പോർട്രയിറ്റ് ഓഫ് മൗഡ് കുക്ക്
1895-ൽ അമേരിക്കൻ ചിത്രകാരനായ തോമസ് ഇക്കിൻസ്, ചിത്രീകരിച്ച ചിത്രങ്ങളുടെ പട്ടികയായ ഗുഡ്റിച്ച് കാറ്റലോഗിലെ #279 ചിത്രം ആണ് പോർട്രയിറ്റ് ഓഫ് മൗഡ് കുക്ക്. യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിയുടെ ശേഖരത്തിലാണ് ഈ പെയിന്റിങ് കാണപ്പെടുന്നത്. ഫാഷനിലും പരമ്പരാഗതമായ സൗന്ദര്യത്തിലും താല്പര്യമില്ലാതിരുന്ന കലാകാരൻ "ഒരു യുവതിയുടെ ശാരീരികസൗന്ദര്യം വരച്ചുകാട്ടുന്ന ഈ ചിത്രം ഈകിൻസിൻറെ ഒരു അപൂർവ്വ ഉദാഹരണമാണ്", "ഈകിൻസ് ചിത്രീകരിച്ച സുന്ദരചിത്രങ്ങളിൽ ഒന്ന് ആണിത്.[1][2] മൗഡിൻറെ സഹോദരിയായിരുന്ന ഗായികയായ വെഡ കുക്ക് 1892-ൽ ഈകിൻസിൻറെ ദ കൺസേർട്ട് സിങർ എന്ന ചിത്രത്തിൻറെ മാതൃകയായിരുന്നു. ഒരു പിങ്ക് വസ്ത്രം ധരിച്ചിരിക്കുന്ന മൗഡിൻറെ തോളിലൂടെ ഒരു ഷാൾ മാറിടത്തിൻറെ മധ്യത്തിൽ പിൻ ചെയ്തിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവരുടെ തല വെളിച്ചത്തിന്റെ ദിശയിൽ, ഇടത് വശത്തേയ്ക്ക് ശകലം ചരിഞ്ഞിരിക്കുന്നു. ഈ ചിത്രത്തിൽ മൗഡിൻറെ മുഖത്തിൻറെനേർക്ക് പതിക്കുന്ന വെളിച്ചം മുഖത്തിൽ ഇരുണ്ട നിഴലുകൾ സൃഷ്ടിക്കുന്നതായി ഇക്കിൻസ് ചിത്രീകരിച്ചിക്കുന്നു. [2] 1930-ൽ ലോയ്ഡ് ഗുഡ്രിക്ക് എഴുതിയ ഒരു കത്തിൽ കുക്ക് അനുസ്മരിച്ചു: “ഞാൻ ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ എന്റെ മുടി കഴുത്തിനു താഴെ റിബൺ ഉപയോഗിച്ച് ബന്ധിച്ചിരുന്നു. മിസ്റ്റർ എക്കിൻസ് ഒരിക്കലും (പെയിന്റിംഗ്) ഒരു പേര് നൽകിയിരുന്നില്ല, പക്ഷേ അത് ഒരു വലിയ റോസ് മൊട്ട് പോലെയാണെന്ന് സ്വയം പറഞ്ഞു. "[2][3]നിരവധി കലാചരിത്രകാരന്മാർ എക്കിൻസിന്റെ വിവരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. പ്രത്യേകിച്ച് വിക്ടോറിയൻ കാലഘട്ടത്തിൽ കന്യകാത്വവുമായി റോസാപ്പൂവിന്റെ ബന്ധപ്പെടുത്തിയും, പൂമൊട്ട് സെക്ഷ്വൽ പൊട്ടൻഷ്യലിനെയും കാണിക്കുന്നു. ഛായാചിത്രത്തിനായി ഇരിക്കുമ്പോൾ കുക്ക് അവരുടെ ഇരുപതുകളിൽ ആയിരുന്നു. അതിനുശേഷം പതിനൊന്ന് വർഷം വരെ വിവാഹം കഴിച്ചിരുന്നില്ല.[4] എക്കിൻസിന്റെ സാധാരണവും തീക്ഷ്ണവുമായ കാഴ്ചപ്പാടിന്റെ ഉദാഹരണമായാണ് ചിത്രത്തെ വിശേഷിപ്പിക്കപ്പെടുന്നത്.[5] "സുന്ദരിയായ സമകാലിക സ്ത്രീയെക്കാൾ ക്ലാസിക്കൽ ശില്പവുമായി ചിത്രത്തിന് സാമ്യമുണ്ട്"[1] എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, കുക്കിന്റെ പ്രാതിനിധ്യം ഇന്ദ്രിയസുഖം പകരുന്നതായിട്ടാണ് കാണപ്പെടുന്നത്. മാത്രമല്ല തീക്ഷ്ണമായ ഒരു സ്വകാര്യ നിമിഷത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇത് അവരുടെ സവിശേഷതകളിലുള്ള ശ്രദ്ധയും നേരിയവിടവിലുള്ള ക്രമക്കേടും അടിവരയിടുന്നു. കുക്കിന് ചിത്രം നൽകുന്നതിനുമുമ്പ്, എക്കിൻസ് "തന്റെ സുഹൃത്തിന് / മൗഡ് കുക്കിന് / തോമസ് എക്കിൻസിന് / 1895" എന്ന് ആലേഖനം ചെയ്യുകയും അതിന്റെ ഫ്രെയിം കൊത്തിവയ്ക്കുകയും ചെയ്തു.[6]ക്രമേണ ഈ ചിത്രം സ്റ്റീഫൻ കാൾട്ടൺ ക്ലാർക്ക് ഏറ്റെടുത്തു. യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിക്ക് നൽകി. അവിടെ 1961 മുതൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.[6] അവലംബം
|
Portal di Ensiklopedia Dunia