പോർട്ടോ റിക്കൻ തത്ത

പോർട്ടോ റിക്കൻ തത്ത
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Family:
Genus:
Species:
A. vittata
Binomial name
Amazona vittata
Boddaert, 1783
Subspecies
  • A. v. vittata
  • A. v. gracilipes

കരീബിയൻ ദ്വീപുകളിലൊന്നായ പോർട്ടോ റിക്കയിൽ മാത്രം തദ്ദേശീയമായി കാണപ്പെടുന്ന ഒരിനം തത്ത ആണ് പോർട്ടോ റിക്കൻ തത്തഅഥവാ പോർട്ടോ റിക്കൻ ആമസോൺ (Peurto Rican AmaZon ) അല്ലെങ്കിൽ ഇഗുഅകാ (Iguaca ). ശാസ്ത്രനാമം: ആമസോണ വിട്ടാറ്റ (Amazona vittata). ആകമാനം പച്ചനിറമുള്ള ശരീരത്തിൽ, തലയുടെ മുൻഭാഗം ചുവന്നിട്ടു, കണ്ണിനു ചുറ്റും വെള്ള വരകൾ ഉള്ള ഈ മനോഹര തത്തയ്ക്ക് 28 -30 സെന്റീ മീറ്റർ നീളം ഉണ്ടാവും. പ്രായപൂർത്തി ആവാൻ മൂന്നു മുതൽ നാല് വർഷം വരെ വേണ്ട ഇവ, പോടുകളിൽ മാത്രം കൂട് കെട്ടുന്നു. പ്രത്യുല്പ്പാദനം വർഷത്തിൽ ഒരിക്കൽ മാത്രം. മുട്ടകൾ വിരിയുന്നത് വരെ പെൺ തത്തകൾ കൂട്ടിൽ അടയിരിക്കും. പറക്കമുറ്റാൻ 60 -65 ദിവസം വേണം. രണ്ടു പേരും കൂടി കുഞ്ഞുങ്ങൾക്ക്‌ വേണ്ട ഭക്ഷണം കൂട്ടിൽ എത്തിക്കും. വനത്തിലെ ഇലകൾ, പൂക്കൾ, പഴങ്ങൾ , തേൻ എന്നിവയാണ് കുഞ്ഞിന്റെ തീറ്റി ഈ ജെനുസ്സിൽ പെട്ട ഇനം തത്തകൾ മാത്രമാണ് ഇനി പോർട്ടോറിക്കയിൽ അവശേഷിക്കുന്നത്. ഇവയുടെ സംരക്ഷണ ശ്രമങ്ങൾ 1968 ൽ ആരംഭിച്ചു. 2006 ലെ കണക്കനുസ്സരിച്ച് സ്വതന്ത്രമായി ജീവിക്കുന്നവ 34 മുതൽ 40 എണ്ണം വരെ മാത്രം. 143 എണ്ണത്തെ കൂട്ടിലിട്ടു വളർത്തുന്നു.

ഒരു ജോടി പോർട്ടോ റിക്കൻ തത്ത

അവലംബം

  1. "Amazona vittata". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2009-01-20. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya