പോർച്ചുഗലിലെ എലിസബത്ത്
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത് അഥവാ ആരാഗണിലെ വിശുദ്ധ എലിസബത്ത്. ജീവിതരേഖആരാഗണിലെ രാജാവായ പേട്രോ മൂന്നാമന്റെ മകളായി 1271 - ൽ എലിസബത്ത് ജനിച്ചു. 1235-ൽ അവർ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട എലിസബത്തിന്റെ തന്നെ ബന്ധുവായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ പേരാണ് എലിസബത്ത് സ്വീകരിച്ചത്. ചെറുപ്പത്തിലെ വിവാഹിതയായ എലിസബത്ത് രാജകീയ സൗകര്യങ്ങൾ ഒഴിവാക്കിയുള്ള ജീവിതമാണ് നയിച്ചത്. പോർച്ചുഗലിലെ ഡിനിസ് രാജാവാണ് എലിസബത്തിനെ വിവാഹം കഴിച്ചത്. അധാർമ്മിക ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു രാജാവ്. എലിസബത്തിൽ രാജാവിന് രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ രാജാവിന് പല സ്തീകളിലായി ഏഴ് കുട്ടികൾ വേറെയുമുണ്ടായിരുന്നു. രാജാവിന്റെ മരണ ശേഷം എലിസബത്ത് വിശുദ്ധ ഫ്രാൻസിസ് അസ്സീസി സ്ഥാപിച്ച മൂന്നാം ഓർഡറിൽ അംഗമായി ചേർന്നു. പിന്നീട് മഠത്തിൽ താമസമാക്കുകയും ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. പിന്നീട് സ്വന്തമായി ഒരു ഒരു മഠവും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിച്ച എലിസബത്ത് പതിമൂന്നും പതിനാലും നൂറ്റാണ്ടുകളിൽ യുദ്ധങ്ങൾ ഒഴിവാക്കുന്നതിന് സഹായിച്ചിരുന്നു. 1336-ൽ അന്തരിച്ച എലിസബത്തിനെ 1625-ൽ ഉർബൻ എട്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു[2]. അവലംബം
പുറത്തേക്കുള്ള കണ്ണികൾElizabeth of Aragon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia