പോട്രയിറ്റ് ഓഫ് പിയറി സെറിസിയത്ത്
ഫ്രഞ്ച് ആർട്ടിസ്റ്റ് ജാക്വസ് ലൂയിസ് ഡേവിഡ് 1795-ൽ വരച്ച ഓയിൽ ക്യാൻവാസ് ഛായാചിത്രമാണ് പോട്രയിറ്റ് ഓഫ് പിയറി സെറിസിയത്ത് (അല്ലെങ്കിൽ സെറിസിയത്ത്). ഛായാചിത്രത്തിൽ സുന്ദരനും ധനികനുമായ ഫ്രഞ്ചുകാരൻ, പിയറി സെറിസിയത്ത്, ഒരു പാറയുടെ മുകളിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. സെറിസിയത്തിനും ഭാര്യ എമിലിക്കും വേണ്ടി ഡേവിഡ് വരച്ച ഒരു ജോടി ചിത്രത്തിൽ ഒന്നാണ് ഈ പെയിന്റിംഗ്. പോട്രയിറ്റ് ഓഫ് എമിലി സെറിസിയത്ത്, വീടിനുള്ളിൽ വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ, ഒരു കൈയിൽ പൂക്കളും മറുകൈയിൽ ഒരു കുട്ടിയുടെ കൈയും പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. രണ്ട് ചിത്രങ്ങളും പാരീസിലെ ലൂവ്രെയിൽ സൂക്ഷിച്ചിരിക്കുന്നു. അവലംബംBrookner, Anita, Jacques-Louis David, London: Chatto &Windus, 1980; New York, N.Y.: Thames and Hudson, 1980, 1987. “Jacques-Louis David.” Encyclopædia Britannica. Encyclopædia Britannica Online Academic Edition. Encyclopædia Britannica Inc., 2015. Web. 24 Apr. 2014. "Portrait of Pierre Seriziat (1757-1847) Jacques Louis-David" Www.Art.com. Art.com Inc., n.d. Web. |
Portal di Ensiklopedia Dunia