പോട്രയിറ്റ് ഓഫ് ജോർജിയാന, ഡച്ചസ് ഓഫ് ഡെവൺഷയർ
ഇംഗ്ലീഷ് ചിത്രകാരനായ തോമസ് ഗയിൻസ്ബറോ വരച്ച പൊളിറ്റിക്കൽ ഹോസ്റ്റസ് ഡെവൺഷെയറിലെ ഡച്ചസ് ജോർജിയാന കാവൻഡിഷിന്റെ ഛായാചിത്രമാണ് പോട്രയിറ്റ് ഓഫ് ജോർജിയാന, ഡച്ചസ് ഓഫ് ഡെവൺഷയർ. 1785 നും 1787 നും ഇടയിലാണ് ഈ ചിത്രം വരച്ചത്.[1] പശ്ചാത്തലംജോർജിയാന കാവൻഡിഷ്, ഡച്ചസ് ഓഫ് ഡെവൺഷെയർ ജനശ്രദ്ധയിലായിരുന്ന വർഷങ്ങളിൽ തോമസ് ഗെയ്ൻസ്ബറോയും ജോഷ്വ റെയ്നോൾഡും ചേർന്ന് നിരവധി തവണ വരച്ചിട്ടുണ്ട്. 1785-ൽ ഗെയ്‌ൻസ്‌ബറോ വരച്ച വലിയ ഒരു കറുത്ത തൊപ്പി ധരിച്ചിരിക്കുന്ന അവരുടെ ചിത്രം (അവർ ഫാഷനാക്കിയ ഒരു ശൈലി 'ഗെയിൻസ്‌ബറോ' അല്ലെങ്കിൽ 'പോർട്രെയിറ്റ്' തൊപ്പി എന്നറിയപ്പെട്ടു) അതിന്റെ ചരിത്രത്തിന് പേരുകേട്ടതാണ്. ചാറ്റ്‌സ്‌വർത്ത് ഹൗസിൽ നിന്ന് ഈ ചിത്രം നഷ്ടപ്പെട്ടതിന് വർഷങ്ങൾക്ക് ശേഷം 1830-കളിൽ പ്രായമായ ഒരു സ്‌കൂൾ അധ്യാപികയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. അത് അവരുടെ അടുപ്പിന് മുകളിൽ ഘടിപ്പിക്കുന്നതിനായി കുറച്ച് വെട്ടിമാറ്റിയിരുന്നു. 1841-ൽ അവർ അത് ഒരു ചിത്രവ്യാപാരിക്ക് £56-ന് വിറ്റു. പിന്നീട് അദ്ദേഹം അത് ഒരു സുഹൃത്തായ ആർട്ട് കളക്ടർ വൈൻ എല്ലിസിന് നൽകി. എല്ലിസ് മരിച്ചപ്പോൾ ഈ പെയിന്റിംഗ് 1876-ൽ ലണ്ടനിലെ ക്രിസ്റ്റീസ് എന്ന സ്ഥാപനത്തിൽ വിൽപ്പനയ്‌ക്കെത്തി. അവിടെ ബോണ്ട് സ്ട്രീറ്റ് ആർട്ട് ഡീലർ വില്യം ആഗ്‌ന്യൂ അന്നത്തെ വലിയ തുകയായ 10,000 ഗിനിയയ്ക്ക് വാങ്ങി. ആ സമയത്ത് ലേലത്തിൽ ഒരു പെയിന്റിംഗിന് നൽകിയ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.[2] മൂന്നാഴ്ചയ്ക്ക് ശേഷം അത് തോമസ് ആഗ്ന്യൂ ആൻഡ് സൺസിന്റെ ലണ്ടൻ ഗാലറിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അത് അക്കാലത്ത് വളരെ പ്രചാരം നേടിയ ഒരു മോഷണമായിരുന്നു. കൂടാതെ വർഷങ്ങളോളം പത്രങ്ങൾ പെയിന്റിംഗിന്റെ അവകാശവാദത്തെക്കുറിച്ചുള്ള വാർത്തകൾ അച്ചടിച്ചു.[3][4] എന്നിരുന്നാലും ഇതിനുപിന്നിൽ 25 വർഷങ്ങൾ വരെ "നെപ്പോളിയൻ ഓഫ് ക്രൈം" എന്ന കുപ്രസിദ്ധ കള്ളൻ ആദം വർത്ത് ആണെന്ന് അറിഞ്ഞിരുന്നില്ല. തന്റെ സഹോദരനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ജാമ്യത്തിനായി അദ്ദേഹം അത് വിൽക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ ജാമ്യമില്ലാതെ മോചിതനായപ്പോൾ ഈ ചിത്രം തനിക്കായി സൂക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അത് തന്റെ ജന്മനാടായ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കൊണ്ടുവന്നു. 1901-ന്റെ തുടക്കത്തിൽ, അമേരിക്കൻ ഡിറ്റക്റ്റീവ് ഏജൻസിയായ പിങ്കർടൺ മുഖേന, ആഗ്ന്യൂവിന്റെ മകന് $25,000-ന് പെയിന്റിംഗ് തിരികെ നൽകാൻ അദ്ദേഹം ചർച്ച നടത്തി. ഛായാചിത്രവും പേയ്‌മെന്റും 1901 മാർച്ചിൽ ചിക്കാഗോയിൽ കൈമാറ്റം ചെയ്യപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് ശേഷം പെയിന്റിംഗ് ലണ്ടനിലെത്തി വിൽപ്പനയ്‌ക്ക് വെച്ചു. വാൾസ്ട്രീറ്റ് ഫിനാൻഷ്യർ ജെ.പി. മോർഗൻ ഉടൻ തന്നെ പെയിന്റിംഗ് വാങ്ങാൻ ഇംഗ്ലണ്ടിലേക്ക് പോയി. പിന്നീട് അതിന് $150,000 നൽകിയതായി അദ്ദേഹം അവകാശപ്പെട്ടു. 1994 വരെ മോർഗന്റെ കുടുംബത്തിൽ ഈ പെയിന്റിംഗ് തുടർന്നു. അത് സോത്ത്ബൈസിൽ വിൽപനയ്ക്ക് വയ്ക്കുകയും ഡെവൺഷയറിലെ പതിനൊന്നാമത്തെ ഡ്യൂക്ക് ചാറ്റ്സ്വർത്ത് ഹൗസ് ശേഖരത്തിനായി $408,870-ന് വാങ്ങുകയും ചെയ്തു.[2] 200-ലധികം വർഷങ്ങൾക്ക് ശേഷം, പെയിന്റിംഗ് ചാറ്റ്സ്വർത്തിലേക്ക് തിരിച്ചെത്തി.[4] അവലംബംWikimedia Commons has media related to Georgiana, Duchess of Devonshire (Gainsborough).
|
Portal di Ensiklopedia Dunia