സമീകൃതമല്ലാത്ത ആഹാരം (പോഷകങ്ങൾ ഇല്ലാതിരിക്കുകയോ, കൂടുതലായിരിക്കുകയോ തെറ്റായ അനുപാതത്തിലായിരിക്കുകയോ ചെയ്യുന്നത് ഇക്കൂട്ടത്തിൽ പെടും) കഴിക്കുന്നതുമൂലം ഉണ്ടാകുന്ന അവസ്ഥകളെ പോഷകങ്ങളുടെ അപര്യാപതത മൂലമുണ്ടാക്കുന്ന അസുഖങ്ങൾ (Malnutrition) എന്ന് വിവക്ഷിക്കാം. [1][2] ഏത് പോഷകമാണ് കൂടുതലോ കുറവോ ആയത് എന്നതിനെ ആശ്രയിച്ച് പലതരം അസുഖങ്ങൾ ഉണ്ടാവാം. ലോകത്തെ മിക്ക സ്ഥലങ്ങളിലും ഇത് പോഷകക്കുറവായാണ് കാണപ്പെടുന്നത്. ആവശ്യത്തിന് ഊർജ്ജമോ മാംസ്യമോ അടങ്ങിയിട്ടില്ലാത്ത ഭക്ഷണത്തിൽ നിന്നാണ് ഇതുണ്ടാവുന്നത്. [3][4] വ്യവസായവൽകൃതമായ സമ്പന്ന രാജ്യങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. കൂടുതൽ ഊർജ്ജവും കൊഴുപ്പും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുമടങ്ങുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് സമ്പന്നരാജ്യങ്ങളിൽ മാൽന്യൂട്രീഷനുണ്ടാകുന്നത്. വികസ്വര രാജ്യങ്ങളിലും ഇപ്പോൾ പൊണ്ണത്തടി ഒരു ആരോഗ്യപ്രശ്നമായി കാണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. [5]
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് പോഷകാഹാരപ്രശ്നങ്ങളാണ് ലോകാരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം. [6] ഭക്ഷണത്തിലെ പോഷകം വർദ്ധിപ്പിക്കുയാണ് മനുഷ്യരെ സഹായിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. [6][7][8] ഭക്ഷണസാധനങ്ങളിൽ വിറ്റാമിനുകളും മറ്റും കലർത്തിക്കൊടുക്കുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളിൽ പെടുന്നു. [9][10] ലോകാരോഗ്യസംഘടന, യൂണിസെഫ്, ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പദ്ധതി എന്നിവ ചികിത്സ എന്ന നിലയിൽ ഭക്ഷണം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. [11] പട്ടിണി പരിഹരിക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ ആൾക്കാർക്ക് ഭക്ഷണം വാങ്ങാനുള്ള പണം നൽകിയാൽ അത് നാട്ടിലെ കർഷകരെയും സഹായിക്കുമെന്നും വിദേശത്തുനിന്ന് ഭക്ഷണം ഇറക്കുമതി ചെയ്യുന്നത് നാട്ടിലെ സാമ്പത്തികവ്യവസ്ഥയെ തകിടം മറിക്കുകയേ ഉള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [12][13]
ഭക്ഷ്യസുരക്ഷയ്ക്ക് ദീർഘകാല പദ്ധതിയായി മെച്ചപ്പെട്ട ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും വിളവ് കുറയ്ക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യുകയും ചെയ്യാവുന്നതാണ്. [14] കർഷകർക്ക് സഹായം നൽകുകയും സമീപകാല പദ്ധതികളിൽ പെടുന്നു. [15]ലോകബാങ്ക് കൃഷിക്കാർക്ക് സബ്സിഡികൾ നൽകുന്നതിനെതിരാണ്. ഫെർട്ടിലൈസർ ഉപയോഗവും [16] പരിസ്ഥിതിയെ ബാധിക്കുന്നതിലൂടെ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കും. [17][18]
സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവരാണ് പോഷകാഹാരപ്രശ്നങ്ങൾ ബാധിക്കാൻ ഏറ്റവും സാദ്ധ്യതയുള്ള വിഭാഗങ്ങൾ. മുലയൂട്ടൽ, ഗർഭം എന്നിവ കാരണം സ്ത്രീകൾക്ക് കൂടുതൽ പോഷകങ്ങളുടെ ആവശ്യമുണ്ട്. [19] ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ്. [20] മുലയൂട്ടൽ കുട്ടികളിലെ പോഷകാഹാരപ്രശ്നങ്ങളും ഇതുമൂലമുള്ള മരണങ്ങളും കുറയ്ക്കുന്നുണ്ട്. [4][11] അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും. [21] വിശപ്പിലും ഊർജ്ജത്തിന്റെ അളവിലും മറ്റും വരുന്ന മാറ്റങ്ങൾ മൂലം വൃദ്ധർക്കും പോഷകാഹാരപ്രശ്നങ്ങൾ ഭീഷണിയുയർത്തുന്നുണ്ട്. [22]
↑Jonathan A. Foley, Navin Ramankutty, Kate A. Brauman, Emily S. Cassidy, James S. Gerber, Matt Johnston, Nathaniel D. Mueller, Christine O’Connell, Deepak K. Ray, Paul C. West, Christian Balzer, Elena M. Bennett, Stephen R. Carpenter, Jason Hill1, Chad Monfreda, Stephen Polasky1, Johan Rockström, John Sheehan, Stefan Siebert, David Tilman1, David P. M. Zaks (2011). "Solutions for a cultivated planet". Nature. 478 (7369): 337–342. doi:10.1038/nature10452. PMID21993620. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
↑Sue Horton (2008). "The Challenge of Hunger and Malnutrition"(PDF). Copenhagen Consensus Challenge Paper. Archived(PDF) from the original on 2012-11-15. Retrieved March 2012. {{cite web}}: Check date values in: |accessdate= (help); Unknown parameter |coauthors= ignored (|author= suggested) (help)
International Malnutrition Task Force (IMTF) and University of Southampton course on treatment and management of severe acute malnutrition link to the course[പ്രവർത്തിക്കാത്ത കണ്ണി]