുഞ്ചുവിൻറ്റെ കൺമുന്നിൽ വച്ച് ജോസ് മരണത്തിനു കീഴടങ്ങുന്നു.ഇതിന് പ്രതികരണമെന്നോണം പെരുന്നാളിന് അന്ന് പ്രിൻസിനെ പൊറിഞ്ചു കുത്തി കൊല്ലുന്നു.പൊറിഞ്ചുവിനെ കൊല്ലാൻ ഇറങ്ങി തിരിക്കുന്ന ഐപ്പ് മുതലാളിയുടെ മക്കളടക്കമുള്ള ഗുണ്ടാ സംഘത്തെ പൊറിഞ്ചു നേരിടുന്നു.ഗുണ്ടകളെയെല്ലാം വക വരുത്തിയ പൊറിഞ്ചു ഐപ്പ് മുതലാളിയെ ഓർത്ത് ഐപ്പിൻറ്റെ മക്കളെ വെറുതെ വിടുന്നു. പെരുന്നാൾ സംഘം ഐപ്പിൻറ്റെ വീടിന് മുന്നിലെത്തുന്നു.അവിടെ വച്ച് തന്റെ കൊച്ചു മകനെ കൊന്ന പൊറിഞ്ചുവിനെ ഐപ്പ് കുത്തി കൊല്ലുന്നു.മറിയത്തിൻറ്റെ മുന്നിൽ വച്ച് തന്നെ പൊറിഞ്ചു മരണപ്പടുന്നു. പൊറിഞ്ചുവിൻറ്റെ കല്ലറയിൽ മറിയം പൂക്കൾ വെയ്ക്കുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്. സെമിത്തേരിയുടെ തൊട്ടു അടുത്തു തന്നെയുള്ള ഗ്രൗണ്ടിൽ ചില കുട്ടികൾ വഴക്കും,അടി പിടിയും,"അടുത്ത പെരുന്നാളിന് നിനക്ക് കാണിച്ചു തരാമെടാ" എന്ന് മറ്റും വെല്ലുവിളിയ്ക്കുന്നതുമായ കാഴ്ച കണ്ട് മറിയം പൊറിഞ്ചുവിനേയും,ജോസിനേയും ഓർത്തു നിൽക്കുന്നു. ഇവിടെ ഈ ചിത്രം അവസാനിക്കുന്നു.

കഥാപാത്രങ്ങൾ

റിലീസ്

പോത്തിന്റെ മൂക്കുകയർ പിടിച്ചു നിൽക്കുന്ന ജോജു ജോർജ് കവണിയുടുത്ത് തനി നസ്രാണി വേഷത്തിൽ നൈല ഉഷ. പടക്കം പൊടിച്ച് ചെമ്പൻ വിനോദ് ജോസ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ താരനിര ഇങ്ങനെ ആയിരുന്നു. വ്യത്യസ്തമാർന്ന ഈ പോസ്റ്റർ വളരെയധികം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. നടൻ മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്.പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും പരിചയപ്പെടുത്തുന്ന വിധത്തിലാണ് അണിയറ പ്രവർത്തകർ ട്രയിലർ ഒരുക്കിയത്. 2019 ഓഗസ്റ്റ് 23-ന് ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി.കേരളത്തിൽ വ്യാപകമായ പ്രളയത്തിൻറ്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരുന്നു.

സ്വീകരണം

ഈ ചിത്രത്തിന് പൊതുവെ അനുകൂല അഭിപ്രായമാണ് നിരൂപകരിൽ നിന്നും, പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ബോക്സ് ഓഫീസ്

വാണിജ്യപരമായി ഈ ചിത്രം വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.

വിവാദം

വിലാപ്പുറങ്ങൾ എന്ന നോവലിനെ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി നോവലിന്റെ തന്നെ എഴുത്തുകാരി ലിസി ജോയ് രംഗത്തെത്തിയിരുന്നു.എന്നാൽ ഈ വിഷയത്തിൽ കോടതി അന്തിമമായ വിധി തീർപ്പാക്കിയിരുന്നു. ഈ ഒരു വിവാദം കൊണ്ട് തന്നെ വളരെയധികം ജനശ്രദ്ധ ഈ ചിത്രത്തിലേക്ക് തിരിയുവാൻ ഇടയാക്കി.

അണിയറ പ്രവർത്തകർ

സംഗീതം

ഹരിനാരായണൻ,ജോ പോൾ, ജ്യോതിഷ് ടി കാശി എന്നിവരുടെ വരികൾക്ക് ജേക്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.ചിത്രത്തിലെ മനമറിയുന്നോള് എന്ന ഗാനം ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറങ്ങി.

1.മനമറിയുന്നോള്- വിജയ് യേശുദാസ്, സച്ചിൻ രാജ്

2.ഇന്നലെ ഞാനൊരു- സേതു തങ്കച്ചൻ,ബാലു തങ്കച്ചൻ

3.നീല മാലാഖേ - കേശവ് വിനോദ്,ദീപിക

അവലംബം

  1. "Porinju Mariam Jose". imdb.com.


പുറത്തേക്കുള്ള കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya