പോട്രയിറ്റ് ഓഫ് മാർഗൂറൈറ്റ് വാൻ മോൺസ്
ബെൽജിയൻ ചിത്രകാരനായ തിയോ വാൻ റൈസൽബർഗെ വരച്ച എണ്ണച്ചായാചിത്രമാണ് പോട്രയിറ്റ് ഓഫ് മാർഗൂറൈറ്റ് വാൻ മോൺസ്. ചിത്രീകരിച്ചിരിക്കുന്ന പെൺകുട്ടി പത്തുവയസ്സുള്ള മർഗൂറൈറ്റ് വാൻ മോൺസാണ്. അവളുടെ അമ്മയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തിയോ വാൻ റൈസൽബെർഗെ അഭിഭാഷകനും പ്രശസ്ത കലാപ്രേമിയുമായ എമിലി വാൻ മോൺസുമായി ചങ്ങാത്തത്തിലായിരുന്നതിനാൽ 1886 ജൂണിൽ അദ്ദേഹത്തിന്റെ മകൾ മാർഗൂറൈറ്റിനെ വരയ്ക്കുകയാണുണ്ടായത്. മുമ്പ് അവളുടെ സഹോദരി കാമിലെയുടെ ഛായാചിത്രം വരച്ചിരുന്നു (പോട്രയിറ്റ് ഓഫ് കാമിൽ വാൻ മോൺസ്, 1886) ഇപ്പോൾ ഈ ചിത്രം ഹാനോവറിലെ നിഡെർസ്ചിഷെസ് ലാൻഡെസ്മുസിയത്തിന്റെ ശേഖരത്തിന്റെ ഭാഗമാണ്. [1] ഒരു ചായക്കോൽ ഉപയോഗിച്ചു വരച്ച നീല വാതിലിനു മുന്നിൽ കറുത്ത നിറത്തിലുള്ള വസ്ത്രത്തിൽ മാർഗൂറൈറ്റിനെ ഛായാചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. പെൺകുട്ടിയുടെ കണ്ണുകളിൽ നിഗൂഢവും സ്വപ്നതുല്യവുമായ രൂപത്തിൽ മോഡലിനെ ഈ പെയിന്റിംഗിൽ വൈദഗ്ധ്യത്തോടെ പൂർണ്ണമായി ചിത്രീകരിച്ചിരിക്കുന്നു. [2] ഈ കാലഘട്ടത്തിലെ വാൻ റൈസൽബെർഗെയുടെ ഛായാചിത്രങ്ങൾ പലപ്പോഴും വിസ്ലറുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യപ്പെടുന്നു. [3] എന്നാൽ വാൻ റൈസൽബെർഗെയും വിസ്ലറും പ്രശംസിച്ച വെലാസ്ക്വസും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. [2] നിലവിൽ പെയിന്റിംഗ് ഗെന്റിലെ ഫൈൻ ആർട്സ് മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. [4] ചിതരചനമാർഗൂറൈറ്റ് വാൻ മോൺസ് കാഴ്ചക്കാരനെ സ്വപ്നസ്വഭാവവും അശ്രദ്ധവുമായ നോട്ടത്തോടെ ഉറ്റുനോക്കുന്നു. അവളുടെ അമ്മയുടെ മരണത്തിന് തൊട്ടുപിന്നാലെ വാൻ റൈസൽബർഗ് പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. വസ്ത്രത്തിന്റെ മങ്ങൽ അവളുടെ പ്രകാശം കുറഞ്ഞ മുഖഭാവത്തിനും വാതിലിന്റെ മൃദുവായ നീല നിറത്തിനും അലങ്കരിച്ച ബാഹ്യരേഖകളുമായി തികച്ചും വ്യത്യസ്തമാണ്.[1] പെൺകുട്ടിയെ തലയ്ക്കുപുറകിൽ വാതിലിനടുത്തേക്ക് ചിത്രീകരിച്ചിരിക്കുന്നു. അവൾ ഇപ്പോൾ പ്രവേശിക്കുകയോ മുറിയിൽ നിന്ന് പുറത്തുപോകുകയോ ചെയ്യുന്ന രീതിയിൽ അവളുടെ വലതു കൈ വാതിൽപ്പടിയിൽ പിടിച്ചിരിക്കുന്നു. ഈ അവ്യക്തമായ ആംഗ്യവും പൊതുവായ വിഷാദ അന്തരീക്ഷവുമാണ് യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഈ ഛായാചിത്രത്തിന് പ്രതീകാത്മക സ്വഭാവം നൽകുന്നത്. [1] ജെയിംസ് അബോട്ട് മക്നീൽ വിസ്‌ലറുടെ ഛായാചിത്രത്തിന്റെ സ്വാധീനം വ്യക്തമാണ്. വാൻ റൈസൽബെർഗ് ലെസ് വിംഗ്‌റ്റിന്റെ സലൂണുകളിലെ തന്റെ ചിത്രത്തെക്കുറിച്ച് പരിചയപ്പെടുത്തിയിരുന്നു. ചിത്രകാരൻ ഛായാചിത്രം തന്റെ സുഹൃത്ത് മാർഗൂറൈറ്റിന്റെ പിതാവ് എമിലി വാൻ മോൺസിന് സമർപ്പിച്ചിരുന്നു. [1] അവലംബം
ഉറവിടങ്ങൾ
പുറംകണ്ണികൾ |
Portal di Ensiklopedia Dunia