പോർട്രെയ്റ്റ് ഓഫ് മാഡം പാസ്റ്റോറെറ്റ്
1791-ൽ ജാക്വസ്-ലൂയിസ് ഡേവിഡ് വരച്ച ഛായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് മാഡം പാസ്റ്റോറെറ്റ്. ഇത് അഡലെയ്ഡ് പാസ്റ്റോറെറ്റ് (വിവാഹത്തിനു മുമ്പുള്ള കുടുംബപ്പേര് പിസ്കേറ്ററി ഡി വോഫ്രെലാൻഡ്) (1765-1843) ആണ് ചിത്രീകരിച്ചിരിക്കപ്പെട്ടിരിക്കുന്നത്. പാസ്റ്റോറെറ്റ് കുടുംബത്തിന്റെ സുഹൃത്തായിരുന്ന അദ്ദേഹം രാഷ്ട്രീയമായി കൂടുതൽ തീവ്രവാദിയായതിൽപ്പിന്നെ 1792-ൽ ആ കുടുംബവുമായി ബന്ധം വേർപെടുത്തി.[1]ഫിലിപ്പ്-ലോറന്റ് ഡി ജോബർട്ടിന്റെയും മാഡം ട്രൂഡൈന്റെയും ഛായാചിത്രങ്ങൾക്കൊപ്പം, ഫ്രഞ്ച് വിപ്ലവത്തിന്റെ മുന്നേറ്റം കാരണം അപൂർണ്ണമായി അവശേഷിക്കുന്ന മൂന്ന് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. മൂന്ന് വ്യക്തികളും അറസ്റ്റുചെയ്യപ്പെടുകയോ മറുനാടുകളിലേക്ക് കുടിയേറുകയോ ചെയ്തു. കട്ടിലിൽ ഒരു ശിശുവിന്റെ തലയും കാണിച്ചിരിക്കുന്നു. ഇത് അമേഡി ഡി പാസ്റ്റോറെറ്റ് ആണ്, ഭാവി ഭരണസമിതിയംഗം( കോൺസൈ ഡിറ്റാറ). 1826-ൽ ഇംഗ്രെസ് ഇവരുടെ ചിത്രം വരക്കുകയുണ്ടായി മാഡം പാസ്റ്റോറെറ്റ് ഉയർന്ന ക്ലാസിൽ നിന്നുള്ള ആളാണ്. എന്നാൽ സമ്പത്തിന്റെ ഏതൊരു പ്രദർശനവും സംശയത്തോടെ വീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ യാതൊരു ആഡംബരവുമില്ലാതെ ഇവിടെ വരച്ചിരിക്കുന്നു. പകരം അവരെ ഒരു വീട്ടമ്മയായും അമ്മയായും ചിത്രീകരിച്ചിരിക്കുന്നത് അവരുടെ ഗൃഹാതുരത്വത്തിന് ഊന്നൽ നൽകുന്നു. ഷോർട്ട് ബ്രഷ് സ്ട്രോക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ബ്ലോട്ടി ബാക്ക്ഗ്രൗണ്ട്, മാഡം പാസ്റ്റോറെറ്റിന്റെ കൈയിലെ തയ്യൽ സൂചി കാണാതെ പോയത് എന്നിവ ചിത്രം പൂർത്തിയാകാത്തതാണെന്ന് കാണിക്കുന്നു.[1] ഡേവിഡിന്റെ മരണസമയത്തും ഡേവിഡിന്റെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന ഈ ചിത്രം അതിന്റെ വ്യവസ്ഥപ്രകാരം 400 ഫ്രാങ്കിന് വിൽക്കുകയും മാഡം പാസ്റ്റോറെറ്റിന്റെ ചെറുമകൾ, മാർക്വിസ് ഡി റൂഗെ ഡു പ്ലെസിസ്-ബെല്ലിയർ, നീ മേരി ഡി പാസ്റ്റോറെറ്റ് 1890-ൽ മരിക്കുന്നതുവരെ അവരുടെ കുടുംബത്തിൽ തുടരുകയും ചെയ്തു. 1884-ൽ മൊറൂയിലിലെ അവരുടെ ഗ്രാമഭവനത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ ഇത് പട്ടികപ്പെടുത്തി[2] 1890-ൽ ഒരു സന്ദർശകൻ ഇതിനെക്കുറിച്ച് വിവരിച്ചു. അവരുടെ ശേഖരങ്ങൾ 1897 മെയ് മാസത്തിൽ ലേലം ചെയ്തു. ഛായാചിത്രം 17900 ഫ്രാങ്കിന് 21 ലോട്ട് 21 ആയി എം. ചെറാമിക്ക് വിറ്റു [3] ഇത് 1967 മുതൽ ചിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ട്.[1] അവലംബം
|
Portal di Ensiklopedia Dunia