പോർട്രയിറ്റ് ഓഫ് എ ലേഡി ഇൻ വൈറ്റ്
1561-ൽ ടിഷ്യൻ വെസല്ലി ചിത്രീകരിച്ച വെളുത്ത വസ്ത്രം ധരിച്ച മാന്യയുവതിയെന്നു തോന്നുന്ന ഒരു അപരിചിതയായ സ്ത്രീയുടെ ചിത്രമാണ് പോർട്രയിറ്റ് ഓഫ് എ ലേഡി ഇൻ വൈറ്റ്. ഈ യുവതി ചിത്രകാരന്റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും ആകാമെന്നും ഊഹിക്കുന്നു.[1] ഇപ്പോൾ ഡ്രെസ്ഡനിലെ ജെമാൽഡെഗാലറി ആൾട്ടെ മീസ്റ്ററിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ചിത്രകാരനെക്കുറിച്ച്![]() പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു. അവലംബം
|
Portal di Ensiklopedia Dunia