പ്രകാശോർജ്ജംദൃശ്യപ്രകാശത്തിലെ മനുഷ്യനേത്രങ്ങൾക്ക് സംവേദനം ചെയ്യാൻ കഴിയുന്ന ഊർജ്ജമാണ് പ്രകാശമിതിയിലെ പ്രകാശോർജ്ജം (ഇംഗ്ലീഷിൽ: luminous energy). പ്രകാശോർജ്ജം പ്രസരണോർജ്ജത്തിൽനിന്നും വ്യത്യസ്തപെട്ടിരിക്കുന്നു. പ്രകാശോർജ്ജത്തിന് സമാനമായ പ്രസരണമിതിയിലെ ഒരു അളവാണ് പ്രസരണോർജ്ജം. വിദ്യുത്കാന്തിക വർണ്ണരാജി|വിദ്യുത്കാന്തിക വർണ്ണരാജിയിലെ]] എല്ലാ തരംഗങ്ങളും മനുഷ്യനേത്രങ്ങൾക്ക് ദൃഷ്ടിഗോചരമല്ലാത്തതാണ് പ്രസരണോർജ്ജം എന്ന അളവിന് നിദാനം. ദൃശ്യ വർണ്ണരാജിക്ക് പുറത്തുള്ള തരംഗങ്ങളുടെ പ്രകാശോർജ്ജം പൂജ്യമാണ്. അതായത് അവയെ മനുഷ്യന് നഗ്നനേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ സാധിക്കില്ല.(ഉദാ: അൾട്രാവയലറ്റ് രശ്മികൾ). പ്രകാശോർജ്ജത്തിന്റെ അന്താരാഷ്ട്ര ഏകകം ലൂമിൻ സെക്കന്റ് (lm.s) ആണ്. ഹെൻറി ഫോക്സ് താൽബോട്ട് എന്ന ബ്രിട്ടിഷ് ശാസ്ത്രഞ്ജന്റെ ബഹുമാനാർത്ഥമായി . താൽബോട്ട് എന്നൊരു ഏകകവും അനൗദ്യോഗികമായി ഉപയോഗിക്കാറുണ്ട്. ചില ഏകക സമ്പ്രതായങ്ങളിൽ ഊർജ്ജത്തിന്റെ അടിസ്ഥാന ഏകകമായ ജൂളിലും പ്രകാശോർജ്ജം പ്രസ്താവിക്കാറുണ്ട്.
ഇതും കാണുക
|
Portal di Ensiklopedia Dunia