പ്യൂനിക് യുദ്ധങ്ങൾ![]() Carthaginian possessions Roman possessions ![]() റോമാസാമ്രാജ്യം ആഫ്രിക്കയിലെ കാർത്തേജ് എന്ന ഫിനീഷ്യൻ കോളനിയുമായി ബി.സി 264 നും ബി.സി146 നും ഇടയിലുള്ള കാലഘട്ടത്തിൽ നടത്തിയ യുദ്ധമാണ് പ്യൂനിക് യുദ്ധങ്ങൾ. [1] പ്യൂനിക് എന്ന വാക്ക് ലാറ്റിൻ പദത്തിൽ നിന്നാണ് വന്നത്. ഇതിന്റെ അർത്ഥം 'കാർത്തേജ്' എന്നാണ്. ഫിനീഷ്യൻ പൂർവ്വികരെ പ്രതിപാദിച്ചിരുന്നത് കാർത്തേജുകൾ എന്നാണ്.[2] അതുകൊണ്ട് ഈയുദ്ധങ്ങളെ പ്യൂനിക് യുദ്ധങ്ങൾ എന്നറിയപ്പെട്ടു. മെഡിറ്റനേറിയൻ പ്രദേശത്ത് അധികാരം സ്ഥാപിക്കാനായിരുന്നു ഇത്. ഹാമിലിയൻ ബാർക്കസ് എന്ന കാർത്തേജ് ജനറലിന്റെ നേതൃത്വത്തിൽ ബി.സി. 264 മുതൽ ഇരുപതിലേറെ വർഷങ്ങൾ നീണ്ട ഒന്നാം പ്യൂനിക് യുദ്ധത്തിൽ കാർത്തേജുകാർ തോറ്റോടി.[3] ![]() ചരിത്രംബാർക്കസിന്റെ പുത്രൻ ഹാനിബാൽ കാർത്തേജുകാരുടെ ജനറലായി. അപ്പോഴേയ്ക്കും കാർത്തേജിന്റെ അധികാരം സ്പെയിനിലേയ്ക്കും വ്യാപിച്ചിരുന്നു. റോമാക്കാരെ തുരത്താൻ വളരെ തന്ത്രപൂർവ്വം ഹാനിബാൽ കരുക്കൾ നീക്കി. കരയുദ്ധം നടത്താനാണ് അദ്ദേഹം തീരുമാനിച്ചത്. അതിനായി ഹാനിബാൽ മിടുക്കരായ പടയാളികളെ ചേർത്ത് ഒരു വമ്പൻ സൈന്യം ഉണ്ടാക്കി. കാലാൾപ്പടയും കുതിരപ്പടയും ആനപ്പടയും അതിലുണ്ടായിരുന്നു. എന്നിട്ട് റോമിനെ ആക്രമിക്കാൻ പുറപ്പെട്ടു. മഞ്ഞുമൂടിയ ആൽപ്സ് പർവ്വതനിരകൾ കുറുകെ കടന്നായിരുന്നു യാത്ര. അപകടംപിടിച്ച ആ യാത്രയിൽ ആയിരക്കണക്കിനു മനുഷ്യരും മൃഗങ്ങളും മരിച്ചു വീണു. ഹാനിബാലിന്റെ ആനപ്പടയിൽ വെറും പന്ത്രണ്ടെണ്ണം മാത്രമേ ശേഷിച്ചിരുന്നുളളൂ. ബി.സി. 218-ൽ രണ്ടാം പ്യൂനിക് യുദ്ധം തുടങ്ങി. തുടക്കത്തിൽ ഹാനിബാലിന്റെ നേതൃത്വത്തിലുളള സൈന്യം മൂന്നു പ്രധാാന വിജയങ്ങൾ നേടി. എന്നാൽ പിന്നീട് വിജയം റോമാക്കാർക്കായിരുന്നു. ഹാനിബാൽ സൈന്യത്തെ റോമിലേയ്ക്കെത്തിച്ച് യുദ്ധം ചെയ്തതുപോലെ റോമൻ ജനറൽ സിപ്പിയോ ആഫ്രിക്കാനസ് ആഫ്രിക്കയിലേയ്ക്ക് സൈന്യത്തെ നയിച്ച് യുദ്ധം ചെയ്തു. [4]ഹാനിബാലിന്റെ യുദ്ധതന്ത്രങ്ങൾ തിരിച്ചു പ്രയോഗിച്ചാണ് സിപ്പിയോ വിജയിച്ചത്. ബി.സി. 207-ൽ ഹാനിബാലിന്റെ സഹോദരന്റെ നേതൃത്വത്തിലുളള കാർത്തേജ് സൈന്യത്തെ റോമാക്കാർ പരാജയപ്പെടുത്തി. ബി.സി. 201-ൽ സിപ്പിയോ എന്ന കേമനായ റോമൻ ജനറലിന്റെ കീഴിലുള്ള സൈന്യത്തോട് പൊരുതി ഹാനിബാലും പരാജയപ്പെട്ടു. റോമാക്കാർ അദ്ദേഹത്തെ സ്പെയിനിലെ തങ്ങളുടെ ആശ്രിതഭരണാധികാരിയാക്കി. എന്നാൽ കാർത്തേജിലെ ചിലർ ഹാനിബാലിനെതിരെ തിരിഞ്ഞു. അവർ അദ്ദേഹത്തിനെതിരെ റോമിലെ ഭരണാധികാരികൾക്ക് പരാതി നല്കി. ഹാനിബാൽ ഏഷ്യാമൈനറിലേയ്ക്ക് പാലായനം ചെയ്തു. പക്ഷെ റോമാക്കാർ അവിടെയുമെത്തി. എന്നാൽ മഹാനായ ആ പോരാളി ശത്രുക്കൾക്ക് കീഴടങ്ങിയില്ല. പകരം അദ്ദേഹം ആത്മഹത്യ ചെയ്തു. പിന്നീട് ബി.സി. 146 മുതൽ മൂന്നുവർഷം നീണ്ട മൂന്നാം പ്യൂനിക് യുദ്ധത്തോടെ റോമൻ സൈന്യം കാർത്തേജിനെ റോമിനോട് ചേർത്തു. മെഡിറ്റനേറിയൻ പ്രദേശത്തെ ആധിപത്യം റോമാക്കാർ നേടുകയും ചെയ്തു. ചിത്രശാല
അവലംബം
Punic Wars എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia