പോൾ പൂവ്വത്തിങ്കൽ

കേരളത്തിലെ ഒരു കർണാടക സംഗീതജ്ഞനാണ് വൈദികനായ ഫാ. ഡോ.പോൾ പൂവ്വത്തിങ്കൽ. സി. എം.ഐ തൃശ്ശൂർ ദേവമാതാ പ്രവിശ്യയിലെ സഭാoഗമാണ്. മലയാള സംഗീതലോകത്തെ ഗാനഗന്ധർവനായ ഡോ: കെ.ജെയേശുദാസിന്റെ ശിഷ്യൻ കൂടിയാണ്. കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം 2014 ൽ നേടിയിട്ടുണ്ട്.

ജീവിതരേഖ

കർണ്ണാടക സംഗീതത്തിൽ മാസ്റ്റർ ബിരുദവും പി.എച്ച്.ഡി.യും നേടിയ പോൾ പൂവ്വത്തിങ്കൽ നിരവധി രാജ്യങ്ങളിൽ സംഗീത കച്ചേരി നടത്തിയിട്ടുണ്ട്. തൃശ്ശൂർ ചേതന മ്യൂസിക് കോളേജ് പ്രിൻസിപ്പലാണ്. കർണ്ണാടക സംഗീതത്തിൽ പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ പഠനത്തിന് കേന്ദ്ര ഗവണ്മെന്റിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. [1]

പുരസ്കാരങ്ങൾ

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം 2014[2]
  • കേന്ദ്ര ഗവണ്മെന്റിന്റെ സീനിയർ ഫെല്ലോഷിപ്പ്

അവലംബം

  1. "ഫാ. പോൾ പൂവ്വത്തിങ്കലിന് കേന്ദ്ര ഗവണ്മെന്റ് ഫെല്ലോഷിപ്പ്". www.mathrubhumi.com. Retrieved 30 നവംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya