പ്രഫുല്ല ചന്ദ്ര റായ്
പണ്ഡിതൻ, രസതന്ത്രശാസ്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ അറിയപ്പെട്ട വ്യക്തിയാണ് പ്രഫുല്ല ചന്ദ്ര റായ് (ഓഗസ്റ്റ് 2, 1861 - ജൂൺ 16, 1944). 1861 ഓഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനാ ജില്ലയിൽ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ജീവിതംപ്രഫുല്ല ചന്ദ്രയുടെ പിതാവായിരുന്ന ഹരീഷ് ചന്ദ്ര ഒരു ഭൂവുടമയായിരുന്നു. തനിക്ക് ഒൻപത് വയസ്സാകുന്നത് വരെ പ്രഫുല്ല ചന്ദ്ര പഠിച്ചത് അവിടെത്തന്നെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കൊൽക്കത്തയിലേക്ക് കുടിയേറി. അവിടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഹേർ സ്കൂളിലായിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ശക്തമായ ഒരു അതിസാരം പിടിപെടുകയും പിന്നീടുള്ള ജീവിതത്തെ അത് ബാധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ആൽബർട്ട് സ്കൂളിലാണ് പഠിച്ചത്. 1879-ൽ അദ്ദേഹം കൽക്കട്ട സർവ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിൽ(വിദ്യാസാഗർ കോളജ്) പ്രവേശനം നേടി. ബഞ്ചമിൻ ഫ്രാങ്ക്ലിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ 'പട്ടം പറത്തൽ പരീക്ഷണ'ത്തെക്കുറിച്ചും വായിച്ചതിനുശേഷം പ്രഫുല്ല ചന്ദ്രയിൽ ശാസ്ത്രത്തിലുള്ള താത്പര്യം വളർന്നു. ആ സമയത്ത് മെട്രോപൊളിറ്റൻ ഇൻസ്റ്റിറ്റ്യുട്ടിൽ ശാസ്ത്രക്ലാസ്സുകൾ ഇല്ലാതിരുന്നതിനാൽ ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും പാഠങ്ങൾ കൊൽക്കത്ത പ്രസിഡൻസി കോളജിൽ നിന്നുമായിരുന്നു പഠിച്ചത്. അവിടുത്തെ പ്രഫസ്സർ അലക്‌സാണ്ടർ പെഡ്ലറുടെ രസതന്ത്ര ക്ലാസുകൾ അദ്ദേഹത്തെ ആകർഷിച്ചു. പ്രകൃതിശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ഉണർത്തിയതും പെഡ്ലർ ആയിരുന്നു. 1882-ൽ ശാസ്ത്രത്തിൽ B.A. ബിരുദം നേടുവാനായി പഠിച്ചുകൊണ്ടിരുന്ന അവസരത്തിൽ അദ്ദേഹം ഒരു അഖിലേന്ത്യാതലത്തിലുള്ള മത്സരപ്പരീക്ഷയിൽ പങ്കെടുത്ത് ആകെ രണ്ടുപേർക്ക് മാത്രം ലഭിയ്ക്കുന്ന ഗിൽക്രിസ്റ്റ് സ്കോളർഷിപ് കരസ്ഥമാക്കുകയും, ബിരുദപഠനം പാതിവഴിയിലുപേക്ഷിച്ച് എഡിൻബർഗ് സർവ്വകലാശാലയിലെ തന്റെ പുനഃപഠനത്തിനായി ബ്രിട്ടനിലേക്ക് പോവുകയും ചെയ്തു. എഡിൻബർഗിലെ പഠനകാലത്ത് അവിടുത്തെ കെമിക്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്നു റേ. മികച്ച വിദ്യാർത്ഥിക്കുള്ള ഹോപ് പ്രൈസും കരസ്ഥമാക്കിയിരുന്നു. 1885 ൽ ബി.എസ്സ് സിയും 1887ൽ ഡി എസ്സ് സിയും റേ പൂർത്തിയാക്കി. പഠനകാലത്ത് റേ അവതരിപ്പിച്ച രണ്ടു പ്രബന്ധങ്ങൾ - ഇന്ത്യ, സിപായി ലഹളയ്ക്ക് മുമ്പും പിമ്പും (India, Before and After the Mutiny), ഇന്ത്യയെക്കുറിച്ച് ( Essay on India) എന്നിവ - ഏറെ ശ്രദ്ധ നേടി. ഗവേഷണങ്ങളും വ്യവസായ സംരംഭവും എല്ലാം മുന്നേറുമ്പോൾത്തന്നെ, റേയുടെ ശ്രദ്ധ പ്രാചീന ഇന്ത്യയുടെ രസതന്ത്ര നേട്ടങ്ങളിലേക്ക് തിരിഞ്ഞിരുന്നു. സംസ്കൃതത്തിലും പ്രാകൃത ഭാഷയിലും ലഭ്യമായ കൈയെഴുത്ത് പ്രതികൾ, പ്രത്യേകിച്ച് ആയുർവേദ ഗ്രന്ഥങ്ങൾ, അദ്ദേഹം ശ്രദ്ധയോടെ പഠനവിധേയമാക്കി. പല നിർമ്മാണ വിദ്യകളും സ്വയം ചെയ്തു നോക്കി. ഒടുവിൽ എല്ലാം സംഗ്രഹിച്ച് 'ഹിന്ദു രസതന്ത്രത്തിന്റെ ചരിത്രം' ( History of Hindu Chemistry ) എന്ന പേരിൽ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു. അറേബ്യയിലും യൂറോപ്പിലും നിലനിന്നിരുന്ന ആൽകെമിയാണ് പ്രാചീനകാല രസതന്ത്രം എന്നു വിശ്വസിച്ചിരുന്നവരെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ അതിലുണ്ടായിരുന്നു. ഇന്ത്യൻ ജനതയുടെ ദേശാഭിമാനം വളർത്താൻ പോന്ന, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ആവേശം പകരുന്ന, കൃതിയായ് അതു മാറി.
1916ൽ റേ പ്രസിഡൻസി കോളേജിൽ നിന്നു വിരമിച്ചു. തുടർന്നു റേ കൊൽക്കത്ത സർവ്വകലാശാലയുടെ കീഴിലുള്ള ആദ്യത്തെ 'കോളേജ് ഓഫ് സയൻസി'ലെ 'പലിത് പ്രൊഫസർ ചെയറിൽ' നിയമിതനായ്. അടുത്ത വർഷം സി.വി.രാമൻ ഫിസിക്സിന്റെ പലിത് പ്രൊഫസർ ആയി സ്ഥാനമേറ്റു. ബോസ് - റേ - രാമൻ (BRR)കൂട്ടുകെട്ടാണ് ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന് അടിത്തറ പണിതത്. കുറിപ്പുകൾ
|
Portal di Ensiklopedia Dunia