പ്രത്യേക സാമ്പത്തിക മേഖലഒരു രാജ്യത്തെ മറ്റു പ്രദേശങ്ങളിലുള്ള സാധാരണ സാമ്പത്തിക നിയമങ്ങളേക്കാൾ അയഞ്ഞ സാമ്പത്തിക നിയമങ്ങൾ ഉള്ള മേഖലകളാണ് പ്രത്യേക സാമ്പത്തിക മേഖല (Special Economic Zone) എന്നറിയപ്പെടുന്നത്. വിദേശനിക്ഷേപം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നത്. ഇന്ത്യ, ചൈന, ഇറാൻ, ജോർദാൻ, പോളണ്ട്, കസാഖിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകളുണ്ട്. അമേരിക്കയിൽ അർബൻ എന്റർപ്രൈസ് സോൺ എന്നാണ് പ്രത്യേക സാമ്പത്തിക മേഖല അറിയപ്പെടുന്നത്. ഇന്ത്യയിൽ2000 ഏപ്രിലിലാണ് ഇന്ത്യയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന പല എക്സ്പോർട്ട് പ്രോസസിങ് സോണുകളും സർക്കാർ പ്രത്യേക സാമ്പത്തിക മേഖലകളായി പരിവർത്തനം ചെയ്തു. കൊച്ചി(കേരളം), കാണ്ട്ല,സൂറത്ത്(ഗുജറാത്ത്), സാന്റാക്രൂസ്, മുംബൈ (മഹാരാഷ്ട്ര), ഫൽത്ത (പശ്ചിമ് ബംഗാ), വിശാഖപട്ടണം (ആന്ധ്രാ പ്രദേശ്),നോയ്ഡ (ഉത്തർ പ്രദേശ്), ചെന്നൈ, തിരുനെൽവേലി (തമിഴ്നാട്) തുടങ്ങിയവ ഉൾപ്പെടെ 114[അവലംബം ആവശ്യമാണ്] പ്രത്യേക സാമ്പത്തിക മേഖലകൾ ഇന്ത്യയിൽ നിലവിലുണ്ട് അവലംബം
|
Portal di Ensiklopedia Dunia