പോർട്രയിറ്റ് ഓഫ് എ യംഗ് വുമൺ (റാഫേൽ, സ്ട്രാസ്ബർഗ്)![]() 1518-1519 നും ഇടയിൽ ഇറ്റാലിയൻ ചിത്രകാരനായ റാഫേലും അദ്ദേഹത്തിന്റെ സഹായികളും ചേർന്ന് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് എ യംഗ് വുമൺ. 1890-ൽ ലണ്ടനിൽ നിന്ന് വാങ്ങിയ ഈ ചിത്രം വിൽഹെം വോൺ ബോഡെ സ്ട്രാസ്ബർഗിലെ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്‌സിനു നൽകി. ഈ ചിത്രം ആക്റ്റൺ ശേഖരത്തിൽ മുമ്പ് ലണ്ടനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതമായി ഈ ചിത്രം സ്കൂൾ ഓഫ് റാഫേലിൽ നിന്നുള്ളതാണെന്ന് ആരോപിക്കപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പെയിന്റിംഗ്, എക്സ്-റേ പരിശോധന എന്നിവയിൽ നിന്ന് കൈ, സ്ലീവ്, കെമിസ് എന്നിവ പിന്നീട് ഉണ്ടായ കൂട്ടിച്ചേർക്കലുകളാണെന്ന് തെളിഞ്ഞു.[1]. ചിത്രകാരനെക്കുറിച്ച്![]() നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു. അവലംബം
|
Portal di Ensiklopedia Dunia