പോർട്രെയ്‌റ്റ് ഓഫ് ദി ആർട്ടിസ്റ്റ്സ് ഫാമിലി
നിവാഗാർഡ് ആർട്ട് ഗാലറിയിൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് സോഫോനിസ്ബ ആൻഗ്വിസോള വരച്ച 1558-59-ലെ ക്യാൻവാസ് പെയിന്റിംഗാണ് പോർട്രെയ്‌റ്റ് ഓഫ് ദി ആർട്ടിസ്റ്റ്സ് ഫാമിലി.[1] ഈ പെയിന്റിംഗ് കലാകാരന്റെ കുടുംബത്തെ ഒരു ലാൻഡ്‌സ്‌കേപ്പിൽ കാണിക്കുകയും അവരുടെ പിതാവ് അമിൽകെയർ, സഹോദരി മിനർവ, സഹോദരൻ അസ്ദ്രുബലെ എന്നിവരെ അവരുടെ വളർത്തുനായയുമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചിത്രം പൂർത്തിയാകാത്തതായി കണക്കാക്കപ്പെടുന്നു. സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സമൻസ് അനുസരിക്കാൻ അവർ ഈ ചിത്രം പൂർത്തിയാകാത്ത അവസ്ഥയിൽ ഉപേക്ഷിച്ചുവെന്ന് അനുമാനിക്കപ്പെടുന്നു. അവിടെ അവർ 20 വർഷക്കാലം ദർബാർ ചിത്രകാരിയായി. അവരുടെ പിതാവിന്റെ അറിയപ്പെടുന്ന ഒരേയൊരു ഛായാചിത്രം ഇതാണ്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സോഫോനിസ്ബ തന്റെ സഹോദരിമാർ ചെസ്സ് കളിക്കുന്ന ഒരു ചിത്രം നിർമ്മിച്ചപ്പോൾ മിനർവയെ വരച്ചിരുന്നു. 1873-ൽ ഡാനിഷ് ചിത്രകാരൻ വിൽഹെം മാർസ്‌ട്രാൻഡിന്റെ എസ്റ്റേറ്റ് ലേലത്തിൽ നിന്ന് മ്യൂസിയം സ്ഥാപകനായ ജോഹന്നാസ് ഹാഗെ ഈ ചിത്രം ആ ചിത്രകാരന്റെ മറ്റൊരു പെയിന്റിങ്ങിനൊപ്പം വാങ്ങി.[1] കലാകാരിയുടെ ആദ്യകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.[1]
അവലംബം
|
Portal di Ensiklopedia Dunia